അതിഥി തൊഴിലാളിയായ യുവതിയെ അദ്ദേഹം തന്റെ മോഡലാക്കിയിരിക്കുകയാണ്. ഈ പെൺകുട്ടിയുടെ മേക്കോവർ നടത്തിക്കൊണ്ടായിരുന്നു അദ്ദേഹം ഷൂട്ട് നടത്തിയത്.
വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകളിലൂടെ ശ്രദ്ധേയനായ ഫോട്ടോഗ്രാഫറാണ് മഹാദേവൻ തമ്പി. പലപ്പോഴും അദ്ദേഹം നടത്തുന്ന ഫോട്ടോഷൂട്ടുകൾ ചർച്ചചെയ്യപ്പെടാറുമുണ്ട്. വ്യത്യസ്തമായൊരു ഫോട്ടോഷൂട്ടുമായി രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ.
അതിഥി തൊഴിലാളിയായ യുവതിയെ അദ്ദേഹം തന്റെ മോഡലാക്കിയിരിക്കുകയാണ്. ഈ പെൺകുട്ടിയുടെ മേക്കോവർ നടത്തിക്കൊണ്ടായിരുന്നു അദ്ദേഹം ഷൂട്ട് നടത്തിയത്. വഴിയോരക്കച്ചവടക്കാരായി ജോലി ചെയ്യുന്നവരിൽ നിന്നുമാണ് ഈ യുവതി തിരഞ്ഞെടുത്തത്.
ക്ലാപ്പ് മീഡിയയുടെ പ്രൊഡക്ഷനിൽ ഒരുങ്ങിയിരിക്കുന്ന ഈ ഫോട്ടോഷൂട്ടിൽ മോഡലിന് മേക്കോവർ നൽകിയത് മേക്കപ്മാനായ പ്രബിനും കോസ്റ്റ്യൂം അയന ഡിസൈൻസിലെ ഷെറിനുമാണ്.