ലോകത്തിലെ വിവിധ സംസ്കാരങ്ങളെ കുറിച്ച് സിനിമകളിലൂടെ അറിയാം;നിള ഫോക്ലോര് ഫിലിം ഫെസ്റ്റിവല്‍ ആരംഭിക്കുന്നു
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന നൂറോളം സിനിമകളില്‍ നിന്നും തിരഞ്ഞെടുത്ത 21 സിനിമകളാണ് മൂന്നുദിവസത്തെ ഫിലിം ഫെസ്റ്റിവലിലൂടെ പ്രദര്‍ശിപ്പിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ സംസ്കാരങ്ങളെയും ഫോക്ലോറിനെയും സംബന്ധിച്ചുള്ള നിള ഫോക്ലോര് ഫിലിം ഫെസ്റ്റിവല്‍ ഒരുങ്ങാൻ പോവുകയാണ്. ഈ മാസം 30 ന് ഫെസ്റ്റിവലിന് തുടക്കമാകും. മൂന്ന് ദിവസത്തേക്ക് സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ നവംബര്‍ ഒന്നുവരെയാണ് ഉണ്ടാവുക. വയലി ഫോക്ലോര് സംഘടിപ്പിക്കുന്ന പ്രഥമ നിളാ അന്താരാഷ്ട്ര ഫോക് ലോര്‍ ഫിലിം ഫെസ്റ്റിവലാണിത്.
21 സിനിമകളാണ് ഈ ഫെസ്റ്റിവലിൽ പ്രദര്‍ശിപ്പിക്കുക. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് ത്രിദിന ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. സംവിധായകന് ജയരാജാണ് ഫെസ്റ്റിവല്‍ ചെയര്മാന്. ലണ്ടനിലെ ചരിത്രാന്വേഷകന് റോള്‍ഫ് കില്യുസ്, മ്യൂസിക് മ്യൂസിയം ഓഫ് നേപ്പാള്‍ സ്ഥാപകന്‍ രാം പ്രസാദ് കാഡല്‍ എന്നിവരും ഫെസ്റ്റിവലിൽ പങ്കെടുക്കും. ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്ന സിനിമകള്‍ യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും കാണാം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വരുന്ന നൂറോളം സിനിമകളില്‍ നിന്നും തിരഞ്ഞെടുത്ത 21 സിനിമകളാണ് മൂന്നുദിവസത്തെ ഫിലിം ഫെസ്റ്റിവലിലൂടെ പ്രദര്‍ശിപ്പിക്കുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിച്ച ബാക്കി സിനിമകള്‍ എല്ലാം വരും മാസങ്ങളില്‍ പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്ന് നിഫി ഡയറക്ടര്‍ വിനോദ് നമ്പ്യാര്‍, ഫെസ്റ്റിവല്‍ കോഓര്‍ഡിനേറ്റര്‍മാരായ ശ്രീജേഷ് രാധാകൃഷ്ണന്, ഭാഗ്യനാഥ് മൂത്തേടത്ത്, ടി.പി. അസീസ് എന്നിവര്‍ അറിയിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
2004 ല്‍ തൃശ്ശൂരിൽ പ്രവര്‍ത്തനം ആരംഭിച്ചതാണ് വയലി ഫോക്ലോര് സംഘടന. നാട്ടറിവ് മേഖലകളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ഈ സംഘടന നടത്തുന്നുണ്ട്. ഇവരുടെ നേതൃത്വത്തിലുള്ള ബാംബൂ മ്യൂസിക് ബാന്‍ഡ് ഈ രംഗത്ത് പ്രസിദ്ധമാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!