നിങ്ങൾ അവസാനമായി എപ്പോഴാണ് കുപ്പി വെള്ളം വാങ്ങിച്ചത്? കുടിക്കാൻ ശുദ്ധജലം കിട്ടില്ല എന്ന് ഉറപ്പായപ്പോഴായിരിക്കും ഒരു പക്ഷേ പ്ലാസ്റ്റിക് കുപ്പിയിലുള്ള കുടി വെള്ളം നിങ്ങൾ വാങ്ങിയത്. വികസ്വര രാജ്യങ്ങളിൽ ജനങ്ങൾ അങ്ങനെയാണ് എന്നാണ് പുതിയ പഠനം
കടലിലെ പ്ലാസ്റ്റിക് മാലിന്യത്തിലെ ഏറിയ പങ്കും പ്ലാസ്റ്റിക് കുപ്പികളാണ്. ഈ പ്രശ്നം പരിഹരിക്കാന്‍ വികസ്വര രാജ്യങ്ങളിലെ ജലവിതരണം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പഠനം. പൈപ്പ് മാര്‍ഗമുള്ള ജലവിതരണം മലിനമായത് കാരണം കുടിക്കാന്‍ സുരക്ഷിതമല്ലാത്തത് കൊണ്ട് ഈ രാജ്യങ്ങളില്‍ ആളുകള്‍ പലപ്പോഴും പ്ലാസ്റ്റിക് കുപ്പികളെയാണ് ആശ്രയിക്കുന്നത്. സമുദ്രത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് മനസിലാക്കാന്‍ നടത്തുന്ന ബ്ലു പേപ്പേഴ്സ് പഠനത്തിന്റെ ഭാഗമായാണ് പുതിയ നിഗമനം.
പല രാജ്യങ്ങളിലും ജലവിതരണ സംവിധാനത്തിലൂടെ ലഭിക്കുന്ന ജലത്തിന്, ഗുണനിലാവാരം ഇല്ലാത്തത് ഒരു പ്രശ്നമാണ് എന്ന് പഠനത്തിന് നേതൃത്വം നല്കിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖോരഗ്പൂരിലെ സിവില്‍ എഞ്ചിനീയറിംഗ് പ്രൊഫസര്‍ ബ്രജേഷ് ദുബെ പറഞ്ഞു. ഓരോ വര്‍ഷവും കോടിക്കണക്കിന് പ്ലാസ്റ്റിക് കുപ്പികളാണ് ഉത്പാദിപ്പിക്കുന്നത്. സമ്പന്ന രാജ്യങ്ങളില്‍ മിന്നറല് വാട്ടര്‍ ഒരു ആഡംബര വസ്തുവാണെങ്കില്‍ ദരിദ്ര, വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് മറ്റ് ബദല്‍ സംവിധാനങ്ങള്‍ ഇല്ല. ഗുണനിലവാരമുള്ള ജലവിതരണം ഉറപ്പാക്കുന്ന ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിക്കുക എന്നതാണ് ഇതിനുള്ള പരിഹാരം.
കടലില്‍ പ്ലാസ്റ്റിക് പുറം തള്ളുന്നത് കുറക്കുന്നതിന് മലിനജലം, സ്റ്റോം വാട്ടര്‍ എന്നിവയുടെ മാനേജ്മെന്റ്, സുരക്ഷിതമായ ഭക്ഷണത്തിനും വെള്ളത്തിനുമായി പ്രാദേശിക സംവിധാനങ്ങള്‍ നിര്‍മ്മിക്കല്‍ എന്നിവയാണ് പഠനം മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍
കടലില്‍ എത്തിപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതിലാണ് ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. സമുദ്രജീവികള്‍ക്ക് ഉണ്ടാകുന്ന ആപത്ത് തടയാന്‍ ഈ വൃത്തിയാക്കല്‍ ആവശ്യമാണ്, എന്നാല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രത്തില്‍ എത്തുന്നത് തടയുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ക്കും മുന്‍ഗണന നല്‍കണമെന്ന് ബുധനാഴ്ച പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!