മുംബൈയിലെ ധാരാവിയില്‍ അഞ്ച് പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ മാത്രം രോഗം കണ്ടെത്തിയവരുടെ എണ്ണം 22 ആയി.
രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. രാജസ്ഥാനില്‍ 57 പേര്‍ക്കും ഗുജറാത്തില്‍ 46 പേര്‍ക്കും ഉത്തര്‍ പ്രദേശില്‍ 21 പേര്‍ക്കും പുതിയതായി രോഗം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ രണ്ട് പേര് കൂടി മരിച്ചു. രാജസ്ഥാനിലും അസമിലും ഒരാള്‍ വീതം മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് മരിച്ചത് 33 പേരാണ്. 678 പേര്‍ക്ക് പുതിയതായി രോഗം കണ്ടെത്തി. ലോകമെമ്പാടും കൊറോണ പിടിപ്പെട്ടവരുടെ എണ്ണം 16 ലക്ഷം കടന്നു. 96,000 ലധികം പേരാണ് ഇതുവരെ മരിച്ചത്. അമേരിക്കയില്‍ ഒറ്റ ദിവസം 1,783 പേര് മരിച്ചു. സ്പെയിനില്‍ 605 പേരും യുകെയില്‍ 881 പേരും മരിച്ചു.

ഇന്ത്യയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 6761 ആയി. 516 പേര്‍ക്കാണ് രോഗം ഭേദമായത്. ഇതുവരെ 206 പേര് മരിച്ചു. മുംബൈയിലെ ധാരാവിയില്‍ അഞ്ച് പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ധാരാവിയില്‍ മാത്രം രോഗം കണ്ടെത്തിയവരുടെ എണ്ണം 22 ആയി. മഹാരാഷ്ട്രയില്‍ 125 പേര്‍ക്കാണ് രോഗം ഭേദമായത്. പുതിയതായി 16 പേര്‍ക്ക് കൂടി രോഗം കണ്ടെത്തി. ഇതോടെ 1380 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗമുള്ളത്.
ഗുജറാത്തില്‍ 308 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 19 പേര് മരിച്ചു. രാജസ്ഥാനിലെ ജയ്പ്പൂരില്‍ കൊറോണ സ്ഥിരീകരിച്ച 65 കാരി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം എട്ടായി. 520 പേര്‍ക്കാണ് രാജസ്ഥാനില്‍ രോഗമുള്ളത്.

കര്‍ണാടകത്തില്‍ പത്തു പേര്‍ക്കും കൂടി വൈറസ് സ്ഥിരീകരിച്ചു. ഇതോടെ 207 പേര്‍ക്കാണ് ആകെ രോഗമുള്ളത്. ആന്ധ്രാ പ്രദേശില്‍ 365, കേരളത്തില്‍ 357, മധ്യ പ്രദേശില്‍ 259, തെലങ്കാനയില്‍ 473, ഉത്തര്‍ പ്രദേശില്‍ 431, ഡല്‍ഹിയില്‍ 898, കശ്മീരില്‍ 188 എന്നിങ്ങനെയാണ് രോഗം പിടിപെട്ടവരുടെ എണ്ണം.
ലോകത്ത് 1,605,548 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതുവരെ 356,161 പേര്‍ക്ക് രോഗം സുഖമായി. 96,783 പേര് മരിച്ചു. ഏറ്റവുമധികം കേസുകള്‍ സ്ഥിരീകരിച്ച അമേരിക്കയില്‍ രോഗികളുടെ എണ്ണം 466,299 ആയി. സ്പെയിനില്‍ 153,222 പേര്‍ക്കും ഇറ്റലിയില്‍ 143,626 പേര്‍ക്കും ഫ്രാന്‍സില്‍ 118,785 പേര്‍ക്കും ജര്‍മനിയില്‍ 118,235 പേര്‍ക്കും രോഗം പിടിപെട്ടു.

ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചത്. 18,279 പേര്. സ്പെയിനില്‍ മരണസംഖ്യ 15,843 ആയി. ഫ്രാന്‍സില്‍ 12,210 പേരും അമേരിക്കയില്‍ 16,686 പേരും മരിച്ചു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!