ഭൂമി പിളര്‍ന്നില്ല; ഇഞ്ചികൃഷിക്ക് യോജ്യമായ ഭൂമിയുണ്ടെങ്കില്‍ അറിയിക്കുക; ഫേസ്ബുക്കിലൂടെ മന്ത്രി കെടി ജലീല്‍
ജലീലിനെതിരെ വിമര്‍ശനം ഉന്നയിക്കുന്ന കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നേതാക്കളെ ലക്ഷ്യമിട്ടാണ് പുതിയ പോസ്റ്റ്.
യുഎഇ കോണ്സുലേറ്റില്ന്ന് പ്രോട്ടോക്കോള്‍ ലംഘിച്ച് ഖുറാന് കൊണ്ടുവന്നു എന്ന കേസിലും സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തിയും നടക്കുന്ന അന്വേഷണങ്ങളില്ക്കിടയില് ആരോപണങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി കെടി ജലീല്‍. അന്വഷണത്തിന്റെ ഭാഗമായി ഗണ്മാനില്നിന്ന് പിടിച്ചെടുത്ത ഫോണുകള്‍ തിരിച്ചുകിട്ടിയിട്ടുണ്ടെന്നും മന്ത്രി നാട്ടില്തന്നെയുണ്ടെന്നും വ്യക്തമാക്കിന്നതാണ് പോസ്റ്റ്. ഇഞ്ചികൃഷിക്ക് അനുയോജ്യമായ ഭൂമി വയനാട്ടിലോ കര്‍ണാടകത്തിലോ പാട്ടത്തിനോ വില്‍ക്കാനോ ഉണ്ടെങ്കില്‍ അറിയിക്കണമെന്നും ജലീല്‍ പരിഹസിക്കുന്നു. മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജി വരവില്‍ കവിഞ്ഞ നിലയില്‍ സ്വത്ത് സമ്പാദിച്ചുവെന്ന അന്വേഷണത്തില്‍ ഇഞ്ചികൃഷിയിലൂടെ കിട്ടിയ സമ്പാദ്യമാണ് ഉപയോഗിച്ചതെന്നായിരുന്നു നല്കിയ മുറുപടി. ജലീലിനെതിരെ വിമര്‍ശനം ഉന്നയിക്കുന്ന കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നേതാക്കളെ ലക്ഷ്യമിട്ടാണ് പുതിയ പോസ്റ്റ്.
പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളര്‍ന്നില്ല.
-----------------------------------------
സിറിയയിലേക്കും പാകിസ്ഥാനിലേക്കും വിളിച്ച കോളുകളടങ്ങിയതുള്‍പ്പടെ മന്ത്രി നടത്തിയ നിഗൂഢ നീക്കങ്ങളെ സംബന്ധിച്ചും, സ്വര്‍ണ്ണ കള്ളക്കടത്തിലെ പങ്കാളിത്തത്തെക്കുറിച്ചുമെല്ലാമുള്ള, അതീവ പ്രാധാന്യമര്‍ഹിക്കുന്ന വിവരങ്ങളടങ്ങിയ, കസ്റ്റംസ് പിടിച്ചെടുത്ത ഗണ്‍മാന്റെ ഫോണ്‍, തിരിച്ചു ലഭിച്ച വിവരം എല്ലാ 'അഭ്യുദയകാംക്ഷികളെ'യും സന്തോഷപൂര്‍വ്വം അറിയിക്കുന്നു. മന്ത്രി നാട്ടിലൊക്കെത്തന്നെ ഉണ്ടെന്ന വിവരവും സവിനയം ഉണര്‍ത്തുന്നു. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കര്‍ണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കില്‍ അറിയിച്ചാല്‍ നന്നായിരുന്നു?????? സത്യമേ
ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളർന്നില്ല. ----------------------------------------- സിറിയയിലേക്കും പാകിസ്ഥാനിലേക്കും ...
Posted by Dr KT Jaleel on Friday, November 13, 2020
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
'എടോ പിണറായി എന്ന ഷാജിയുടെ വിളി സഹിക്കാന്‍ കഴിഞ്ഞില്ല', മൂരി നാടന്‍ പ്രയോഗമെന്ന് മന്ത്രി ജലീല്‍; ഇനി മത്സരിക്കാനില്ല, അധ്യാപകനായി വിരമിക്കണം
മന്ത്രി കെടി ജലീലിനെ ഇഡി ചോദ്യം ചെയ്തു; എത്തിയത് സ്വകാര്യ വാഹനത്തില്‍; രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം
ലൈഫ് മിഷൻ: മന്ത്രി ഇപി ജയരാജന്റെ മകൻ കമ്മീഷൻ പറ്റി, ആരോപണവുമായി ബിജെപിയും കോൺഗ്രസും
'ജലീലിന് നേരെ എന്ത് ആരോപണമാണ് ഉളളത്? ജയരാജന്റെ മകനെതിരെ ആരാണ് അന്വേഷണം ആരംഭിച്ചത്?'; കെട്ടിച്ചമച്ച കഥകളെന്ന് മുഖ്യമന്ത്രി