സംസ്ഥാനത്ത് കൊവിഡ് ബാധിച്ച എസ്ഐ മരിച്ചു; പ്ലാസ്മ ചികിത്സയ്ക്കും രക്ഷിക്കാനായില്ല, മരിച്ചത് ഇടുക്കി സ്വദേശി
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ പൊലീസ് ഉദ്യോഗസ്ഥനാണ് അജിതന്. ഇദ്ദേഹത്തിന് ഭാര്യയില്‍ നിന്നുമാണ് രോഗം പകര്‍ന്നത്.
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ അജിതനാണ് (55) മരിച്ചത്. ഇദ്ദേഹം ഹൃദ്രോഗ ബാധിതനുമായിരുന്നു. ഇടുക്കി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി പ്ലാസ്മ ചികിത്സ അടക്കം നല്‍കിയിരുന്നു. ഇന്നലെ രാത്രിയാണ് ഇദ്ദേഹം മരിച്ചത്. പൊലീസ് അസോസിയേഷന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു അജിതന്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ പൊലീസ് ഉദ്യോഗസ്ഥനാണ് അജിതന്. ഇദ്ദേഹത്തിന് ഭാര്യയില്‍ നിന്നുമാണ് രോഗം പകര്‍ന്നത്. ചെറുതോണിയില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുകയായിരുന്നു അജിതന്റെ ഭാര്യ. ഇവരുടെ കുടുംബം നിരീക്ഷണത്തിലാണ്. ഇന്നലെ വരെ 73 പേരാണ് കൊവിഡിനെ തുടർന്ന് മരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകൾ.
സംസ്ഥാനത്ത് ഇന്നലെ 1,310 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ചത്തെ 425 പേരുടേയും ഇന്നലത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. വ്യാഴാഴ്ച ചില സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. തിരുവനന്തപുരം, പാലക്കാട് കാസര്‍ഗോഡ് ജില്ലകളിലെ ഫലമായിരുന്നു ബാക്കിയായിരുന്നത്. ഇതോടെ 10,495 പേരാണ് രോഗം സ്ഥിരീകരിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 13,027 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1.43 ലക്ഷം പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1.33ലക്ഷം പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,172 പേര് ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുളളത്. 1,292 പേരെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!