കേള്‍ക്കാം ചൊവ്വയില്‍നിന്നുള്ള ആദ്യശബ്ദം; നാസ പെഴ്സിവിയറന്‍സ് ചൊവ്വ തൊടുന്നതിന്റെ ദൃശ്യങ്ങളും
മൂന്ന് മിനിറ്റും 25 സെക്കന്‍ഡും നീണ്ടുനില്‍ക്കുന്ന ഹൈ-ഡെഫനിഷന്‍ വീഡിയോ ക്ലിപ്പ് ആണ് പുറത്തുവിട്ടത്
യുഎസ് ബഹിരാകാശ ഏജന്‍സിയായ നാസ തിങ്കളാഴ്ച ചൊവ്വയില്‍ നിന്നുള്ള ആദ്യത്തെ ഓഡിയോ പുറത്തുവിട്ടു. പെഴ്സിവിയറന്‍സ് ദൗത്യത്തിലെ റോവര്‍ ലാന്‍ഡിംഗിന്റെ ആദ്യ വീഡിയോയും നാസ പുറത്തിറക്കി.
റോവറിന്റെ ഉപരിതലത്തിലേക്ക് ഇറങ്ങുമ്പോള്‍ പേടകത്തിലെ ഒരു മൈക്രോഫോണ്‍ പ്രവര്‍ത്തിച്ചിരുന്നില്ല. എന്നാല്‍ ചൊവ്വയില്‍ ഇറങ്ങിയപ്പോള്‍ അതിന് ശബ്ദം പിടിച്ചെടുക്കാന്‍ കഴിഞ്ഞു എന്ന നാസ ശാസ്ത്രജ്ഞര്‍ അറിയിച്ചു.
ശബ്ദം കേട്ടപ്പോള്‍ നാസ എന്‍ജിനീയര്‍മാര്‍ പറഞ്ഞു;
'ചൊവ്വയുടെ പ്രതലത്തിലെ കാറ്റിന്റെ യഥാര്ഷ ശബ്ദം ഈ 10 സെക്കന്‍ഡ് ഓഡിയോ ക്ലിപ്പിലൂടെ നിങ്ങള്‍ക്ക് കേള്‍ക്കാം. മൈക്രോഫോണ്‍ ആ ശബ്ദം പകര്‍ത്തി ഭൂമിയിലേക്ക് അയച്ചു തന്നു.' പെര്‍സിവിയറന്‍സിലെ ക്യാമറ, മൈക്രോഫോണ്‍ സിസ്റ്റത്തിന്റെ ലീഡ് എഞ്ചിനീയര്‍ ഡേവ് ഗ്രുവല്‍ പറഞ്ഞു.
Your front-row seat to my Mars landing is here. Watch how we did it.#CountdownToMars pic.twitter.com/Avv13dSVmQ
— NASA's Perseverance Mars Rover (@NASAPersevere) February 22, 2021
ഇതിനൊപ്പം റോവര്‍ ലാന്‍ഡിങിന്റെ വീഡിയോ ദൃശ്യങ്ങളും നാസ പുറത്തുവിട്ടു.
മൂന്ന് മിനിറ്റും 25 സെക്കന്‍ഡും നീണ്ടുനില്‍ക്കുന്ന ഹൈ-ഡെഫനിഷന്‍ വീഡിയോ ക്ലിപ്പ് ആണ് പുറത്തുവിട്ടത്. റോവര്‍ ലാന്‍ഡ് ചെയ്യുമ്പോഴുള്ള ആവസാന നിമിഷങ്ങളില്‍ പാരച്യൂട്ടും അതിന്റെ ചൂട സംരക്ഷിക്കുന്നിനുള്ള കവചങ്ങളും എങ്ങനെ പ്രവര്‍ത്തിച്ചു എന്ന വ്യക്തമാക്കുന്നതാണ് ആ വീഡിയോ.
ജെസെറോ ഗര്‍ത്തത്തില്‍ റോവര്‍ തൊടുമ്പോള്‍ ഉയരുന്ന പൊടിപടലത്തെയും വീഡിയോയില്‍ കാണാം.
Your front-row seat to my Mars landing is here. Watch how we did it.#CountdownToMars pic.twitter.com/Avv13dSVmQ
— NASA's Perseverance Mars Rover (@NASAPersevere) February 22, 2021
'ചൊവ്വയില്‍ ലാന്‍ഡിംഗ് പോലുള്ള ഒരു സംഭവം ഞങ്ങള്‍ക്ക് പിടിച്ചെടുക്കാന്‍ കഴിയുന്നത് ഇതാദ്യമാണ്,'' നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി ഡയറക്ടര്‍ മൈക്കല്‍ വാട്ട്കിന്‍സ് പറഞ്ഞു.
ലാന്‍ഡിങ് വീഡിയോയും ചൊവ്വയില്‍നിന്നുള്ള ശബ്ദവും പകര്‍ത്തിയെടുക്കാന്‍ കഴിഞ്ഞത് പുതിയ ദൗത്യങ്ങള്‍ക്ക് വളരെയേറെ സഹായകരമാകും എന്നാണ് വിലയിരുത്തല്‍.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!