കൊവിഡ് 19 : 20 ലക്ഷം സഹായമേകി നയൻതാര
കൊറോണ വ്യാപനം തടയുന്നതിന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ സിനിമ-ടെലിവിഷൻ മേഖലയിലെ ഷൂട്ടിങ്ങുകൾ പൂർണമായും നിർത്തിയിരിക്കുകയാണ്.അതോടെ ഉപജീവനമാര്‍ഗം ഇല്ലാതായ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ആളുകളെ സഹായിക്കാന്‍ താരങ്ങള്‍ മുൻകൈ എടുക്കണമെന്ന് FEFSI പ്രസിഡന്റ് ആര് കെ സെല്‍വമണി അഭ്യർത്ഥിച്ചിരുന്നു.
ഫിലിം എംപ്ളോയീസ് ഫെഡറേഷൻ ഓഫ് സൗത്ത്ഇന്ത്യയലെ (FEFSI) ദിവസവേതന ജീവനക്കാര്‍ക്കാണ് നയൻതാര 20 ലക്ഷം സഹായതുക നൽകിയിരിക്കുന്നത്.തമിഴ് സിനിമാ മേഖലയിലെ തൊഴിലാളികൾക്കാണ് ഈ സഹായം ലഭിക്കുക.
കൊറോണ വ്യാപനം തടയുന്നതിന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ സിനിമ-ടെലിവിഷൻ മേഖലയിലെ ഷൂട്ടിങ്ങുകൾ പൂർണമായും നിർത്തിയിരിക്കുകയാണ്.അതോടെ ഉപജീവനമാര്‍ഗം ഇല്ലാതായ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ആളുകളെ സഹായിക്കാന്‍ താരങ്ങള്‍ മുൻകൈ എടുക്കണമെന്ന് FEFSI പ്രസിഡന്റ് ആര് കെ സെല്‍വമണി അഭ്യർത്ഥിച്ചിരുന്നു.
സാമ്പത്തിക സഹായത്തിന് പുറമേ ബുദ്ധിമുട്ടിൽ കഴിയുന്ന ഇവര്‍ക്കുള്ള അരിയും മറ്റ് പലചരക്ക് സാധനങ്ങളും പല താരങ്ങളും എത്തിച്ചുകൊടുത്തിരുന്നു.ശിവകാ
സമാനമായി മലയാളത്തിൽ നിന്നും സിനിമ ഷൂട്ടിങ്ങുകൾ നിലച്ച സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന സിനിമ പ്രവർത്തകരെ സഹായിക്കാൻ മുൻകൈ എടുത്ത് സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഫെഫ്ക മുന്നോട്ട് വന്നിരുന്നു. ഈ പദ്ധതിയിലേക്ക് മോഹൻലാൽ 10 ലക്ഷം മഞ്ജു വാര്യർ അഞ്ച് ലക്ഷവും സഹായ തുകയായ് നൽകിയിരുന്നു.ഇതുകൂടാതെ ഫെഫ്കയിലെ സാങ്കേതിക പ്രവര്‍ത്തകര്‍ തങ്ങളെ കൊണ്ട് കഴിയുന്ന രീതിയിൽ സഹായതുക നൽകും.ഏകദേശം 5000ത്തോളം സിനിമാ പ്രവർത്തകർക്കാണ് സഹായം ലഭിക്കുക.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!