റിലീസ് തിയറ്ററില്‍ തന്നെ; അഭ്യൂഹങ്ങള്‍ തള്ളി 'മാസ്റ്റര്‍' നിര്‍മ്മാതാക്കള്‍
കൊവിഡ് പ്രതിസന്ധിയില്‍ തമിഴ് ചലച്ചിത്രമേഖല തകര്‍ന്നിരിക്കുന്ന അവസ്ഥയാണ്. എന്നാൽ ഈ ഘട്ടത്തിലും തിയറ്ററുകളിൽ തന്നെയാവും ചിത്രത്തിന്റെ റിലീസെന്നും തിയറ്റര്‍ ഉടമകള്‍ തങ്ങളുടെ കൂടെയുണ്ടാകണമെന്നും നിര്‍മ്മാതാക്കള്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.
വിജയ് നായകനായി എത്തുന്ന 'മാസ്റ്ററി'ന്റെ റിലീസിനെ കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉടലെടുത്തത്. ചിത്രം നെറ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് ചെയ്യും തുടങ്ങിയ വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. എന്നാൽ സിനിമയുടെ റിലീസ് തിയറ്ററില്‍ തന്നെയാകുമെന്നും, അതിനായി കാത്തിരിക്കുകയാണെന്നും 'മാസ്റ്ററി'ന്റെ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.
കൊവിഡ് പ്രതിസന്ധിയില്‍ തമിഴ് ചലച്ചിത്രമേഖല തകര്ന്നി രിക്കുന്ന അവസ്ഥയാണ്. എന്നാൽ ഈ ഘട്ടത്തിലും തിയറ്ററുകളിൽ തന്നെയാവും ചിത്രത്തിന്റെ റിലീസെന്നും തിയറ്റര്‍ ഉടമകള്‍ തങ്ങളുടെ കൂടെയുണ്ടാകണമെന്നും നിര്‍മ്മാതാക്കള്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.
നവംബർ 14ന് റിലീസ് ചെയ്ത 'മാസ്റ്ററിന്റെ' ടീസറിന് യൂട്യൂബില്‍ ഇതിനോടകം തന്നെ നാല് കോടിക്ക് (40 മില്യൺ) മുകളിൽ വ്യൂ ലഭിച്ചു. ചെറിയ സമയത്തിനുള്ളിലാണ് 'മാസ്റ്ററിന്റെ' ടീസർ ഈ നേട്ടം സ്വന്തമാക്കിയത്.
#MasterPressRelease pic.twitter.com/OZbAjNeX8T
— XB Film Creators (@XBFilmCreators) November 28, 2020
യൂട്യൂബില്‍ ഏറ്റവുമധികം ലൈക്കുകൾ നേടിയിട്ടുള്ള ടീസറുകളിൽ ഒന്ന് മാസ്റ്റേഴ്സിന്റേതെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാസ്റ്റർ'. വിജയ് സേതുപതി , മാളവിക മോഹൻ, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്ജുന് ദാസ്, ശ്രീനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്, വി ജെ രമ്യ എന്നിവരാണ് മാസ്റ്ററിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഇളയദളപതിയെ ഉമ്മ വെച്ച് മക്കൾ സെൽവൻ
ഷൂട്ടിന് തടസമായി ബിജെപിയുടെ സമരം, ദളപതി ഫാൻസ് ഇരമ്പിയെത്തി, സ്ഥലം കാലിയാക്കി സമരക്കാർ
ലൊക്കേഷനിൽ തിരിച്ചെത്തി; ഇനി കാത്തിരിപ്പ് മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചിലെ വിജയ്യുടെ വാക്കുകൾക്കായി
മക്കൾ സെൽവനും ഇളയദളപതിയും മുഖത്തോട് മുഖം നോക്കുന്നു,'മാസ്റ്റർ' തേഡ് ലുക്ക് പോസ്റ്റർ കാണാം