ഗുഡ്ലൈൻ പ്രൊഡക്ഷൻസിൻറ്റെ ബാനറിൽ എം.കെ.നാസർ നിർമ്മിച്ച ഈ ചിത്രത്തൽ അരുൺ ആണ് നായകൻ. പ്രിയം,മീശമാധവൻ തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി അരങ്ങേറിയ അഭിനേതാവാണ് അരുൺ.നിക്കി ഗൽറാണി നായികയായി എത്തിയ ഈ ചിത്രത്തിൽ മുകേഷ്,ഉർവശി,ധർമ്മജൻ ബോൾഗാട്ടി,ഇന്നസെന്റ്,ശാലിൻ സോയ തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. ഗോപി സുന്ദറാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.