നാല് കോടിക്ക് മുകളിൽ; റെക്കോർഡ് നേട്ടവുമായി 'മാസ്റ്റർ' ടീസർ
യൂട്യൂബില്‍ ഏറ്റവുമധികം ലൈക്കുകൾ നേടിയിട്ടുള്ള ടീസറുകളിൽ ഒന്ന് മാസ്റ്റേഴ്സിന്റേതെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്.
വിജയ് നായകനായി എത്തുന്ന ചിത്രമാണ് 'മാസ്റ്റർ'. ചിത്രത്തിനൊരു റെക്കോർഡ് നേട്ടം ലഭിച്ചിരിക്കുകയാണ്. നവംബർ 14ന് റിലീസ് ചെയ്ത 'മാസ്റ്ററിന്റെ' ടീസറിന് യൂട്യൂബില്‍ ഇതിനോടകം തന്നെ നാല് കോടിക്ക് (40 മില്യൺ) മുകളിൽ വ്യൂ ലഭിച്ചു. ചെറിയ സമയത്തിനുള്ളിലാണ് 'മാസ്റ്ററിന്റെ' ടീസർ ഈ നേട്ടം സ്വന്തമാക്കിയത്.
യൂട്യൂബില്‍ ഏറ്റവുമധികം ലൈക്കുകൾ നേടിയിട്ടുള്ള ടീസറുകളിൽ ഒന്ന് മാസ്റ്റേഴ്സിന്റേതെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാസ്റ്റർ'. വിജയ് സേതുപതി , മാളവിക മോഹൻ, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്ജുന് ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്, വി ജെ രമ്യ എന്നിവരാണ് മാസ്റ്ററിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പികുന്നത്.
ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സത്യന് സൂര്യനാണ്. ഡല്‍ഹി, കര്‍ണാടക, ചെന്നൈ എന്നിവിടങ്ങളായിരുന്നു സിനിമയുടെ ചിത്രീകരണം. വിദ്യാഭ്യാസ രംഗത്തുള്ള അഴിമതിയാണ് ചിത്രത്തിന്റെ പ്രമേയം. 'കൈതി'യുടെ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാസ്റ്റർ'.
ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് വിജയ്ക്കെതിരെ ഐടി വകുപ്പ് റെയ്ഡ് നടത്തിയത്. സിനിമാ സെറ്റിൽ നിന്നും വിജയിനെ കസ്റ്റഡിയിലെടുത്തത് ഏറെ വാർത്താശ്രദ്ധ നേടിയിരുന്നു.ശേഷം നീണ്ട പരിശോധനകൾക്കും ചോദ്യം ചെയ്യലുകൾക്കും ഒടുവിൽ ആദായ നികുതി വകുപ്പ് അദ്ദേഹത്തിന് ക്ലീൻ ചിറ്റ് കൊടുത്തിരുന്നു. ആദായനികുതി വകുപ്പ് വിജയയോട് സ്വീകരിച്ച സമീപനം ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!