'2018ന് ശേഷം സ്വന്തം വീട്ടിൽ പോയിട്ടില്ല, ദിവസവും 12 മണിക്കൂർ വരെ പഠനം'; നീറ്റ് പരീക്ഷയിൽ 720ൽ 720 മാര്ക്കും നേടിയ ഷൊയ്ബ് പറയുന്നു
അഖിലേന്ത്യാ തലത്തിൽ 12ാം റാങ്ക് നേടിയത് കൊയിലാണ്ടി സ്വദേശിയായ അബ്ദുൾ റസാക്കിന്റെയും ഷമീമയുടെയും മകൾ എസ് അയിഷയാണ്. 710 മാർക്ക് നേടിയാണ് അയിഷ കേരളത്തിൽ ഒന്നാമതായത്.
നീറ്റ് പരീക്ഷയിൽ റെക്കോഡ് മാർക്ക് കരസ്ഥമാക്കി ചരിത്രം കുറിച്ചിരിക്കുകയാണ് ഒഡീഷ റൂർക്കല സ്വദേശിയായ ഷൊയ്ബ് അഫ്താബ്. 720ൽ 720 മാർക്കും കരസ്ഥമാക്കിയാണ് ഷൊയ്ബിന്റെ ചരിത്ര നേട്ടം. മികച്ച വിജയം നേടിയതിനെക്കുറിച്ച് ഷൊയ്ബ് മാധ്യമങ്ങളോട് പറഞ്ഞത്, 2018ന് ശേഷം പഠനവുമായി മുന്നോട്ട് പോയതിനാൽ ജന്മനാടായ ഒഡിഷയിലേക്ക് പോയിട്ടില്ലെന്നാണ്. രാജസ്ഥാനിലെ കോട്ടയിൽ കരിയർ ഇൻസിസ്റ്റ്യൂട്ടിലായിരുന്നു ഷൊയ്ബിന്റെ പഠനം.
ദിവസവും 10 മുതൽ 12 മണിക്കൂർ വരെ പഠിക്കും. ലോക്ഡൗണിൽ കൂടെ ഉണ്ടായിരുന്നവർ നാട്ടിലേക്ക് മടങ്ങിയെങ്കിലും വീട്ടിലേക്ക് പോകാതെ രാജസ്ഥാനിൽ തന്നെ തുടർന്നു. ലോക്ഡൗണിൽ കൂടുതൽ സമയം പഠനത്തിനായി മാറ്റിവെച്ചെന്നും ഷൊയ്ബ് പറയുന്നു. പഠനം പൂർത്തിയാക്കി ഒരു കാർഡിയാക് സർജനാകണമെന്നും സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി സേവനം ചെയ്യണമെന്നുമാണ് ഷൊയ്ബിന്റെ ആഗ്രഹം. രാജസ്ഥാനിലെ കോട്ടയിൽ അമ്മയും ഇളയ സഹോദരിയും ഷൊയ്ബിനൊപ്പം താമസിച്ചിരുന്നു.
കൊവിഡ് വ്യാപനത്തിനിടയിൽ സെപ്റ്റംബർ 13, ഒക്ടോബർ 14 എന്നി ദിവസങ്ങളിലാണ് എയിംസ് അടക്കം രാജ്യത്തെ എല്ലാ മെഡിക്കൽ കോളേജുകളിലേക്കുമുളള നീറ്റ് പരീക്ഷ നടത്തിയത്. സെപ്റ്റംബർ 13-ന് 13,67,032 പേരും ഒക്ടോബർ 14-ന് 290 പേരുമാണ് പരീക്ഷ എഴുതിയത്.
അഖിലേന്ത്യാ തലത്തിൽ 12ാം റാങ്ക് നേടിയത് കൊയിലാണ്ടി സ്വദേശിയായ അബ്ദുൾ റസാക്കിന്റെയും ഷമീമയുടെയും മകൾ എസ് അയിഷയാണ്. 710 മാർക്ക് നേടിയാണ് അയിഷ കേരളത്തിൽ ഒന്നാമതായത്. അഖിലേന്ത്യാ തലത്തിലെ ആദ്യ 50 റാങ്കിൽ അയിഷയ്ക്ക് പുറമേ ലുലു എ. റാങ്ക് (22), സനിഷ് അഹമ്മദ് (25), ഫിലെമോൻ കുര്യാക്കോസ് (50) എന്നീ മലയാളികളുമുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!