Podcast | ഊരും പേരും EP01: തിരുപ്പിറവിയും മൂന്ന് രാജാക്കന്മാരും; പിറവത്തിന്റെ പേരും പൊരുളും!
നമുക്ക് ഊഹിക്കാന്‍ പോലും പറ്റാത്ത ഒരു കാലത്ത്, ഊഹിക്കാന്‍ പോലും പറ്റാത്ത ഒരു സ്ഥലത്ത്, അവിടെ നടന്ന സംഭവവുമായി ബന്ധപ്പെടുത്തി ഒരു നാടിന് പേര് വന്ന കഥ കേൾക്കാം.
നമ്മുടെ നാട്ടിലോക്കെ എന്തോരം വ്യത്യസ്തമായ സ്ഥലപ്പേരാണല്ലേ ഉള്ളത്. ചരിത്രവും ഭൂമി ശാസ്ത്രവുമെല്ലാം പലപ്പോഴും ഈ പേരുകളുമായി ഇഴ ചേര്‍ന്നു കിടക്കുന്നു. ചിലപ്പോഴൊക്കെ കഥകളും മിത്തുകളും ഐതിഹ്യങ്ങളുമെല്ലാം സ്ഥലപ്പേരുകളായി പരിണമിക്കാറുമുണ്ട്. ഇതൊന്നും അല്ലാതെ, യാതൊരു ബന്ധവുമില്ലാത്ത പേരുകളും ഉണ്ട്. ഉദാഹരണത്തിന് ഈ മാന്തുക എന്നൊക്കെ പറഞ്ഞാല്‍ അതൊക്കെ സ്ഥലപ്പേരാണെന്ന് ആര്‍ക്കെങ്കിലും പെട്ടെന്ന് പിടികിട്ടുമോ? പക്ഷേ പത്തനംതിട്ടയിലെ ഒരു സ്ഥലമാണ് മാന്തുക. അങ്ങനെയൊക്ക നിരവധി ഇടങ്ങളുണ്ട് ഈ കൊച്ചു കേരളത്തില്‍. അക്കൂട്ടത്തില്‍ ചിലത് ഈ പോഡ്കാസ്റ് സീരിസിലൂടെ നമ്മുക്ക് പരിചയപെടാം.
ഈ പോഡ്കാസ്റ്റിന്റെ പിറവി തന്നെ പിറവത്തെ കുറിച്ചായാലോ. പിറവി എന്നു പറയുന്നത് ഒരു സന്തോഷമുള്ള കാര്യമാണല്ലോ. പിറവം എന്ന പേരിന് പിന്നില്‍ ഉണ്ണിയേശുവിന്റെ പിറവിയോളം പിന്നിലേക്ക് പോകുന്ന ഒരു കഥ ഒരുപക്ഷെ നിങ്ങള്‍ കേട്ടിട്ടുണ്ടാകും. ഈ ഡിസംബറില്‍, ക്രിസ്മസ് കാലത്ത്, അതേ കുറിച്ച് പറയുമ്പോള്‍ അതിന് ഒരു കൗതുകം കൂടിയുണ്ട്. അപ്പോൾപ്പിന്നെ അക്കഥ തന്നെ കേൾക്കാം. ഊരും പേരും- എപ്പിസോഡ് 1 പിറവത്തിന്റെ പേരും പൊരുളും കേൾക്കാം.
Related Stories
കൊറോണ ഗൾഫിലും യൂറോപ്പിലും പടരുന്നു, ആശങ്കയിൽ ലോകം; ചൈനയിലെ മരണം 2,663 ആയി
24 മണിക്കൂറില്‍ രാജ്യത്ത് 1,211 പേര്‍ക്ക് കൊറോണ, 31 മരണം; ന്യൂയോര്‍ക്കില്‍ മരണം പതിനായിരം കടന്നു
ഇന്ത്യയിൽ 28,380 കൊവിഡ് രോഗികൾ; 886 മരണം; ലോകത്ത് മരണം 2 ലക്ഷം കടന്നു; രോഗികൾ 30 ലക്ഷത്തിലേക്ക്
24 മണിക്കൂറിൽ 1,06,000 പേർക്ക് കൊവിഡ്; ലോകത്ത് 50 ലക്ഷം കടന്നു രോഗികൾ, 3.27 ലക്ഷം മരണം; ലാറ്റിൻ അമേരിക്കയിൽ ആശങ്ക