Photo Story| ഞങ്ങള്‍ അതിജീവിക്കും: മരണഭീതിയില്‍ വിറങ്ങലിച്ച ഒരാണ്ടിന് വിട; ലോകം 2021ല്‍
ഞങ്ങള്‍ അതിജീവിക്കും. നിയന്ത്രണങ്ങള്‍ക്കിടയിലും തെരുവിലിറങ്ങിയ ജനങ്ങള്‍ 2021നെ പുതുപ്രതീക്ഷയായി നോക്കുന്നവരാണ്.
സിഡ്നി ഓപ്പറ ഹൗസിന് മുകളിലൂടെ പടക്കങ്ങള്‍ ആകാശത്തേക്ക് ഉയര്‍ന്നു, പക്ഷേ താഴെയുള്ള തുറമുഖം വിജനമായ ഒരു പ്രേത നഗരമായിരുന്നു. മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു വര്‍ഷത്തിനുള്ള ഉചിതമായ വിട.

2020ന് വിട നല്കി ലോകം പുതുവര്‍ഷം ആഘോഷിച്ചത് ഉള്ളില്‍ തട്ടിയ ഭയം വിട്ടുമാറാതെ തന്നെ. എല്ലാം മറന്ന് ആഘോഷിക്കാനുള്ള ഒന്നും ആരുടെയും മനസ്സിലുണ്ടായില്ല. നോവിന്റെ നീറ്റലുകള്‍ തളം കെട്ടി നിന്നു. ടിവി ടവറിന് മുകളില്‍ നിന്ന് ഒരു ലൈറ്റ് ഷോയും ബീജിംഗിനെ പ്രകാശിപ്പിച്ചില്ല. റോമിലെ സെന്റ് പീറ്റേഴ്സ് നഗരം മിക്കവാറും ശൂന്യമായിരുന്നു. ലണ്ടനിലെ ട്രാഫല്‍ഗര്‍ സ്ക്വയര്‍, മോസ്കോയിലെ റെഡ് സ്ക്വയര്‍, മാഡ്രിഡിന്റെ പ്യൂര്‍ട്ട ഡെല്‍ സോള്‍, ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയര്‍ എന്നിവയെല്ലാം സമാന രീതിയില്‍ തന്നെ.

ചില നഗരങ്ങള്‍ ശൂന്യമായ തെരുവുകളില്‍ പടക്കങ്ങള്‍ മാത്രം ദൃശ്യമായി. ലണ്ടന്‍, സിംഗപ്പൂര്‍ തുടങ്ങിയവ എല്ലാ കാര്‍ണിവെലും നിര്‍ത്തിവച്ചു. പാരീസ്, റോം, ഇസ്താംബുള്‍ എന്നിവ കര്‍ഫ്യൂവിന് കീഴിലായിരുന്നു.
ഞങ്ങള്‍ തകരുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഞാന്‍ കിടന്ന് മരിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഇല്ല. ഞങ്ങള്‍ അതിജീവിക്കും.
നിയന്ത്രണങ്ങള്‍ക്കിടയിലും തെരുവിലിറങ്ങിയ ജനങ്ങള്‍ 2021നെ പുതുപ്രതീക്ഷയായി നോക്കുന്നവരാണ്. എന്നെത്തെയും പോലെ.

കഴിഞ്ഞ പുതുവത്സരാഘോഷത്തിനുശേഷം ലോകമെമ്പാടും 1.7 ദശലക്ഷത്തിലധികം ആളുകള്‍ മരിച്ചു, 82 ദശലക്ഷം ആളുകള്‍ രോഗബാധിതരായി. വാക്സിന് വരുന്നു എന്ന ആശ്വാസം ഒരുഭാഗത്തുണ്ട്. വൈറസിന്റെ വഭേദം മറ്റൊരാശങ്കയായി മറുഭാഗത്തും.

കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ ഒരിക്കലും പഴയ വര്‍ഷം ഇത്രയും ഭാരമുള്ളതായി ഞങ്ങള്‍ കണ്ടെത്തിയിട്ടില്ലെന്നായിരുന്ന ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്റെ പ്രതികരണം. പുതുവര്‍ഷത്തെ അവര്‍ അത്രയേറെ പ്രതീക്ഷയോടെ കാണുന്നു.

ഒരു വര്‍ഷം മുമ്പ് മാഹാമാരി ഉത്ഭവിച്ച ചൈനീസ് നഗരമായ വുഹാനില്‍, തടിച്ചുകൂടിയ നൂറുകണക്കിന് സംഘം ഉള്‍പ്പെടെ വലിയ ജനക്കൂട്ടം മറ്റൊരു കാഴ്ച നല്കി. ലോകത്തെ കരയിച്ച ഒരു ദുരന്തത്തിന് തുടമക്കമിട്ട നഗരം പതിയെ ആശ്വാസത്തിലേക്ക് വന്നതിന്റെ സന്തോഷം. അതിജീവിനം സാധ്യമാകുമെന്ന പ്രതീക്ഷ ലോകത്തിന് നല്കുന്ന ഒന്നായി അവരുടെ ആഘോഷം.

''എനിക്ക് അവിശ്വസനീയമാംവിധം സന്തോഷമുണ്ട്,'' 20 കാരനായ വിദ്യാര്‍ത്ഥിയും വിനോദസഞ്ചാരിയുമായ യാങ് വെന്‍ക്വാന്‍ പറഞ്ഞു. 2021 ല്‍ എനിക്ക് എന്റെ ബിരുദം നേടാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, എനിക്ക് ഒരു പ്രണയ കൂട്ടാളിയെ കണ്ടെത്താന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.'

സിഡ്നി പുതുവര്‍ഷത്തെ ലോകത്തെ ആദ്യത്തെ വലിയ വിഷ്വല്‍ ഡിസ്പ്ലേയായി പ്രവര്‍ത്തിക്കുന്ന സ്ഥലമാണ്. അവിടെ ഒത്തുചേരലുകള്‍ നിരോധിച്ചു. ഓപ്പേറ ഹൗസ് വിജിനമായിരുന്നു. ഒരു പ്രേതനഗരം പോലെ. അതിന് മീതെ പടകങ്ങള്‍ ദൃശ്യപ്പൊലിമ തീര്‍ത്തു. ഒരു ദുരിതവും പ്രതീക്ഷയും ഒരുപോലെ പങ്കുവെച്ച ദൃശ്യങ്ങള്‍.

ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!