എതിര്‍പ്പുമായി നാട്ടുകാര്‍; കൊവിഡ് വന്ന് മരിച്ച വൈദികന്റെ മൃതദേഹം സംസ്കരിക്കുന്നതില്‍ അനിശ്ചിതത്വം
ശവമടക്ക് സംബന്ധിച്ച നേരത്തെ നിലനില്‍ക്കുന്ന കേസില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതായാണ് ചൂണ്ടിക്കാട്ടുന്നത്.
തിരുവനന്തപുരത്ത് കൊവിഡ് പിടിപെട്ട് മരിച്ച വൈദികന് കെജി വര്‍ഗീസിന്റെ മൃതദേഹം സംസ്കരിക്കുന്നതില്‍ എതിര്‍പ്പുമായി നാട്ടുകാരില്‍ ഒരുസംഘം. ഇതേ തുടര്‍ന്ന് സംസ്കാരം അനിശ്ചിതത്വത്തിലായി. മലമുകളില്‍ പള്ളി സെമിത്തേരിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംസ്കാരത്തിനുള്ള നടപടികള്‍ സ്വീകരിച്ചപ്പോഴാണ് നാട്ടുകാരില്‍ ഒരുവിഭാഗം എതിര്‍പ്പുമായി എത്തിയത്. ആ സ്ഥലത്ത് മൃതദേഹം സംസ്കരിക്കുന്നത് ഹൈക്കോടതി വിലക്കിയിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്.
ഈ സെമിത്തേരിയിലെ ശവമടക്ക് സംബന്ധിച്ച നേരത്തെ നിലനില്‍ക്കുന്ന കേസില്‍ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതായാണ് ചൂണ്ടിക്കാട്ടുന്നത്. പുതിയ കുഴിയെടുത്ത് സംസ്കാരം നടത്തുന്നതിനാണ് വിലക്ക്. നേരത്തേയുള്ള കല്ലറകളില്‍ ശവമടക്കുന്നതിന് വിയോജിപ്പില്ല. എന്നാല്‍, കൊവിഡ് പ്രൊട്ടോക്കോള്‍ അനുസരിച്ച് പുതിയ കല്ലറയില്‍ വേണം സംസ്കാരം നടത്താന്‍. ഇതാണ് നാട്ടുകാരുടെ എതിര്‍പ്പിന് കാരണം. റസിഡന്‍സ് അസോസിയേഷനായിരുന്നു നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതായി തിരുവനന്തപുരം മേയര്‍ എസ് ശ്രീകുമാര്‍ പറഞ്ഞു. നാട്ടുകാരെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും, കോടതി വിധി ഉണ്ടെങ്കില്‍ മറ്റ് വഴി തേടേണ്ടിവരും എന്നുമാണ് മേയര്‍ അഭിപ്രായപ്പെട്ടത്. ജില്ലാ കലക്ടറും, പൊലീസ് ആരോഗ്യ വകുപ്പ് അധികൃതരും ഇക്കാര്യത്തില്‍ നാ്ട്ടുകാരുമായി ചര്‍ച്ചകള്‍ നടത്തി.
വൈദികന് കെജി വര്‍ഗീസിന്റെ ഇടവകയായ നാലാഞ്ചിറയിലെ സെമിത്തേരിയില്‍ കൊവിഡ് പ്രൊട്ടോക്കോള്‍ അനുസരിച്ച സംസ്കരിക്കാന്‍ സാധിക്കാഞ്ഞ സാഹചര്യത്തിലായിരുന്നു മലമുകളില്‍ ഇടം കണ്ടെത്തിയത്. ഇടവക വികാരിയുടെ അനുമതിയോടെ സെമിത്തേരിയില്‍ പുതിയ കുഴിയെടുക്കുന്നതിനുള്ള നടപടികളും തുടങ്ങിയിരുന്നു. ഇതിനിടയിലാണ് നാട്ടുകാരില്‍ ഒരുവിഭാഗം എതിര്‍പ്പ് അറിയിച്ചത.്
കെജി വര്‍ഗീസിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളെജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!