പ്രതിഷേധത്തിന്റെ 'ദൂസര'; വിതരണം പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസ്
ഹിന്ദി ഭാഷ യിലെ ഈ ചിത്രം പൂർണമായും ഒരുക്കിയിരിക്കുന്നത് മലയാളികളുടെ ടീമാണ്. പ്രശസ്തനായ തമിഴ് സംവിധായകൻ പാ രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള നീലം പ്രൊഡക്ഷൻസാണ് ഈ ഹ്രസ്വ ചിത്രം റിലീസ് ചെയ്യുന്നുവന്നതാണ് ഈ ഫിലിമിനെ ശ്രദ്ധാകേന്ദ്രമാക്കുന്ന മറ്റൊരു ഘടകം.
കേന്ദ്രസർക്കാർ നടപ്പാക്കിയ പൗരത്വഭേഗദതി നിയമത്തിനെതിരെ വലിയൊരു ജനവിഭാഗം തെരുവിലിറങ്ങിയും അല്ലാതെയും പ്രതിഷേധിച്ചിരുന്നു. ഇന്ത്യയിലെമ്പാടും ജാതി,മതി, വർഗ, ലിംഗ ഭേദമില്ലാതെയാണ് ഈ ഭേദഗതിക്കെതിരെ ജനങ്ങൾ രംഗത്തെത്തിയത്. കേന്ദ്രസർക്കർ നടപ്പാക്കിയ ഈ നിയമഭേദഗതിക്കെതിരെ സമൂഹത്തിലുയർന്ന പ്രതിഷേധത്തെ അടിസ്ഥാനമാക്കിയുള്ള ഹ്രസ്വ ചിത്രമാണ് 'ദൂസര'; ഇത് വിതരണം ചെയ്യുന്നത് പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷൻസാണ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള രാജ്യമെമ്പാടമുള്ള ജനകീയ പോരാട്ടം ആധാരമാക്കിയാണ് രണ്ട് മിനുട്ട് ദൈർഘ്യമുള്ള ദൂസര എന്ന ഹ്രസ്വ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കോഴിക്കോട് സ്വദേശിയും പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഒന്നാം വർഷ സൗണ്ട് വിദ്യാർത്ഥിയുമായ ഇർഫാൻ ഹാദിയാണ് ഈ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തത്.

ഹിന്ദി ഭാഷ യിലെ ഈ ചിത്രം പൂർണമായും ഒരുക്കിയിരിക്കുന്നത് മലയാളികളുടെ ടീമാണ്. പ്രശസ്തനായ തമിഴ് സംവിധായകൻ പാ രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള നീലം പ്രൊഡക്ഷൻസാണ് ഈ ഹ്രസ്വ ചിത്രം റിലീസ് ചെയ്യുന്നുവന്നതാണ് ഈ ഫിലിമിനെ ശ്രദ്ധാകേന്ദ്രമാക്കുന്ന മറ്റൊരു ഘടകം. നീലം പ്രൊഡക്ഷൻസ് റിലീസ് ചെയ്യുന്ന ആദ്യ മലയാള ഹ്രസ്വ ചിത്രം എന്ന പ്രത്യേകതയും 'ദൂസര'യ്ക്കുണ്ട്.
സിനിമയിൽ തങ്ങളുടേതായ ഇടം ഉണ്ടാക്കാൻ ശ്രമിക്കുന്ന കലാകാരന്മാർക്ക് നീലം പ്രൊഡക്ഷൻസിലൂടെ വേദി ഒരുക്കുകയാണ് പാ രഞ്ജിത്ത്. ഇന്ത്യൻ ജനത ഇന്നും ചുമക്കുന്ന ജാതി ബോധത്തെ കുറിച്ചും വർഗീയ വേർതിരിവുകൾ അനുഭവിക്കുന്ന മനുഷ്യരുടെ നിസ്സഹായതയെ കുറിച്ചുമൊക്കെ തന്റെ സിനിമകളിലൂടെ വരച്ചു കാട്ടിയ സംവിധായകനാണ് പാ രഞ്ജിത്ത്.
ഫെബ്രുവരിയിൽ 'ദൂസരയുടെ' എല്ലാ ജോലികളും തീർന്നിരുന്നു എങ്കിലും ലോക്ക്ഡൗൺ കാരണം റിലീസ് നീണ്ടു പോവുകയായിരുന്നു എന്ന് ഇർഫാൻ ഏഷ്യാവില്ലിനോട് പറഞ്ഞു.
സ്ട്രീറ്റ് അക്കാദമിക്സ് എന്ന ഹിപ്ഹോപ്പ് ബാൻഡിലെ റാപ്പറായ ഹാരിസ് സലീം, ഹെഗിൻ ഹാൻ, അബ്ദുള്ള ഹനീഫ്, യാസീൻ ഗാർഡിവാൾ എന്നിവരാണ് 'ദൂസരയിലെ' അഭിനേതാക്കൾ.
ഷമീം മൊയ്ദീൻ ഛായാഗ്രഹണവും നവാസ് അലി എഡിറ്റിങ്ങും സൗണ്ട് റെക്കോർഡിങ് ശ്രീമിത്തും സൗണ്ട് ഡിസൈൻ സുദർശൻ സാവന്തും ബാക്ക്ഗ്രൗണ്ട് സ്കോർ സുഹിത്തുമാണ് നിർവഹിച്ചത്. ദൂസരയുടെ ഡയറക്ഷൻ അസ്സിസ്റ്റന്റ് സാഹിദ് ഫാരിസും കാമറ അസ്സിസ്റ്റന്റ് തംജീദ് താഹയുമാണ്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
മസിൽ പെരുപ്പിച്ച് ആര്യ; പാ രഞ്ജിത്ത് പടത്തിനായുള്ള ലുക്ക് വൈറൽ
'അദ്ദേഹം എനിക്കായി മമ്മുക്കയോട് തുടർച്ചയായി സംസാരിച്ചു';രവി വള്ളത്തോളിനെക്കുറിച്ച് സംവിധായകൻ രഞ്ജിത് ശങ്കർ
സമ്മർ ഇൻ ബത്ലഹേമിന്റെ 22-ാം വർഷം; സിബി മലയിലും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു,നായകനായി ആസിഫ് അലി..
' അത് എന്നെ കീഴടക്കി, പിന്നീട് ഒരിക്കലും കോളജിൽ പോയിട്ടില്ല': പൃഥ്വിരാജ്