ഊരും പേരും | EP 4 | കുട്ടനാടിന്റെ ഉത്ഭവം: പലകഥകള്‍ കോരിയെടുക്കാവുന്ന കുട്ടം
ഓരോ സ്ഥലത്തിനും പേര് വന്നതിന് പിന്നിൽ ഭൂമി ശാസ്ത്രം അടക്കം പല ഘടകങ്ങളുമുണ്ട്. കുട്ടനാട് എന്ന പേര് വന്നതിന് പിന്നിലെ കഥകളും അനുമാനങ്ങളും കേൾക്കാം.
സ്ഥല പേരിന് പിന്നിലെ കഥകളും ചരിത്രവും തേടിയുള്ള നമ്മുടെ യാത്ര തുടരുകയാണ്. കഴിഞ്ഞ തവണ പച്ചപ്പും കുളിരും പിന്നെ അടിപൊളി കാറ്റുമുള്ള രാമക്കൽമേടിലേക്കാണ് നമ്മൾ പോയത്. വർണന അവിടെ നിൽക്കട്ടെ...തമിഴിൽ 'രാമം' എന്നു പറഞ്ഞാൽ കുരങ്ങാണെന്ന കാര്യം നിങ്ങൾക്ക് അറിയാവോ? ഇല്ലെങ്കിൽ ആ എപ്പിസോഡ് കേൾക്കാൻ മറക്കേണ്ട. ഇനിയിപ്പോൾ അറിയാമെങ്കിലും കേട്ടോളൂ. വേറെയും കഥകളോക്കെ ഒരുപ്പാടുണ്ട്... അപ്പോൾ ഇത്തവണ നമ്മക്ക് കുട്ടനാട്ടിലേക്ക് പോകാം.
കുട്ടനാടിനെപ്പറ്റി പറയുമ്പോൾ തന്നെ മനസ്സിൽ വരുന്നത് വെള്ളവും വള്ളവുമൊക്കെയാണ്. എല്ലാ വർഷവും ഓഗസ്റ്റ് മാസത്തിൽ പുന്നമട കായലിൽ ഒരാവേശമാണ്. അത് എന്താന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലലോ. നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലും ടിവിയിലെങ്കിലും നെഹ്റു ട്രോഫി വെള്ളം കളി കാണുന്നവരാണ് നമ്മൾ. അപ്പോൾ കളിയുടെ കാര്യമൊക്കെ അവിടെ നിൽക്കട്ടെ. നമ്മുക്ക് കാര്യത്തിലേക്ക് കടക്കാം. ഓരോ സ്ഥലത്തിനും പേര് വന്നതിന് പിന്നിൽ ഭൂമി ശാസ്ത്രം, ചരിത്രം, ഐതിഹ്യം തുടങ്ങി പല ഘടകങ്ങളുണ്ട്. ഈ കുട്ടനാട് എന്ന പേര് വന്നതിന് പിന്നിലും നിരവധി കഥകളും അനുമാനങ്ങളുമുണ്ട്. കുട്ടം എന്ന വാക്കിന് കുഴിവ് എന്ന അർത്ഥമുണ്ട്. അപ്പൊ ഭൂശാസ്ത്രപരമായി നോക്കുവാണെങ്കിൽ, കുഴിവുള്ള ദേശമെന്ന നിലയിൽ ആ പേര് വന്നതാകാനാണ് കൂടുതൽ സാധ്യത. പിന്നെ ബുദ്ധ മതക്കാർ താമസിച്ചിരുന്ന സ്ഥലമെന്ന നിലയിലാണ് ആ പേര് വന്നതെന്നു ചരിത്രവുമായി ബന്ധപ്പെടുത്തിയും പറയാറുണ്ട്. അത് മാത്രമല്ല, ചേര രാജാക്കന്മാർ ഭരിച്ചിരുന്നതുകൊണ്ടാണ് കുട്ടനാടായതെന്നും പറയപ്പെടുന്നു. അങ്ങനെയൊക്കെ ചരിത്രവും കഥയും ഒരുപ്പാടുണ്ട്. പേരിൻ്റെ പൊരുൾ തേടിയുള്ള ഈ യാത്രയിൽ ആലപ്പുഴ എസ് ഡി കോളേജിലെ മലയാളം വിഭാഗം മേധാവിയായ ഡോ എസ് അജയകുമാറും തൃക്കാക്കര ഭാരത് മാത കോളേജിലെ മലയാളം വിഭാഗം മേധാവി ഡോ തോമസ് പനക്കളവും ടിവി അവതാരകനും ചലച്ചിത്ര ഗാനരചയിതാവുമായ ബിയാർ പ്രസാദും നമ്മളോടൊപ്പം ചേരും.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഇവര്‍ വെറും ട്രോളന്മാര് അല്ല, അല്‍ ട്രോളന്മാരാ!
അമേരിക്കയിൽ കൊവിഡ് മരണം 80,000 ത്തിലേറെ; യുകെയിൽ 32,000 പിന്നിട്ടു; ലോകത്ത് കൊറോണ രോഗികൾ 41.71 ലക്ഷം
അതിരപ്പിള്ളി വികസന, പരിസ്ഥിതി വിഷയം മാത്രമല്ല
ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകൾ ഉപേക്ഷിച്ചു; വേണ്ടെന്ന് വെച്ചത് കേരളത്തിലെ അടക്കം എട്ട് ഉപതിരഞ്ഞെടുപ്പുകൾ