23 കിടപ്പ് രോഗികളാണ് ഈ മഠത്തിലുള്ളത്. എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി. എണാകുളം കാക്കനാട് കന്യാസ്ത്രീ മഠത്തിലെ കിടപ്പുരോഗിയാണ് മരിച്ചത്. ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഏറെക്കാലമായി കിടപ്പിലാണ് ഇവർ. കൊവിഡിനെ തുടർന്ന് ഇവരുടെ ആരോഗ്യനില മോശമായിരുന്നു. കന്യാസ്ത്രീകളടക്കം 139 പേരാണ് കാക്കനാട്ടെ മഠത്തിലുള്ളത്.ഇവരെയെല്ലാം ആന്റിജൻ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. മഠത്തിലെ 43 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
23 കിടപ്പ് രോഗികളാണ് ഈ മഠത്തിലുള്ളത്. എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്.