ഊരും പേരും EP 2 | മറയൂര്‍: പ്രാചീന യുദ്ധങ്ങളിൽ മറഞ്ഞിരിക്കുന്ന കഥകള്‍
കഴിഞ്ഞ എപ്പിസോഡില്‍ നമ്മള് പിറവത്തിന്റെ പിറവി കഥയല്ലേ കേട്ടത്. ഇക്കുറി നമ്മുക്ക് മറയൂരിലേക്ക് പോകാം. ഓരോ നാടിനും പേര് വന്നതിന് പിന്നില്‍ ഒരു യഥാര്‍ഥ ചരിത്രം ഉണ്ടാകും.
നനുത്ത ഒരു കാറ്റ് വീശുന്നുണ്ട്. അങ്ങകലെ നിന്നും ശര്‍ക്കര പാവിന്റെ മണം ഒഴുകിയെത്തുന്നു. വെള്ളച്ചാട്ടം പാറമേല്‍ തല തല്ലി വീഴുന്നത് കേള്‍ക്കാം. കാട്ടാനക്കൂട്ടം ചിന്നം വിളിച്ചു അര്മാദിക്കുന്നു. നാലു ചുറ്റിലും ഒരു കോട്ട പോലെ ഉയര്‍ന്നു നില്‍ക്കുകയാണ് മല നിരകള്‍. അതിന് നടുവിലായി പച്ച പുതച്ച് ഒരു താഴ്വാരം. അതാണ് നമ്മുടെ മറയൂര്‍ താഴ്വര. മൂന്നാറില്‍ നിന്നും ഉദുമല്‍പേട്ട റോഡില്‍ 40 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ മറയൂരെത്താം. വഴിയരികില്‍ കാട്ടു പോത്തിനെയും മാനിനെയും ഒക്കെ കാണാം കഴിയും. ചിലപ്പോഴൊക്കെ പട്ടണത്തില്‍ റോന്തു ചുറ്റാന്‍ ഇറങ്ങുന്ന കരടിയെയും.
ഇടുക്കിയുടെ കിഴക്കേ അറ്റത്ത് തമിഴ്നാടിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് മറയൂര്‍. ചന്ദനക്കാടും കരിമ്പിന് പാടങ്ങളും തുടങ്ങി രണ്ടായിരത്തിലേറെ വര്‍ഷം പഴക്കമുള്ള മുനിയറയും മറയൂരില്‍ കാണാം. 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലകുറിഞ്ഞിയും ഇവിടെ തഴച്ചു വളരുന്നു. കാണാന്‍ മാത്രമല്ല, മറയൂരിനെപ്പറ്റി കേള്‍ക്കാനും ഒരുപാടുണ്ട്.
കഴിഞ്ഞ എപ്പിസോഡില്‍ നമ്മള് പിറവത്തിന്റെ പിറവി കഥയല്ലേ കേട്ടത്. ഇക്കുറി നമ്മുക്ക് മറയൂരിലേക്ക് പോകാം. ഓരോ നാടിനും പേര് വന്നതിന് പിന്നില്‍ ഒരു യഥാര്‍ഥ ചരിത്രം ഉണ്ടാകും. പില്ക്കാലത്ത് ചരിത്രത്തെ മായ്ച്ച് ഐതിഹ്യങ്ങളെയും പുരാണങ്ങളെയും ബോധപൂര്‍വം സ്ഥാപിക്കുന്ന പ്രവണതകളും ഉണ്ടാകും. മറയൂരിനുമുണ്ട് ഇത് രണ്ടും. ഐതിഹ്യം വസ്തുതയല്ലെന്ന തിരിച്ചറിവോടെ യഥാര്‍ഥ ചരിത്രം തേടുന്നതല്ലേ നല്ലത്. ഈ യാത്രയിൽ എഴുത്തുകാരായ മൈന ഉമൈബാനും അശോകൻ മറയൂരും മാധ്യമ പ്രവർത്തകരായ മനോജ് മാതിരപ്പള്ളിയും കെപി ജയകുമാറും നമ്മോടൊപ്പം ചേരും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഊരും പേരും | EP 3 | രാമനും രാമായണവും അല്ല; തമിഴില്‍ പിറന്ന രാമക്കല്‍മേട്