കുറവുകളോടെ ജനിക്കുന്നു എന്ന് നമ്മൾ കരുതുന്നവർ മാനസികമായി നമ്മളെക്കാൾ കരുത്ത് പ്രകടിപ്പിക്കാറുണ്ട്. അവർ ജീവിതത്തിൽ പഠിച്ച പാഠങ്ങൾ മറ്റുള്ളവർക്ക് പകർന്ന് നൽകാനുള്ള മനസും കാണിക്കും. നിക്ക് വോയ്ജിചിന്റെ കഥ നിങ്ങൾ വായിക്കാതെ പോകരുത്.
ഓസ്ട്രേലിയയിലെ മെൽബണിൽ ദുഷ്ക ബോറിസ് വുജിക്ക് ദമ്പതികൾക്ക് 1982 ൽ ജനിച്ച കുട്ടിയാണ് നിക്ക് വോയ്ജിച്. പൂർണ വളർച്ചയെത്താത്ത കൈകാലുകളോടെയാണ് നിക്ക് ജനിച്ചത്. സാധാരണ ഒരു കുഞ്ഞ് ജനിക്കുമ്പോഴുണ്ടാകുന്നതിനേക്കാൾ ചെറിയ കാലുകളായിരുന്നു നിക്കിന്. ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റായ അദ്ദേഹം ഇന്നൊരു മോട്ടിവേഷണൽ സ്പീക്കറാണ്. നിക്കിന്റെ കഥ എന്താണെന്ന് അറിയാമോ?
നിക്കിന് ടെട്ര-അമേലിയ സിൻഡ്രോം എന്ന രോഗാവസ്ഥയാണ്. ഈ അപൂർവ രോഗം പിടിപെട്ട വ്യക്തിക്ക് കൈകാലുകളുടെ അഭാവം ഉണ്ടാകും. കുഞ്ഞുനാളിലെ നിക്ക് കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിട്ടിരുന്നു. മാനസിക വൈകല്യങ്ങൾ ഇല്ലാതിരുന്നിട്ടും ശാരീരിക വൈകല്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി സമൂഹം നിക്കിന്റെ സ്കൂൾ അഡ്മിഷൻ തടഞ്ഞു. നിയമ പോരാട്ടം നടത്തി പിന്നീട് ആ സ്കൂളിൽ തന്നെ ചേർന്നു. സ്കൂളിൽ നേരിട്ട് കളിയാക്കലുകൾ തുടർന്നു, എന്നാൽ എല്ലാം നിക്ക് അവഗണിച്ചു. എട്ടാം വയസ്സിൽ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ച നിക്ക് പത്താം വയസ്സിൽ ബാത്ത് ടബ്ബിൽ മുങ്ങിമരിക്കാൻ ശ്രമിച്ചു. മാതാപിതാക്കളോടുള്ള സ്നേഹം മൂലം പിന്നീട് അതിൽ നിന്നും പിന്മാറി. മതവുമായുള്ള ബന്ധം ഈ കാലത്ത് കൂടി വന്നു. വൈകല്യമുള്ള ഒരാളെക്കുറിച്ചുള്ള ഒരു പത്രലേഖനം അമ്മ കാണിച്ചതാണ് നിക്കിന് പ്രചോദനമായത്.
ചെറിയ രണ്ട് കാലുകളാണ് നിക്കിന് ഉള്ളത്, കാൽവിരലുകൾ ചേർന്ന നിലയിലായിരുന്നു ആദ്യം. കാൽവിരലുകൾ വേർതിരിക്കുന്നതിനായി പിന്നീട് ഒരു ഓപ്പറേഷൻ നടത്തി, കാൽവിരലുകൾ ഉപയോഗിച്ച് കാര്യങ്ങൾ ചെയ്യാൻ കഴിയും. ഇലക്ട്രിക് വീൽചെയർ, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ പ്രവർത്തിപ്പിക്കാൻ കാൽ ഉപയോഗിക്കാൻ തുടങ്ങി. 21ാം വയസ്സിൽ ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടി. നിക്ക് അക്കൗണ്ടൻസിയിലും സാമ്പത്തിക ആസൂത്രണത്തിലുമാണ് ഡിഗ്രി നേടിയത്. കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കുക ഗോൾഫ്, നീന്തൽ, സ്കൈ ഡൈവിങ്, മുടി ചീകുക, പല്ല് തേയ്ക്കുക, ഷേവ് ചെയ്യുക എന്നിങ്ങനെ എല്ലാം കാലുകൾ കൊണ്ട് നിക്ക് ചെയ്യും.
നിക്ക് 2005 ൽ ലൈഫ് വിത്തൗട്ട് ലിംബ്സ് എന്ന എൻപിഒ സ്ഥാപിച്ചു. 2007 ൽ അദ്ദേഹം "ആറ്റിറ്റ്യൂഡ് ഈസ് ആൾട്ടിറ്റ്യൂഡ്" എന്ന മോട്ടിവേഷണൽ സ്പീക്കിങ് കമ്പനി സ്ഥാപിച്ചു. 'ദി ബട്ടർഫ്ലൈ സർക്കസ്' എന്ന ഹ്രസ്വചിത്രത്തിൽ അഭിനയിച്ചു. 2012 ൽ കനേ മിയഹാര എന്ന വ്യക്തിയെ വിവാഹം കഴിച്ചു. അവർക്ക് നാല് കുട്ടികളുണ്ട്. ലൈഫ് വിത്തൗട്ട് ലിമിറ്റ്സ്: ഇൻസ്പിരേഷൻ ഫോർ എ റിഡിക്കുലസ് ഗുഡ് ലൈഫ് പോലെ ഒട്ടേറെ പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!