ക്വാറന്റൈൻ കാലത്തെ ഫിറ്റ്നസ് പരീക്ഷണങ്ങൾ; വൈറലായി മിലിന്ദ് സോമന്റെ വീഡിയോ
21 ദിവസത്തെ ലോക് ഡൗൺ കാലത്ത് ശരീരത്തിന്റെ ഫിറ്റ്നസ് എങ്ങനെ ഉടവു തട്ടാതെ നോക്കാം എന്ന് പറയുന്നതാണ് മിലിന്ദിന്റെ വീഡിയോ.
ക്വാറന്റൈൻ സമയത്ത് സെലിബ്രിറ്റികളുടെ വീട്ടിൽ നിന്നുള്ള വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. വീട്ടിലിരുന്ന് ക്വാറന്റൈൻ കാലം ചെലവിടുന്ന സൂപ്പർ താരങ്ങളടക്കമുള്ള വീഡിയോകൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആ ലിസ്റ്റിൽ ഇപ്പോൾ ഇതാ നടനും അറിയപ്പെടുന്ന മോഡലുമായ മിലിന്ദ് സോമന്റെ വീഡിയോയും.
A post shared by Milind Usha Soman (@milindrunning) on
21 ദിവസത്തെ ലോക് ഡൗൺ കാലത്ത് ശരീരത്തിന്റെ ഫിറ്റ്നസ് എങ്ങനെ ഉടവു തട്ടാതെ നോക്കാം എന്ന് പറയുന്നതാണ് മിലിന്ദിന്റെ വീഡിയോ. ഈ സമയത്തെ തന്റെ ഫിറ്റ്നസ് ഷെഡ്യൂളാണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 85 മിനിറ്റ് കൊണ്ട് 4000 സ്റ്റയർകേസിന്റെ പടികൾ കയറുന്നതാണ് വീഡിയോ. ഏതാണ്ട് 200 നിലയുടെ ഉയരത്തിൽ അദ്ദേഹം 85 മിനിറ്റിൽ കയറിയെന്ന് സാരം.
ഇതിനൊപ്പം ഭാര്യ അങ്കിതയെ ചുമലിൽ ഇരുത്തി മിലിന്ദ് പുഷ് അപ് ചെയ്യുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്റ്റയർ കേസ് പടികൾ കയറുന്നതിന്റെ വീഡിയോയ്ക്കൊപ്പം രസകരമായി കണക്കുകൾ കുറിച്ചതും കാണാം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
യാഷിന്റെ കൊറോണ പ്രതിരോധം ഇങ്ങനെ; മകന്റെ ക്വാറന്റൈൻ ദിനങ്ങൾ പങ്കുവെച്ച് കരൺ ജോഹർ
പിടക്കോഴികളെ കണ്ട് പഠിക്ക്; ലോക് ഡൗൺ കാലത്ത് വീട്ടിലിരിക്കാത്തവരെ ട്രോളി കപിൽ ശർമ
സുനിൽ ഗ്രോവറുടെ ക്വാറന്റൈൻ കാലത്തെ സമയം ചെലവഴിക്കൽ വീഡിയോ വൈറൽ
ക്വാറന്റൈൻ സമയവും ക്രിയേറ്റീവ്; പുതിയ ചിത്രത്തിന്റെ പോസ്റ്റ് പ്രോഡക്ഷൻ ജോലികൾ ഇനി സൽമാൻ ഖാന്റെ വീട്ടിൽ തന്നെ!