മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറര്‍ ചിത്രമായി 'ചതുര്മുഖന്'; എന്താണ് പ്രത്യേകത?
ഹൊറര്‍ ഫിക്ഷന്‍ എന്ന ഴോണറിന്റെ ഒരു ഉപവിഭാഗമാണ് ടെക്നോ-ഹൊറര്‍. ഇത്തരമൊരു വിഭാഗത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ പ്രേക്ഷകരില്‍ ഭീതിയുളവാക്കാന്‍ കഥാകൃത്ത് ശാസ്ത്രത്തെയും സാങ്കേതികവിദ്യയേയും ആശ്രയിക്കും.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മഞ്ജു വാര്യര്‍ ചിത്രം 'ചതുര്‍മുഖന്റെ' മോഷന്‍ പോസ്റ്റര്‍ റിലീസ് ആയതോടുകൂടി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വാക്കാണ് 'ടെക്നോ-ഹൊറര്‍'. മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറര്‍ ചിത്രമായാണ് 'ചതുര്മുഖന്' ഒരുങ്ങുന്നത്. 1964 ലാണ് മലയാള സിനിമയിലെ ആദ്യ ഹൊറര്‍ ചിത്രം'ഭാര്‍ഗവീ നിലയം' റിലീസായത്. വര്‍ഷങ്ങള്‍ക്കിപ്പുറം നിരവധി മലയാള ഹൊറര്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ കണ്ടുവെങ്കിലും 'ടെക്നോ-ഹൊറര്‍' അത്ര സുപരിചതമായൊരു വാക്കല്ല.
ഹൊറര്‍ ഫിക്ഷന്‍ എന്ന ഴോണറിന്റെ ഒരു ഉപവിഭാഗമാണ് ടെക്നോ-ഹൊറര്‍. ഇത്തരമൊരു വിഭാഗത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ പ്രേക്ഷകരില്‍ ഭീതിയുളവാക്കാന്‍ കഥാകൃത്ത് ശാസ്ത്രത്തെയും സാങ്കേതികവിദ്യയേയും ആശ്രയിക്കും. ടെക്നോ-ത്രില്ലര്‍ എന്ന ഴോണറിന്റെ ഉപവിഭാഗമായും ഇതിനെ കാണാം. സയന്‍സ് ഫിക്ഷന്‍ അല്ലെങ്കില്‍ ഫാന്റസി എന്നീ ഘടകങ്ങളെ ആധാരമാക്കിയാണ് ഇത്തരം ചിത്രങ്ങള്‍ ഒരുക്കുന്നത്.
മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് കമല ശങ്കറും സലീല്‍ വി-യുമാണ് 'ചതുര്‍മുഖന്റെ' സംവിധാനം നിര്‍വഹിക്കുന്നത്. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് ടോംസും ജസ്റ്റിന് തോമസുമാണ് ഈ ചിത്രം നിര്‍മിക്കുന്നത്. അഭയകുമാര്‍ കെ, അനില്‍ കുര്യന് എന്നിവരുടേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!