'വിദേശി' വേണ്ട, 4,000 മിലിട്ടറി കന്റീനുകളിൽ ഇറക്കുമതി സാധനങ്ങൾ നിരോധിച്ച് കേന്ദ്രം ഉത്തരവ്
ഇന്ത്യയിലെ ഏറ്റവും വലിയ ചില്ലറ വിൽപ്പന ശൃംഖല എന്ന് വിശേഷിപ്പിക്കാവുന്ന സൈനിക കന്റീനുകൾ. മദ്യം, ഇലക്ട്രോണിക്സ് സാധനങ്ങൾ, വീട്ടുസാധനങ്ങൾ, ഭക്ഷ്യ വസ്തുക്കൾ എന്നിങ്ങനെ എല്ലാ സാധനങ്ങളും വിലക്കിഴിവോടുകൂടെ സൈനികർക്കും വിരമിച്ച സൈനികർക്കം കുടുംബങ്ങൾക്കും ലഭിക്കുന്ന സംവിധാനം നിലവലിലുണ്ട്. രണ്ട് ബില്യൺ ഡോളറിന്റെ വാർഷിക വിൽപ്പനയാണ് മിലിട്ടറി കന്റീനുകൾ വഴി നടക്കുന്നത്.
രാജ്യത്തെ നാലായരിത്തോളം മിലിട്ടറി കന്റീനുകളിൽ വിദേശത്ത് നിന്നുംഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ വാങ്ങുന്നത് നിർത്താൻ കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഇതോടെ വിദേശ മദ്യം ഉൾപ്പെടയുള്ള സാധനങ്ങൾ സൈനിക കന്റീനുകളിൽ ലഭ്യമല്ലാതാകുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

സൈനിക കന്റീനുകളിൽ മദ്യം, ഇലക്ട്രോണിക്സ് സാധനങ്ങൾ, വീട്ടുസാധനങ്ങൾ, ഭക്ഷ്യ വസ്തുക്കൾ തുടങ്ങി ഏതാണ്ട് എല്ലാ സാധനങ്ങളും വില കുറച്ച് സൈനികർക്കും വിരമിച്ച സൈനികർക്കം കുടുംബങ്ങൾക്കും ലഭിക്കുന്ന സംവിധാനം നിലവലിലുണ്ട്. രണ്ട് ബില്യൺ ഡോളറിന്റെ വാർഷിക വിൽപ്പനയാണ് മിലിട്ടറി കന്റീനുകൾ വഴി നടക്കുന്നത്. നാലായിരത്തോളം ഔട്ട് ലെറ്റുകൾ ഉള്ള ഇന്ത്യയിലെ വലിയ ചില്ലറ വിൽപ്പന ശൃംഖല) റീട്ടെയിൽ ചെയിൻ) എന്നാണ് ഇതിനെ റോയിട്ടേഴ്സ് വിശേഷിപ്പിക്കുന്നത്.
വിദേശത്ത് നിന്നും നേരിട്ട് ഇറക്കുമതി ചെയ്ത സാധനങ്ങൾ വാങ്ങേണ്ടതില്ലെന്ന് പ്രതിരോധ മന്ത്രാലയം ഒക്ടോബർ 19 ന് ഇറക്കിയ ഉത്തരവിൽ പറയുന്നതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ആഭ്യന്തര ഉൽപ്പന്നങ്ങളെ പ്രചരിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ പിന്തുണയ്ക്കുന്നതിനാണ് ഇതെന്നും ഇക്കാര്യം ആർമി, വ്യോമ, നാവിക സേന എന്നിവരുമായി മെയ്, ജൂൺ മാസങ്ങളിൽ ചർച്ച ചെയ്തതായും ഉത്തരവിൽ പറയുന്നുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഏതെല്ലാം ഉൽപ്പന്നങ്ങളൊക്കെയാണ് നിരോധനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമല്ല. എന്നാൽ വിദേശമദ്യം ഇറക്കുമതി ചെയ്യുന്നത് ഇതിൽ ഉൾപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ഈ വ്യവസായ മേഖല വിശ്വസിക്കുന്നു.
സൈനിക കന്റീനുകളിൽ വിൽപ്പനയുടെ ഏഴ് ശതമാനം വരെ ഇറക്കുമതി ചെയ്യുന്നവയാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസ് നടത്തിയ പഠനം പറയുന്നു. ഇതിൽ ഡയപ്പർ, വാക്വം ക്ലീനർ, ബാഗ്, ലാപ്ടോപ്പ് എന്നീ ചൈനീസ് ഉൽപ്പന്നങ്ങൾ വലിയ തോതിൽ വിൽക്കപ്പെടുന്നുണ്ടെന്നും സർക്കാർ ധനസഹായത്തോടെ ഗവേഷണം നടത്തുന്ന ഐ ഡി എസ് എ പഠനം പറയുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!