നെയ്യാറ്റിന്‍കര ഗോപനായി മോഹൻലാൽ എത്തി; പാലക്കാട് 'ആറാട്ടി'ന് ആരംഭമായി
'പുലിമുരുകന്' ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ആറാട്ട്. നാല് വർഷങ്ങൾക്ക് ശേഷമാണ് ഉദയകൃഷ്ണയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നത്.
മോഹൻലാൽ നായകനായി എത്തുന്ന 'ആറാട്ട്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പാലക്കാട് ആരംഭിച്ചു. ആദ്യഘട്ടം ചിത്രീകരണം പാലക്കാട് കിഴക്കഞ്ചേരിയിൽ ആരംഭിച്ചു. മോഹൻലാൽ ഫേസ്ബുക്കിലൂടെ 'ആറാട്ടിന്റെ' ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. 'നെയ്യാറ്റിന്‍കര ഗോപന്' എന്ന കഥാപാത്രത്തെ യാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്.
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ആറാട്ട്'. ഉദയകൃഷ്ണയാണ് ഈ സിനിമയുടെ തിരക്കഥ രചിച്ചത്. . 'പുലിമുരുകന്' ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ആറാട്ട്. നാല് വർഷങ്ങൾക്ക് ശേഷമാണ് ഉദയകൃഷ്ണയും മോഹൻലാലും വീണ്ടും ഒന്നിക്കുന്നത്. 'മാടമ്പി', 'ഗ്രാന്‍ഡ്മാസ്റ്റര്‍', 'മിസ്റ്റര്‍ ഫ്രോഡ്', 'വില്ലന്‍' എന്നീ സിനിമകള്‍ക്ക് ശേഷം ബി ഉണ്ണിക്കൃഷ്ണനും മോഹന്‍ലാലും ഒരുമിക്കുന്ന അഞ്ചാമത്തെ ചിത്രവുമാണിത് . 'വില്ലൻ' ആണ് ബി. ഉണ്ണികൃഷ്ണൻ ഒടുവിൽ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം.
ഗ്രാമീണാന്തരീക്ഷത്തിലുള്ള ചിത്രമായിരിക്കും ഇത്. നര്‍മരംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള ഒരു മാസ് എന്റര്‍ടെയ്‍നറായിട്ടാവും ചിത്രം സ്ക്രീനിലെത്തുക. 30 കോടി എന്ന ബിഗ് ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.
ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, സിദ്ധിഖ്, സായ് കുമാർ, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി എന്നിവരാണ് ആറാട്ടിലെ മറ്റ് അഭിനേതാക്കൾ.
കൊവിഡ് കാലത്ത് 'ദൃശ്യം രണ്ടി'ന് ശേഷം ചിത്രീകരിക്കുന്ന മോഹൻലാൽ സിനിമയാണ് 'ആറാട്ട്'.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
മോഹന്‍ലാല്‍ സമര്‍ത്ഥനായ കുക്ക്, ഗായകന്, നല്ല മനുഷ്യന്; സുനില്‍ഷെട്ടി പറയുന്നു
30 വർഷത്തിന് ശേഷം മോഹൻലാൽ താഴ്വാരം ആദ്യമായി കാണുന്നു
'ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് വന്നൊരു സ്നേഹാന്വേഷണം'; മോഹൻലാലിന് നന്ദി അറിയിച്ച് വിധു പ്രതാപ്
എന്റെ കുഞ്ഞ് ഇനിയത്ര കുഞ്ഞല്ല, നിന്റെ വളർച്ചയിൽ ഓരോ നിമിഷവും അഭിമാനപുളകിതനാവുന്നു ഞാൻ