കൊറോണ ബ്രിട്ടീഷ് വകഭേദം മറ്റുള്ളതിനേക്കാള് കഠിനമല്ലെന്ന് പഠന റിപ്പോര്‍ട്ട്
ആശുപത്രിയില്‍ പ്രവേശിപ്പിച്ച 42 പേരില്‍ 16 പേരും പുതിയ വേരിയന്റ് ബാധിച്ചവരായിരുന്നു.
ഇംഗ്ലണ്ടില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം മറ്റുള്ളതിനേക്കാള് കഠിന രോഗത്തിന് കാരണമാകില്ലെന്ന് ഇംഗ്ലണ്ട് പബ്ലിക് ഹെല്‍ത്തിന്റെ പഠന റിപ്പോര്‍ട്ട്. എന്നാല്‍, പുതിയ വകഭേദത്തിന് കൂടുതല്‍ വേഗത്തില്‍ വ്യാപിക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
ഡിസംബര്‍ പകുതിയോടെയാണ് ഇംഗ്ലണ്ടില്‍ ഇത് കണ്ടെത്തിയത്. ഇതോടെ മറ്റ് രാജ്യങ്ങള്‍ക്ക് ബ്രിട്ടന് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി. എങ്കിലും ഇംഗ്ലണ്ടിന് പുറമെ ഇന്ത്യയടക്കം മറ്റ് പല രാജ്യങ്ങളിലും കൊറോണ വൈറസിന്റെ ഈ ബ്രീട്ടീഷ് വകഭേദം കണ്ടെത്തി.
പുതിയ വകഭേദത്തിലുള്ള വൈറസ് ബാധിച്ച 1,769 പേരെ ഗവേഷകര്‍ താരതമ്യം ചെയ്തു. 'വൈല്‍ഡ്-ടൈപ്പ്' വൈറസ് എന്ന് വിശേഷിപ്പിച്ച വിഭാഗത്തില്‍ വന്ന അത്രതന്നെയാളുകളെയും ഗേവഷണത്തിന്റെ ഭാഗമാക്കി. പ്രായം, ലിംഗഭേദം, താമസിക്കുന്ന സ്ഥലം, പരിശോധന സമയം എന്നിവയുടെ അടിസ്ഥാനത്തില്‍ രണ്ട് ഗ്രൂപ്പുകളും 1: 1 അനുപാതത്തിലായിരുന്നു താരതമ്യ പഠനം.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച 42 പേരില്‍ 16 പേരും പുതിയ വേരിയന്റ് ബാധിച്ചവരായിരുന്നു. 26 കേസുകളില്‍ വൈല്‍ഡ് ടൈപ്പ് വ്യാപനം ആണ് ഉണ്ടായതെന്ന് പഠനം പറയുന്നു. പുതിയ വകഭേദത്തില്‍ 12 മരണങ്ങള്, വൈല്‍ഡ് ടൈപ്പ് കേസുകളില്‍ 10 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ വേരിയന്റിന് കാര്യമായ വ്യത്യാസമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നിരുന്നാലും, പുതിയ വേരിയന്റ് ബാധിച്ചവരില്‍ സമ്പര്‍ക്ക വ്യാപന നിരക്ക് കൂടുതലാണെന്ന് പഠനം കൂട്ടിച്ചേര്‍ത്തു. പകര്‍ച്ചവ്യാധികള്‍ക്കെതിരെ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ വരും ആഴ്ചകളില്‍ ബ്രിട്ടന് 'ദുരന്തത്തിലേക്ക്' നീങ്ങുമെന്ന് സര്‍ക്കാരിനെ ഉപദേശിക്കുന്ന ഒരു പ്രമുഖ എപ്പിഡെമിയോളജിസ്റ്റ് ആന്‍ഡ്രൂ ഹേവാര്‍ഡ് ചൊവ്വാഴ്ച മുന്നറിയിപ്പ് നല്കി.
ഇന്ത്യയില്‍ ബ്രിട്ടനില്‍നിന്നെത്തിയ ആറുപേരില്‍ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വ്യാപനം തടയാനുള്ള ശ്രമാണ് നടക്കുന്നത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് കൂടി കൊവിഡ്
ലോകത്ത് കൊറോണ മരണം 75,000 കടന്നു; സ്പെയിനില്‍ ഒറ്റ ദിവസം 743; ഇന്ത്യയിലും കൂടുന്നു
ഇന്ത്യയില്‍ കൊറോണ രോഗികള്‍ 4400 കടന്നു; 114 മരണം
കൊവിഡ് മരണം 74,500 ലേറെ; അമേരിക്കയില്‍ മാത്രം 10,871; 24 മണിക്കൂറില്‍ 5,220 മരണം; രോഗികൾ 13.45 ലക്ഷം