ദരിദ്രരായ 50% കുടുംബങ്ങള്‍ക്ക് നേരിട്ട് പണം നല്‍കൂ; മോദിക്ക് ചിദംബരത്തിന്റെ 10 പോയിന്റ് നോട്ട്
ശരിയായ ദിശയിലേക്ക് നയിക്കുന്നതിനുള്ള നടപടികള്‍ എടുത്തില്ലെങ്കില്‍ രാജ്യം ഒരിക്കലും അവസാനിക്കാത്ത ഇരുണ്ട തുരങ്കത്തിലേക്ക് പ്രവേശിക്കുമെന്ന് ചിദംബരം നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
തകര്‍ന്ന സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ ട്വീറ്റുകള്‍. ഉത്പാദനം കൂട്ടാനും സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും ഉപഭോഗം കൂട്ടാനും സഹായിക്കുന്നതാണ് നിര്‍ദേശം എന്ന് ചിദംബരം പറയുന്നു.
ചിദംബരത്തിന്റെ നിര്‍ദേശങ്ങള്‍ ഇങ്ങനെ:
- അതിദരിദ്രരായ 50 ശതമാനം കുടുംബങ്ങളിലേക്ക് പണം നേരിട്ട് കൈമാറുക.
- എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യം നല്‍കുക. ആവശ്യമുള്ളവര്‍ എടുക്കട്ടെ
- പശ്ചാത്തല വികസന ചെലവുകള്‍ കൂട്ടുക
- പൊതുമരാമത്ത് പണികള്‍ വളരെയധികം കൂട്ടുക, ജോലിക്ക് കൂലി ഭക്ഷ്യധാന്യങ്ങളാക്കുക
- വായ്പ നല്കാന് പ്രാപ്തമാക്കുന്നതിന് ബാങ്കുകളുടെ മൂലധന ശേഷി കൂട്ടുക.
- സംസ്ഥാനങ്ങളുടെ ജിഎസ്ടി നഷ്ടം നികത്തിക്കൊടുക്കുക
- എഫ്ആര്‍ബിഎം മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തി കൂടുതല്‍ വായ്പയെടുക്കുക
- ഓഹരി വിറ്റഴിക്കലിന് വേഗം കൂട്ടുക
- ഐഎംഎഫ്, ലോകബാങ്ക്, എഡിബി എന്നിവയില്‍നിന്നുള്ള 6.5 ബില്യണ്‍ ഡോളര്‍ വായ്പാ വാഗ്ദാനം ഉപയോഗപ്പെടുത്തുക
- അവസാനമായി കമ്മിയുടെ ഒരുഭാഗം ധനാഗമനമാര്ഗമാക്കുക
Here are some concrete steps to stimulate demand/consumption and revive the economy:
— P. Chidambaram (@PChidambaram_IN) September 6, 2020
1. Transfer some cash to the poorest 50 per cent of families
2. Offer food grain to all families, those who need will take it
3.Increase spending on infrastructure projects
4. Use food grain stock to pay wages in kind and start massive public works
— P. Chidambaram (@PChidambaram_IN) September 6, 2020
5. Re-capitalize banks to enable them to lend
6. Pay the arrears of GST compensation to the States
All of the above will need money. Borrow. Don’t hesitate.
Here are are some concrete steps to raise money:
— P. Chidambaram (@PChidambaram_IN) September 6, 2020
1. Relax the FRBM norm and borrow more this year
2. Accelerate disinvestment
3. Use the offer of USD 6.5 billion by IMF, WB, ADB etc
4. As last resort, monetise part of the deficit
ഇതിനെല്ലാം പണം ആവശ്യമാണ്. അതിന് കടം വാങ്ങുക. മടിക്കരുത് എന്ന് ചിദംബരം പറയുന്നു.
ശരിയായ ദിശയിലേക്ക് നയിക്കുന്നതിനുള്ള നടപടികള്‍ എടുത്തില്ലെങ്കില്‍ രാജ്യം ഒരിക്കലും അവസാനിക്കാത്ത ഇരുണ്ട തുരങ്കത്തിലേക്ക് പ്രവേശിക്കുമെന്ന് ചിദംബരം നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാജ്യത്തെ സമ്പദ് വ്യവസ്ഥ എല്ലാ മേഖലയിലും തകര്‍ന്നിരിക്കുന്നു. അതില്‍ അത്ഭുതമില്ലെന്ന് ചിദംബരം പറയുന്നു. അക്ഷരാര്‍ഥത്തില്‍ ഒന്നും ചെയ്യാത്ത ഒരു സര്‍ക്കാരില്‍നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനില്ലെന്നാണ് ചിദംബരത്തിന്റെ വിമര്‍ശനം.
വായ്പയെടുത്ത് ഉപഭോഗം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കേണ്ടതെന്നും അത് സമ്പദ് വ്യവസ്ഥയില്‍ ഉണര്‍വേകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!