'വകതിരിവില്ലാതെ കടന്നുവരും കൊറോണ'; ജനത കർഫ്യുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മമ്മൂട്ടി
ജനതാ കർഫ്യുവിനെ പിന്തുണച്ചു കൊണ്ട് കലാകായിക രംഗത്തുള്ള നിരവധി പ്രമുഖരാണ് രംഗത്ത് വന്നത്.ഇപ്പോൾ നടൻ മമ്മൂട്ടിയും ജനതാ കർഫ്യുവിനെ പിന്തുണച്ചുകൊണ്ടുള്ള വിഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
കൊറോണ വൈറസ് ലോക വ്യാപകമായി പടരുന്ന സാഹചര്യത്തിൽ മാർച്ച് 22ന് രാവിലെ 7 മുതൽ രാത്രി 9 മണി വരെ പുറത്തിറങ്ങാതെയുള്ള ജനതാ കർഫ്യുവിന് കഴിഞ്ഞ ദിവസം പ്രധാന മന്ത്രി ആഹ്വാനം നടത്തിയിരുന്നു.
പ്രധാന മന്ത്രിയുടെ ആഹ്വാനത്തെ മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ജനതാ കർഫ്യുവിനെ പിന്തുണച്ചു കൊണ്ട് കലാകായിക രംഗത്തുള്ള നിരവധി പ്രമുഖരാണ് രംഗത്ത് വന്നത്.ഇപ്പോൾ നടൻ മമ്മൂട്ടിയും ജനതാ കർഫ്യുവിനെ പിന്തുണച്ചുകൊണ്ടുള്ള വിഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ്.
മമ്മൂട്ടി വിഡിയോയിൽ പറയുന്നതിങ്ങനെ:
'വകതിരിവില്ലാതെ കടന്നുവരും കൊറോണ.... മരുന്നൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.... നമ്മളാരും സുരക്ഷിതരുമല്ല. പക്ഷേ നമുക്ക് തടയാന്‍ സാധിക്കും. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ ഞാനുമുണ്ട് നിങ്ങളുടെ കൂടെ...ഇതൊരു കരുതലാണ്, സുരക്ഷയ്ക്ക് വേണ്ടിയുള്ള കരുതല്‍'.
ശ്രീകുമാരൻ തമ്പി, ജയസൂര്യ, സൈജു കുറുപ്പ്, അജു വർഗീസ് , കമല്‍ ഹാസന്, അനുഷ്ക ശര്‍മ, ഷാരൂഖ് ഖാന്, അമിതാഭ് ബച്ചന്, ഹൃത്വിക് റോഷന്, അക്ഷയ് കുമാര്‍, രാജ് കുമാർ ഹിറാനി, ഷാഹിദ് കപൂർ ,അജയ് ദേവ്ഗൺ, ശങ്കർ മഹാദേവൻ, ദിയ മിർസ, മാധവൻ, വിരാട് കോഹ്ലി, ശിഖിർ ധവാൻ തുടങ്ങിയവർ ജനത കർഫ്യുവിനെ പിന്തുണച്ച് എത്തിയിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
'ഞാൻ വീട്ടിലിരിക്കുന്നു- രാജ്യത്തിന് വേണ്ടിയും ഓരോ കുടുംബങ്ങൾക്കും വേണ്ടിയും';ദുൽഖർ സൽമാൻ
'വൈറസ് വ്യാപിക്കുന്നത് 14 മണിക്കൂര്‍ കൊണ്ട്'; ജനതാ കര്‍ഫ്യൂവിലൂടെ അത് ഇല്ലാതാകുമെന്ന് സലിംകുമാര്‍
'ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൗതുകം'-ജനതാ കർഫ്യൂവിനെ ട്രോളുന്നവരെ വിമർശിച്ച് ശ്രീകുമാരൻ തമ്പി
ജനതാ കർഫ്യുവിന് പിന്തുണയുമായി താരങ്ങൾ