ഭിന്നശേഷിയുള്ള കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം നടക്കുന്നുണ്ടോ?
ലോക്ക്ഡൗണ്‍ മൂലം സ്കൂളുകള്‍ പൂട്ടിയതില്‍ പിന്നെ കുട്ടികളുടെ പഠനം എല്ലാം ടിവി അല്ലെങ്കില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ വഴിയാണ്. സൗകര്യങ്ങളില്‍ ഇല്ലാത്തതുകൊണ്ട് ഇത്തരം പഠന രീതികള്‍ സാധ്യമാകാത്ത ഒട്ടേറെ വിദ്യാര്‍ഥികള്‍ മനസികസമ്മര്‍ദ്ദം അനുഭവിക്കുന്നുമുണ്ട്. ഈ കൂട്ടത്തില്‍ പുതിയ രീതികളോട് ഇണങ്ങാന്‍ കൂടുതല്‍ സമയം കണ്ടെത്തണ്ട ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളുടെ അവസ്ഥ എന്താണ്?
കോവിഡ് മൂലം സ്കൂളുകളും കോളേജുകളും അടക്കേണ്ടി വരികയും ഓണ്‍ലൈന്‍ വിദ്യാഭ്യാസം വ്യാപകമാകുകയും ചെയ്തതോടെയാണ്
നമ്മുടെ ഇടയില്‍ നിലനില്‍ക്കുന്ന ഡിജിറ്റല്‍ ഡിവൈഡ് എന്ന ഒരു സാമൂഹിക പ്രശനം വെളിച്ചത്തുവന്നത്. വ്യവസ്ഥാപരമായ അവഗണനയുടെ അനന്തരഫലമെന്നോണം നിരാലംബരായ വിദ്യാര്‍ത്ഥികളും ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളും തഴയപ്പെടുന്ന കാഴ്ചയും നമുക്ക് കാണാനായി. വിദ്യാഭ്യാസ രംഗത്ത് വര്‍ഗ- ജാതി- ലിംഗ അസമത്വം കൂടാതെ ശാരീരിക വെല്ലുവിളികളും നേരിടുന്ന ഒരു വിഭാഗത്തിന്റെ ഇടയിലേക്കാണ് സാങ്കേതിക വിദ്യ പുതിയ ഒരു ചോദ്യചിഹ്നമായി കടന്ന് വന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് നാല് മാസം കഴിഞ്ഞിരിക്കുന്നു. ഈ വേളയില്‍ ഭിന്നശേഷിയുള്ള കുട്ടികളുടെ ഓണ്‍ലൈന്‍ പഠനം പ്രതീക്ഷിച്ച പോലെ നടക്കുന്നുണ്ടോ എന്നാണ് ഈ ലേഖനം അന്വേഷിക്കുന്നത്.
സ്കൂളുകള്‍ പൂട്ടിയതോടെ ഏതൊരു വിദ്യാര്്ഥിയുടെയും 'പഠന സമയം' ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അറിവുകള്‍ ആര്‍ജ്ജിക്കേണ്ട സമയത്ത് ഉണ്ടാകുന്ന ഈ വിടവുകള്‍ വീട്ടുകാര്‍ക്ക് ആശങ്കയും ഉണ്ടാക്കുന്നുണ്ട്. എങ്കിലും സ്കൈപ്പ്, സൂം, വാട്ട്സ്ആപ്പ്, ടിവി ചാനലുകള്‍ വഴി കുട്ടികളുടെ പഠനം തുടര്‍ന്നുകൊണ്ട് പോകാന്‍ ഉള്ള ശ്രമം സര്‍ക്കാര്‍ - സ്കൂള്‍ അധികൃതരും എടുക്കുന്നുണ്ട്. എന്നാല്‍ ഈ പഠന രീതി എല്ലാവരിലേക്കും എത്തുന്നില്ല. പ്രത്യേകിച്ച് ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളിലേക്ക്.
ഓണ്‍ലൈന്‍ പഠനം സൗകര്യം ഉള്ളവര്‍ക്ക് ഒരു അനുഗ്രഹം ആണ്
സാമ്പത്തികമായും സാമൂഹികമായും മുന്നോട്ട് നില്ക്കുന്ന കുടുംബങ്ങളില്‍ വളരുന്ന ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ഒരു പക്ഷെ ക്ലാസ്സ്മുറിയിലെ പഠനത്തേക്കാളും ഗുണകരം ഓണ്‍ലൈന്‍ പഠനം ആണ്-സാമൂഹിക ബന്ധങ്ങള്‍ വളര്‍ത്താനും, പൊതുസ്ഥലങ്ങളില്‍ നിന്ന് ഉള്വലിയാതിരിക്കാനും, അധ്യാപകരില്‍ നിന്ന് നേരിട്ടുള്ള ശിക്ഷണം കിട്ടാനും ക്ലാസ്സ്റൂം പഠനങ്ങള്‍ സഹായിക്കുന്നുണ്ടെങ്കിലും. കൂടുതല്‍ അറിവ് ആര്‍ജിക്കാന്‍ ഓണ്‍ലൈന്‍ പഠനം ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കാറുണ്ട്. ഇത്തരം വിദ്യാര്‍ത്ഥികള്‍ക്കായി രൂപകല്‍പ്പന ചെയ്ത പാഠങ്ങള്‍ കൂടുതല്‍ വര്‍ണ്ണാഭവും, ഇന്ററാക്റ്റീവുമാണ്. ക്ലാസ്സ്മുറികളിലെ അടിസ്ഥാനസൗകര്യങ്ങളുടെ കുറവും, ഒറ്റപ്പെടലും, കളിയാക്കലുകളും അതുണ്ടാക്കുന്ന ആത്മവിശ്വാസക്കുറവും ഒന്നും ഓണ്‍ലൈന്‍ പഠനത്തില്‍ നേരിടേണ്ടി വരില്ല.
'ഞാന്‍ ഭിന്നശേഷി വിഭാഗത്തില്‍ പെട്ട ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയുടെ അമ്മയാണ്. എന്റെ മകളെ പോലെ തീരെ വയ്യാത്ത, ചലനശേഷി ഇല്ലാത്ത മക്കള്‍ക്ക് ഓണ്‍ലൈന്‍ പഠനം ഉപകാരം തന്നെയാണ്', പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു അമ്മ പറയുന്നു. 'കാരണം അവള്‍ക്ക് സ്കൂളില്‍ പോയാല്‍ ഇപ്പോഴും എന്തെങ്കിലും അസുഖം ഉണ്ടാകാറുണ്ട്. ഒരു ദിവസം ക്ലാസ്സില്‍ പോയാല്‍ പിന്നെ രണ്ടാഴ്ച മൂന്നാഴ്ച പനിയായി വീട്ടില്‍ ഇരിക്കണ്ടി വരാറുണ്ട്. ആ സമയത്ത് ഒരുപാട് പോര്‍ഷന്‍സ് മിസ് ആകാറുണ്ട്. ഇപ്പോള്‍ അങ്ങനെ ഒരു പ്രശനം ഇല്ല. വീട്ടില്‍ ഇരുന്ന്, ക്ലാസ് ശ്രദ്ധിക്കാം. മിസ് ആയ ഭാഗങ്ങള്‍ ഇപ്പോള്‍ പറഞ്ഞുകൊടുക്കാന്‍ ഓണ്‍ലൈന്‍ അധ്യാപകര്‍ ഉണ്ട്. വേണമെങ്കില്‍ ക്ലാസ് ഒന്നുകൂടി കേള്‍ക്കുകയും ചെയ്യാം. കോവിഡ് മാറിയാല്‍ കൂടി, ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മികച്ച ഓണ്‍ലൈന്‍ ക്ലാസുകള്‍ ഈ വിധം തുടരണം എന്നാണ് എന്റെ അഭിപ്രായം'.
ചില കണക്കുകള്‍
സ്വാഭിമാന്‍ സംഘടനയും നാഷണല്‍ സെന്റര്‍ ഫോര്‍ പ്രൊമോഷന് ഓഫ് എംപ്ലോയ്മെന്റ് ഫോര്‍ ഡിസേബിള്‍ഡ് പീപ്പിളും നടത്തിയ സര്‍വ്വേ പ്രകാരം 56.5 % ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ മാത്രമാണ് 'കഷ്ടപെട്ടാണെങ്കിലും വല്ലപ്പോഴും ക്ലാസുകളില്‍ പങ്കെടുക്കുന്നത്'. 77 ശതമാനം വിദ്യാര്‍ത്ഥികളും വിദൂര പഠന രീതികള്‍ ആക്സസ് ചെയ്യാന്‍ കഴിയാത്തതുകൊണ്ട് ഞങ്ങള്‍ പഠനത്തില്‍ പിന്നിലാകുമെന്നും, 71 ശതമാനം കുട്ടികള്‍ കോവിഡ് മൂലമുള്ള പുതിയ പഠനസാഹചര്യങ്ങളെ നേരിടാന്‍ ബുദ്ധിമുട്ടുന്നുണ്ടെന്നും അഭിപ്രായപ്പെട്ടു. 90 ശതമാനം മാതാപിതാക്കളും, അധ്യാപകര്‍ കുട്ടികളെ ശ്രദ്ധിക്കുന്നില്ലെന്നും; 86 ശതമാനം മാതാപിതാക്കള്‍ തങ്ങള്‍ക്ക് സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയില്ലെന്നും പറഞ്ഞു. ഇന്ത്യയില്‍ 64 ശതമാനം ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട്ഫോണോ കമ്പ്യൂട്ടറോ ഇല്ല. 81 ശതമാനം അധ്യാപകര്‍ തങ്ങളുടെ പക്കല്‍ ഇത്തരം കുട്ടികളെ പഠിപ്പിക്കാന്‍ ഉള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസ മെറ്റീരിയല്‍സ് ഇല്ല. 74 ശതമാനം കുട്ടികള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഡാറ്റ / വൈ-ഫൈ വേണം. 61 ശതമാനം പേര്‍ക്ക് വായിക്കാനും എഴുതാനും സഹായികളെ വേണം.
ഒട്ടേറെ പ്രതിബന്ധങ്ങള്‍
ഇന്ത്യയില്‍ 75% ഭിന്നശേഷിയുള്ള കുട്ടികളും സ്കൂളുകളില്‍ പോകുന്നില്ല എന്നാണ് കഴിഞ്ഞ വര്‍ഷത്തെ യുനെസ്കോ റിപ്പോര്‍ട്ട് പറയുന്നത്. സ്വാഭിമാന്‍ സംഘടനയും എന്സിപിഇഡിപിയും നടത്തിയ സര്‍വേകള്‍ പ്രകാരം ലോക്ക്ഡൗണ്‍ മൂലം ഭിന്നശേഷിയുള്ള കുട്ടികള്‍ സ്കൂള്‍ പഠനം ഉപേക്ഷിക്കുന്ന പ്രവണത കൂടിയിട്ടുണ്ട്. ഇന്ത്യയിലെ ഡിജിറ്റല്‍ വിദ്യാഭ്യാസം (Digital education in India: Will students with disabilities miss the bus) എന്ന റിപ്പോര്‍ട്ട് പ്രകാരം നഗരത്തിലെകുട്ടികളും ഗ്രാമങ്ങളിലെ കുട്ടികളും അനുഭവിക്കുന്നത് വിവിധ തലങ്ങളില്‍ ഉള്ള പ്രശ്നങ്ങള്‍ ആണ്. പലയിടങ്ങളിലും അധ്യാപകര്‍ക്ക് ഇത്തരം വിദ്യാര്‍ത്ഥികളുടെ പഠനം കൈകാര്യം ചെയ്യണ്ട രീതിയില്‍ വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ല. ഉണ്ടെങ്കില്‍ തന്നെ അവരുടെ പഠനത്തിന് സ്കൂള്‍ സംവിധാനം മുന്‍ഗണന കൊടുക്കുന്നില്ല. ഇ-വിദ്യാഭ്യാസത്തിലേക്കുള്ള ഈ മാറ്റത്തെ ഉള്‍ക്കൊണ്ടുകൊണ്ട് മക്കളെ സഹായിക്കാന്‍ ഉള്ള അറിവ് മാതാപിതാക്കള്‍ക്ക് ഇല്ല. ഇത്തരം കുട്ടികളെ സമഗ്ര വിദ്യാഭ്യാസത്തിന്റെ ഭാഗമാകാന്‍ വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങള്‍ ലഭ്യം അല്ല. ' ഭിന്ന ശേഷിക്കാര്‍ക്കുള്ള സംഘടനകള്‍, രക്ഷകര്‍ത്താക്കള്‍, സ്കൂളുകള്‍, സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവ ചേര്‍ന്ന് പ്രവര്‍ത്തിച്ചാലേ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശം പ്രയോജനപ്പെടുത്താന്‍ പറ്റൂ', നാഷണല്‍ സെന്റര്‍ ഫോര്‍ പ്രൊമോഷന് ഓഫ് എംപ്ലോയ്മെന്റ് ഫോര്‍ ഡിസേബിള്‍ഡ് പീപ്പിള്‍ (എന്സിപിഡിപി) എക്സിക്യൂട്ടീവ് ഡയറക്ടര്‍ അര്മാന് അലി പറയുന്നു.
കുട്ടികള്‍ക്ക് എന്തുകൊണ്ട് ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ സാധിക്കുന്നില്ല?
പലരുടെയും വീട്ടില്‍ സ്മാര്‍ട്ട്ഫോണ്‍ ഉണ്ടെങ്കില്‍ തന്നെ അത് അച്ഛന്റെ ഫോണ്‍ ആയിരിക്കും. രണ്ടാമത് ഒരു ഫോണ്‍ പഠനത്തിനായി വാങ്ങാന്‍ ഉള്ള ശേഷി പലര്‍ക്കും ഇല്ല. സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കിട്ടുന്ന കണക്ഷന് മോശമാകുന്ന സ്ഥിതിയും ഉണ്ട്. മറ്റൊരു കൂട്ടര്‍ക്ക് ഡാറ്റ ഉപഭോഗം മൂലമുള്ള അധിക ചിലവ് കുടുംബപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കാഴ്ചശക്തിയില്ലാത്ത കുട്ടികള്‍ ഒട്ടേറെ പേര് പങ്കെടുക്കുന്ന ക്ലാസുകളില്‍ പാഠങ്ങള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്. വെബിനാറുകളില്‍ ആംഗ്യഭാഷാ വ്യാഖ്യാതാക്കള്‍ പലപ്പോഴും ഉണ്ടാകുന്നില്ല. പാഠപുസ്തകങ്ങള്‍ ഇതര ഫോര്‍മാറ്റുകളില്‍ കിട്ടാത്തതാണ് പലരും നേരിടുന്ന ഒരു പ്രധാന വെല്ലുവിളി. കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇറങ്ങി തിരിക്കുന്നവര്‍ പലപ്പോഴും ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള സൗകര്യങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നതും കാണാം. വ്യത്യസ്ത വൈകല്യങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് വ്യത്യസ്ത ആവശ്യങ്ങള്‍ ഉണ്ടെന്ന് അവര്‍ മനസിലാക്കുന്നില്ല. ' മതിയായ നടപടികള്‍ അടിയന്തരമായി എടുത്തില്ലെങ്കില്‍, നിലവിലെ മഹാമാരി ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളുടെ പുരോഗതിയെ പിന്നോട്ടടിക്കും. മികച്ച വിദ്യാഭ്യാസവും ജോലിയും നേടേണ്ടതിന് പകരം ജീവിതത്തില്‍ അവര്‍ക്ക് പരിഹരിക്കാനാകാത്ത നഷ്ടം നേരിടേണ്ടിവരും,' സ്വാഭിമാന്‍ സിഇഒ ഡോ. മോഹപത്ര പറയുന്നു.
കേരളത്തിലെ വിദ്യാഭ്യാസം
സമഗ്ര ശിക്ഷ കേരളം (എസ്എസ്കെ) വഴി നിലവില്‍ ശ്രവണ വൈകല്യം, കാഴ്ച വൈകല്യം, ഓട്ടിസം, സെറിബ്രല്‍ പക്ഷാഘാതം, പഠന വൈകല്യം, ബൗദ്ധിക വൈകല്യം എന്നിങ്ങനെ ആറ് വിഭാഗത്തിലുള്ള വൈകല്യങ്ങള്‍ക്കായി പഠന സാമഗ്രികള്‍ ഒരുങ്ങിയിട്ടുണ്ട്. എസ്സിആര്ടിയാണ് മെറ്റീരിയലിന് അംഗീകാരം നല്‍കുന്നത്. മാതാപിതാക്കളുടെ ടെലിഗ്രാം, വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലും, വൈറ്റ് ബോര്‍ഡ് എസ്എസ്കെ എന്ന യൂട്യൂബ് ചാനലിലും മെറ്റീരിയല്‍ അപ്ലോഡ് ചെയ്യും. ജൂണ്‍ 15 ന് ആരംഭിച്ച ഇത്തരം ക്ലാസുകള്‍ സംസ്ഥാനത്തെ 80,000 ഭിന്നശേഷിയുള്ള കുട്ടികളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മാതാപിതാക്കള്‍ക്ക് പറയാനുള്ളത്
ഞാന്‍ സാബിറ, ഡിഫറെന്റലി ഏബിൾഡ് ആയ അന്‍സിയ എന്ന കുട്ടിയുടെ അമ്മയാണ്. മകള്‍ ഓട്ടിസ്റ്റിക് ആണ്, ഇപ്പോള്‍ എട്ടാം ക്ലാസ്സില്‍ ആണ് പഠിക്കുന്നത്. ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകൊണ്ട് വലിയ ഗുണം ഒന്നും ഇല്ല. നിലവില്‍ ചില ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടെങ്കിലും അവ എല്‍പി യുപി ക്ലാസ്സുകള്‍ക്ക് വേണ്ടി മാത്രമാണ്. ഹൈ സ്കൂള്‍, ഹയര്‍ സെക്കണ്ടറി ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ഒരു പ്രവര്‍ത്തനവും നടക്കുന്നില്ല. ഇത് ഞങ്ങള്‍ക്ക് രക്ഷിതാക്കള്‍ക്ക് പ്രയാസം തന്നെയാണ്. ഇവര്‍ക്ക് കൂടി ഏര്‍പ്പെടുത്തിയാല്‍ ഞങ്ങള്‍ക്ക് അതൊരു ആശ്വാസം ആയിരിക്കും. ഇങ്ങനെ ഉള്ള കുട്ടികളെ എങ്ങനെ പഠിപ്പിക്കണം എന്ന് ശരിയായ ധാരണയില്ലാത്തവരാണ് ഒട്ടുമിക്ക മാതാപിതാക്കളും. ക്ലാസുകള്‍ കിട്ടുന്ന കുട്ടികള്‍ക്ക് ടീവിയില്‍ മറ്റ് പരിപാടികള്‍ കാണാന്‍ ആണ് താല്പര്യം. നിലവിലെ ക്ലാസുകള്‍ കുറച്ചുകൂടി ആകര്‍ഷകമാകണമെന്ന് അഭിപ്രായം ഉണ്ട്.
മോള്‍ടെ പഠനത്തിനായി സാധാരണ ചിലവഴിക്കാറുള്ള സമയത്തേക്കാള്‍ കൂടുതല്‍ സമയം ഇപ്പോള്‍ ഞാന്‍ മാറ്റിവെക്കുന്നുണ്ട്. ഒപ്പം അവള്‍ക്ക് ഇഷ്ടമുള്ള പാട്ട് നീന്തല്‍ പോലുള്ള ഹോബ്ബികള്‍ പ്രോത്സാഹിപ്പിക്കാറുണ്ട്. അവള്‍ക്ക് പാട്ട് പാടാന്‍ ഇഷ്ടമാണ്, പ്രത്യേകിച്ച് ഹിന്ദി പാട്ടുകള്‍. പാട്ടുകള്‍ കേള്‍ക്കാന്‍ ഉള്ള സൗകര്യം ഞാന്‍ ചെയ്തുകൊടുക്കാറുണ്ട്. കളിക്കാന്‍ ഊഞ്ഞാല് എല്ലാം കൊടുത്തിട്ടുണ്ട്. ഞാന്‍ വീട്ടില്‍ ചെയ്യുന്ന പണികളില്‍ പങ്കെടുപ്പിക്കാറുണ്ട്. അവര്‍ വീട്ടില്‍ ഒറ്റപെടാതിരിക്കാന്‍ ഇത് സഹായിക്കും. വീട്ടുജോലികള്‍ പഠിക്കാനും മനസിലാക്കാനും ഉള്ള ഒരു അവസരം കൂടിയാണിത്. ഇത്തരം കുട്ടികള്‍ യാത്ര ചെയ്യാന്‍ ഇഷ്ട്ടപെടുന്നവരാണ്. പുറത്തേക്ക് പോകാന്‍ സാധിക്കാത്തതില്‍ അവര്‍ക്ക് അസ്വസ്ഥതയുണ്ട്. ഇത്തരം കുട്ടികള്‍ക്കായിട്ട് പ്രത്യേക ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് അപേക്ഷയുണ്ട്. കാരണം ഇത്തരത്തിലുള്ള മിക്ക കുട്ടികള്‍ക്കും പ്രതിരോധശേഷി കുറവാണ്.
അധ്യാപകര്‍ക്ക് പറയാനുള്ളത്
ദിവസവും വിളിക്കുവാന്‍ ശ്രമിക്കാറുണ്ട്
' ഓരോ കാറ്റഗറി അനുസരിച്ച് പ്രശ്നങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. കുട്ടികള്‍ക്ക് സ്കൂളില്‍ പോകുവാന്‍ സാധിക്കാത്തതില്‍ വളരെയധികം പ്രയാസങ്ങളുണ്ട്. അധ്യാപകര്‍ വിളിച്ചു ചോദിക്കുമ്പോള്‍ സന്തോഷമാണെങ്കിലും, എന്നാണ് സ്കൂള്‍ തുറക്കുന്നത് എന്ന് ചോദിച്ചു കൊണ്ടേയിരിക്കും. കുട്ടികള്‍ക്ക് നല്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ കണ്ടിരിക്കാന്‍ അവര്‍ക്ക് ഇഷ്ടമാണെങ്കിലും അതിലെ പ്രവര്‍ത്തനങ്ങള്‍ പലതും ചെയ്യുവാന്‍ രക്ഷിതാക്കള്‍ക്ക് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നുണ്ട്. വൈകുന്നേരമാകുമ്പോഴേക്കും ഗ്രൂപ്പില്‍ കുട്ടികള്‍ വര്‍ക്ക് ഷെയര്‍ ചെയ്യണമെന്ന് അധ്യാപകര്‍ നിര്‍ദ്ദേശം നല്‍കുന്നത് കൊണ്ട് തന്നെ, രക്ഷിതാക്കള്‍ നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കേണ്ട അവസ്ഥയാണുള്ളത്. പാട്ടും കഥകളും കേള്‍ക്കാന്‍ ഇഷ്ടമാണ്, പക്ഷേ കുട്ടികള്‍ക്ക് ഇപ്പോള്‍ മൊബൈല്‍ നോക്കുന്നത് ഇഷ്ടക്കേട് ഉണ്ടെന്ന് രക്ഷിതാക്കള്‍ പറയുകയുണ്ടായി. മുതിര്‍ന്ന കുട്ടികളെ കൂടുതല്‍ നിര്‍ബന്ധിച്ചാല്‍ അവര്‍ ദേഷ്യം, വാശി തുടങ്ങിയവ കാണിക്കുകയും, സാധനങ്ങള്‍ എറിഞ്ഞും അവര്‍ പ്രതിഷേധിക്കുന്നു എന്നും രക്ഷിതാക്കള്‍ പറഞ്ഞു. ഭിന്നശേഷി കുട്ടികളെ കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ കുട്ടികളെ ദിവസവും വിളിക്കുവാന്‍ ശ്രമിക്കാറുണ്ട്. അത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപാട് ആശ്വാസമാണെന്ന് രക്ഷിതാക്കള്‍ പറയുകയും ചെയ്യാറുണ്ട്. പക്ഷേ കുട്ടികള്‍ സ്കൂള്‍ അന്തരീക്ഷം ഇല്ലാത്തതുകൊണ്ട് വളരെയധികം പ്രയാസം നേരിടുന്നുണ്ട്. കൂടാതെ ഒരു വീട്ടില്‍ തന്നെ വിവിധ ക്ലാസുകളില്‍ പഠിക്കുന്ന മറ്റ് കുട്ടികളും കാണും. വീട്ടില്‍ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ഒരു കുട്ടി കൂടി ഉണ്ടെങ്കില്‍, രക്ഷിതാക്കള്‍ക്ക് ബുദ്ധിമുട്ട് കൂടുകയാണ് ചെയ്യുന്നത്. ഭിന്നശേഷി കുട്ടികള്‍ക്കുള്ള ക്ലാസുകള്‍ മൊബൈല്‍ വഴിയായതിനാല്‍ അതിനുള്ള സംവിധാനം ഇല്ലാത്ത ധാരാളം രക്ഷിതാക്കളും ഉണ്ട്. ഇത്തരത്തില്‍ അനവധി പ്രശ്നങ്ങള്‍ ഈ കോവിഡ് കാലത്ത് വിദ്യാഭ്യാസമേഖല നേരിടുന്നുണ്ട് '
'വളരെ ഫലപ്രദം' എന്ന് ഒരിക്കലും പറയാൻ സാധിക്കില്ല
ഓൺലൈൻ ക്ലാസ്സ് 'വളരെ ഫലപ്രദം' എന്ന് ഒരിക്കലും പറയാൻ സാധിക്കില്ല കാരണം സാധാരണ കുട്ടികളെ പോലെ അല്ല ഭിന്ന ശേഷിയുള്ള കുട്ടികളുടെ പഠനം എന്ന് എല്ലാവർക്കുമറിയാം. അത് സ്വായത്തമാക്കാനും അതിൻറെ മുന്നിൽ ഇരിക്കാനും ഉള്ള ക്ഷമ വളരെ കുറവാണ്. കുട്ടികൾ വെറുതെ ഇരിക്കാതിരിക്കാൻ വേണ്ടി രക്ഷിതാക്കൾ ഒരു മോഡൽ കണ്ടു കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇത് ഒരു പരിധിവരെ ഫലപ്രദം ആകുന്നുണ്ട്. ഒരു സാധാരണ കുട്ടിയും ഭിന്നശേഷിയുള്ള കുട്ടിയും ഉണ്ടെങ്കിൽ സാധാരണ കുട്ടിക്കാണ് പരിഗണന കൂടുതൽ കിട്ടുന്നത്. ആളുകൾ സാധാരണ കുട്ടികൾക്ക് വേണ്ടി മൊബൈൽ ഫോൺ ടിവി എന്നിവ വാങ്ങുന്നുണ്ട്, ചില ഇടങ്ങളിൽ സന്നദ്ധ സംഘടനകളിൽ നിന്നും സ്പോൺസർഷിപ്പ് ലഭിക്കുന്നു. സങ്കടകരമായ കാര്യമെന്തെന്ന് വച്ചാൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ അവസ്ഥ ആരും അന്വേഷിക്കാറില്ല , അവർക്ക് പഠനത്തിനായുള്ള സാഹചര്യങ്ങൾ ഒരുക്കി കൊടുക്കാൻ ആരും തന്നെ തയാറാകുന്നുമില്ല.
ഒട്ടേറെ പ്രശ്നങ്ങൾ
ഭിന്നശേഷി കുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെ നമുക്ക് രണ്ടായി തരംതിരിക്കാം. ഒന്നാമതായി വൈകല്യത്തിന്റെ തോ
ഏതൊക്കെ ഘടകങ്ങളാണ് അവരുടെ പഠനം തടസ്സപ്പെടുത്തുന്നത്: ഭിന്നശേഷി കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന്റെ യാതൊരു സാധ്യതയും അറിയില്ല. ഇവിടെ രക്ഷകർത്താവിന്റെ പങ്കാളിത്തം വളരെ വലുതാണ്. കുട്ടികളോടൊപ്പമോ അല്ലെങ്കിൽ രക്ഷകർത്താക്കൾ മാത്രമോ ഈ ക്ലാസുകൾ കണ്ടിട്ടാണ് ഭിന്നശേഷി കുട്ടികളുടെ ഓൺലൈൻ പഠനം മുന്നോട്ടു പോകുന്നത്. ഓരോ രക്ഷകർത്താവും കുട്ടികളുടെ വൈകല്യത്തിന്റെ തോത് അനുസരിച്ച് നിത്യജീവിതത്തിൽ തന്നെ ഏറെ പ്രയാസം അനുഭവിക്കുന്നവരാണ്. കൂടാതെ ഏറെ രക്ഷകർത്താക്കൾക്കും ഈ കുട്ടികളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ സഹായിക്കേണ്ടി വരുന്നു. അതിനിടയിൽ ഈ പാഠഭാഗങ്ങൾ കാണുവാനും പഠിപ്പിക്കുവാനും ചില രക്ഷിതാക്കൾ എങ്കിലും പിന്നോക്കം നിൽക്കുന്നു. അതിൽ നമുക്ക് അവരെ കുറ്റം പറയാൻ സാധിക്കില്ല. കൂടാതെ ടീവി ഇൻറർനെറ്റ് സൗകര്യ കുറവ് എന്നിവയും ചിലരുടെയെങ്കിലും ഓൺലൈൻ പഠനത്തെ പ്രതികൂലമായി ബാധിക്കും. കുട്ടികൾക്ക് "വൈറ്റ് ബോർഡിലൂടെ"യുള്ള ഓൺലൈൻ ക്ലാസ്സ്, വിദ്യാഭ്യാസമ്പന്നരായ രക്ഷകർത്
പഠനം തുടരാൻ ഈ തടസ്സങ്ങളെ എങ്ങനെ മറികടക്കാം: ഭിന്നശേഷി കുട്ടികൾ പലരും സാധാരണ കുടുംബത്തിൽ ഉള്ളവരാണ്. ആധുനിക വാർത്താവിനിമയ സംവിധാനങ്ങൾ ഇല്ലാത്തവരും ഈ കൂട്ടത്തിൽ ധാരാളമുണ്ട്. അതില്ലാത്തവർക്ക് അവ നൽകുകയും, ഒപ്പം ഈ കുട്ടികളുടെ രക്ഷകർത്താക്കളെ ഈ ക്ലാസുകൾ കുറിച്ച് ബോധവത്കരണം നടത്തുകയും ചെയ്യണം. കൂടാതെ ഓരോ റിസോഴ്സ് അധ്യാപകർക്കും കുട്ടികളെ അറിയാം. അവരുടെ സ്കൂളിൽ ഓരോ ക്ലാസിനും വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ട്. ആ ഗ്രൂപ്പുകളിൽ ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ട അനുരൂപീകരണ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിക്കാൻ റിസോഴ്സ് അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തുവാൻ ക്ലാസ് ടീച്ചർമാർക്ക് കഴിയും. ഇതിന് വകുപ്പുതല നിർദേശം വേണ്ടിവരും. വിക്ടേഴ്സ് ചാനലിലെ ക്ലാസുകളിൽ ഭിന്നശേഷിക്കാർക്ക് വേണ്ട അനുരൂപീകരണം കൂടി ഉൾപ്പെടുത്തി നൽകിയാൽ കുട്ടികൾക്ക് ഏറെ പ്രയോജനം ചെയ്യും. ഇത്തരം കുട്ടികൾക്ക് മൊബൈൽ ഫോൺ വഴി ക്ലാസുകൾ കാണിച്ചുകൊടുക്കുന്നത്തിന്റെ നൂറിരട്ടി ഫലം ചെയ്യും, അതു മാത്രമല്ല ഇൻറർനെറ്റ് ചാർജ് ചെയ്യുന്ന ചിലവും, റേഞ്ചില്ല എന്ന പ്രശ്നത്തിന് കൂടി പരിഹാരമാവുന്നു. ഇത് വഴി ഇൻക്ലൂസിവ് വിദ്യാഭ്യാസം ഉറപ്പാക്കാം.
ആശയങ്ങൾ പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്തവരാണ് മിക്ക കുട്ടികളും
ഭിന്നശേഷിക്കാരായ കുട്ടികൾ പഠനത്തിനും പഠനേതര പ്രവർത്തനങ്ങളിലും നിരവധി വെല്ലുവിളികൾ അഭിമുഖീകരിക്കുന്
റിസോഴ്സ് അധ്യാപകരുടെ തൽസമയ പിന്തുണ സഹായം ക്ലാസ്റൂമിൽ കുട്ടിക്കും ജനറൽ ടീച്ചറിനും വളരെ ആശ്വാസം നൽകുന്നു. ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ കൂടുതലും അനുകരണശീലം ഉള്ളവരാണ്. കാര്യങ്ങൾ കണ്ടു മനസ്സിലാക്കുകയും അതിൽ നിന്നും ലഘു ചോദ്യങ്ങൾ ചോദിച്ചാൽ ഉത്തരം പറയുകയും നോട്സും മറ്റും കണ്ടെഴുതുകയും ചെയ്യും. എന്നാൽ നമ്മൾ പറഞ്ഞുകൊടുത്താൽ ബുദ്ധിമുട്ടാണ്. ഇവർ നേരിടുന്ന മറ്റൊരു പ്രശ്നം രക്ഷിതാക്കളുടെ അവബോധക്കുറവാണ്. ഇത്തരം കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ രക്ഷിതാ
ഓൺലൈൻ പഠനം (വൈറ്റ് ബോർഡ്) പോലുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമാണ്. ഇവിടെയും ഇത് കുട്ടികളിൽ ഫലപ്രദമായി എത്തിക്കാൻ തടസ്സങ്ങളുണ്ട്. കാരണം നവമാധ്യമങ്ങൾ അല്ലെങ്കിൽ ഓൺലൈൻ സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്നതിലെ രക്ഷിതാക്കളുടെ ബോധ്യക്കുറവ്, പഠനോപകരണങ്ങൾ ഉപയോഗിച്ചുള്ള പരിശീലനത്തിന്റെ അഭാവം, കുട്ടികളുടെ ശാരീരികവും പ്രാഥമികവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഉള്ള സമയദൈർഘ്യം; ഇതൊക്കെ രക്ഷിതാക്കൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ആണ്. എന്നാൽ അത്യാവശ്യം വിദ്യാഭ്യാസം ഉള്ളവരും കുട്ടികളുടെ പഠന കാര്യങ്ങളിൽ ഏറെ താല്പര്യം ഉള്ളവരുമായ രക്ഷിതാക്കളും ഉണ്ട്. അവരുടെ കഴിവിന്റെ പരമാവധി കാര്യങ്ങൾ കുട്ടികളിൽ എത്തിക്കാൻ അവർ ശ്രമിക്കുന്നുണ്ട്. കുട്ടികളുടെ നിലവാരത്തിനനുസരിച്ച് പരിശീലനം നൽകുകയും, ഗ്രൂപ്പുകളിൽ പങ്കുവെയ്ക്കുകയും ചെയ്യുന്നു. വർക് ഷീറ്റുകൾ ഉപയോഗിച്ചുള്ള പരിശീലനം ഇവർക്ക് ഏറെ ഗുണം ചെയ്യുന്നു. ഓൺലൈൻ ക്ലാസുകളിൽ കുട്ടികൾക്ക് മനസ്സിലാകുന്ന തരത്തിൽ ലളിതമായും എന്നാൽ ആശയ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തണം. കുട്ടിക്ക് കൂടുതൽ പരിചിതമായ കാര്യങ്ങൾ വ്യക്തതയോടെ പറഞ്ഞു കൊടുക്കുന്നതും ഗുണകരമാണ്. വീട്ടിലുള്ള വസ്തുക്കളുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠനോപകരണങ്ങളായി അവതരിപ്പിക്കാം. ഓരോ ക്ലാസിലും പഠിപ്പിക്കുന്നത് എന്താണെന്നും, അതിൽ രക്ഷിതാക്കൾ എങ്ങനെയൊക്കെ സഹായിക്കണമെന്നും വ്യക്തമായ നിർദേശം നൽകാ. വാട്സാപ്പ് ഗ്രൂപ്പുകൾ വഴി അധ്യാപകരുടെയും സ്റ്റാഫിനെയും സേവനം ഉറപ്പാക്കുന്നത് വഴി പ്രവർത്തനങ്ങളുടെ വിലയിരുത്തലുകൾ നടത്താം. കുട്ടികൾ പൊതുവെ റിസോഴ്സ് അധ്യാപകരുടെ നിർദ്ദേശങ്ങൾ ആണ് കൂടുതൽ അനുസരിക്കുന്നത്. നേരിട്ടുള്ള പരിശീലനം ഇപ്പോൾ നൽകാൻ കഴിയാത്തതിനാൽ, കുട്ടികളിൽ നിര്ബദ്ധബുദ്ധി അനുസരണക്കേട് തുടങ്ങിയ സ്വഭാവ വൈകൃതങ്ങൾ കൂടുതലാകുന്നു. ചില രക്ഷിതാക്കൾ നമ്മളെ വിളിച്ച് ഇത്തരം വിഷമങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ഈ അവസരത്തിൽ നമ്മൾ അവർക്ക് ആത്മവിശ്വാസം നൽകുന്ന പരിഹാരമാർഗങ്ങൾ നിർദ്ദേശിക്കുന്നുണ്ട്.
അവർ വ്യത്യസ്തത പുലർത്തുന്നവരാണ്
ഓൺലൈൻ പഠനം തുടങ്ങിയതിൽ പിന്നെ കുട്ടികൾ വിവിധ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. സാധാരണ കുട്ടികൾക്ക് തന്നെ ഓൺലൈൻ പഠനത്തോട് പൊരുത്തപ്പെട്ടു വരാൻ ആദ്യം കുറച്ചു ബുദ്ധിമുട്ടായിരുന്നു. അപ്പോൾ ഭിന്നശേഷിക്കാരായ കുട്ടികളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഭിന്ന ശേഷിക്കാരായ കുട്ടികൾ എല്ലായിപ്പോഴും വ്യത്യസ്തത പുലർത്തുന്നവരും, വ്യത്യസ്ത കഴിവുകളും ഉള്ളവരാണ്. എങ്കിലും അവരിൽ ചിലർക്ക് സ്കൂളിൽ പോകാൻ കഴിയുന്നില്ല, അധ്യാപകരെയും കൂട്ടുകാരെയും കാ
രക്ഷിതാക്കളുടെ പൂർണമായ സേവനം ആവശ്യമാണ്
വൈറ്റ് ബോർഡ് യൂട്യൂബ് എന്ന മാധ്യമത്തിൽ മാത്രമാണ് കാണാൻ സാധിക്കുന്നത്. ഇത് കാണാൻ കമ്പ്യൂട്ടർ സ്മാർട്ട് ഫോൺ എന്നിവ അത്യാവശ്യമാണ്. സാധാരണക്കാരായ കുട്ടികൾക്ക് ഇവ ഉപയോഗിക്കാൻ പ്രയാസം നേരിടുന്നുണ്ട്. രക്ഷിതാക്കളുടെ അവസ്ഥയും അത് തന്നെയാണ്. വർക് ഷീറ്റുകൾ മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ ഭിന്ന ശേഷിക്കാരായ കുട്ടികളിൽ എത്തുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. രക്ഷിതാക്കളുടെ പൂർണമായ സേവനം ഇതിൽ ഉപയോഗപ്പെടുത്തുക എന്നുള്ളതാണ് മുന്നോട്ട് വെക്കാനുള്ള ഒരു പ്രധാന നിർദ്ദേശം
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കൊവിഡ് കാലത്ത് ഞങ്ങള്‍ക്ക് ഇരട്ടി കഷ്ടപ്പാടാണ്: ട്രാന്‍സ് കമ്മ്യൂണിറ്റി പറയുന്നു
ഭിന്നശേഷിയുള്ള കുട്ടികൾ: സമൂഹവും കുടുംബവും ചെയ്യേണ്ട പ്രധാന കാര്യങ്ങൾ
ഭിന്നശേഷി കുട്ടികൾക്കുള്ള സർക്കാർ സേവനങ്ങളും പദ്ധതികളും
കുട്ടികളുടെ ആരോഗ്യവും പല്ലുകളുടെ സംരക്ഷണവും