നന്നായി ബാറ്റ് ചെയ്യുമ്പോൾ റണ്ണൗട്ടാവുന്നത് എന്തൊരു കഷ്ടമാണ്!
മത്സരത്തിന്റെ 59ാം ഓവറിലെ രണ്ടാമത്തെ ബോളിലായിരുന്നു പന്ത് റണ്ണൗട്ടായത്. സര്‍ക്കിളിനകത്തു തന്നെ ഷോട്ട് കളിച്ച ശേഷം ക്രീസിന്റെ മറുവശത്തേക്ക് സിംഗിളിനായി രഹാനെ ഓടിയപ്പോള്‍ പന്ത് അൽപം വൈകിയാണ് പ്രതികരിച്ചത്.
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഒന്നാം ടെസ്റ്റിൽ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ റണ്ണൗട്ട് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നു. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന പന്ത് 19 റണ്‍സെടുത്തു നില്‍ക്കവെയാണ് റണ്ണൗട്ടാവുന്നത്. അജിങ്ക്യ രഹാനെയുമായുള്ള ആശയവിനിമയം പാളിയപ്പോഴാണ് നോണ്‍ സ്ട്രൈക്കറായ റിഷഭ് പന്തിന് ഔട്ടായി പുറത്താവേണ്ടി വന്നത്.

ടെസ്റ്റിന്റെ ആദ്യദിനം ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ രഹാനെയും പന്തും ചേര്‍ന്ന് കളിയിലേക്കു തിരികെ കൊണ്ടു വരാന്‍ ശ്രമിച്ചു കൊണ്ടിരിക്കെയായിരുന്നു പന്തിന്റെ പുറത്താവല്‍. പന്തിന്റെ ഔട്ടാവലോടെ വീണ്ടും പത്തി മടക്കിയ ഇന്ത്യൻ ടീം ഒന്നാമിന്നിങ്സിൽ 165 റണ്‍സ് ഓൾ ഔട്ടാവുകയും ചെയ്തു.

മത്സരത്തിന്റെ 59ാം ഓവറിലെ രണ്ടാമത്തെ ബോളിലായിരുന്നു പന്ത് റണ്ണൗട്ടായത്. സര്‍ക്കിളിനകത്തു തന്നെ ഷോട്ട് കളിച്ച ശേഷം ക്രീസിന്റെ മറുവശത്തേക്ക് സിംഗിളിനായി രഹാനെ ഓടിയപ്പോള്‍ പന്ത് അൽപം വൈകിയാണ് പ്രതികരിച്ചത്. സിംഗിള്‍ പൂര്‍ത്തിയാക്കാന്‍ ക്രീസിന്റെ മറു വശത്തേക്ക് ഓടിയപ്പോഴേക്കും റണ്ണൗട്ടാവുകയായിരുന്നു. രഹാനെയോട് രോഷം പ്രകടിപ്പിച്ച് നിരാശനായാണ് പന്ത് തുടര്‍ന്ന് ക്രീസ് വിട്ടത്.
An unfortunate mix-up with Rahane cost Rishabh Pant's wicket.https://t.co/Ks1MpkfMtt
— CricTracker (@Cricketracker) February 22, 2020
I seriously don’t know why you always attack the young lad Rishabh Pant! He played well until that wrong call by Rahane to make him run-out! Pant is better wicket keeper batsman than Saha anyday! You need to accept that!
— Shivam Malik (@shivammalik_) February 22, 2020
പന്തിന്റെ സമയം മോശമാണെന്നും അജിങ്ക്യ രഹാനെയാണ് റണ്ണൗട്ടിനു കാരണമെന്നുമാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ. വളരെ നന്നായി കളിക്കുകയായിരുന്നു പന്തെന്നും രഹാനെയുടെ ഓട്ടം അശ്രദ്ധയോടെയുള്ളതായിരുന്നുവെന്നുമാണ് ക്രിക്കറ്റ് പ്രേമികളിൽ ഭൂരിപക്ഷവും പറയുന്നത്. എന്നാൽ പന്തിനെതിരേയാണ് കമന്റേറ്ററായ മഞ്ജരേക്കർ. ബോള്‍ എവിടെയാണന്ന് നോക്കുകയായിരുന്നു പന്ത് ചെയ്തത്, ഇതാണ് ആശയക്കുഴപ്പത്തിനും റണ്ണൗട്ടിനും വഴിവച്ചതെന്നു സഞ്ജയ് മഞ്ജരേക്കര്‍ ചൂണ്ടിക്കാട്ടുന്നു.

രഹാനെയില്‍ വിശ്വാസമര്‍പ്പിച്ച് പന്ത് സിംഗിളിനു വേണ്ടി ഓടുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. നോണ്‍ സ്ട്രൈക്കര്‍ക്കു വിശ്വസിക്കാവുന്ന ബാറ്റ്സ്മാന്മാരില് ഒരാളാണ് രഹാനെ. ഈ റണ്ണൗട്ടിൽ മഞ്ജരേക്കർ പറയുന്നതിങ്ങനെ. ഇതിനെത്തുടർന്ന് മഞ്ജരേക്കറിനേയും ട്രോളിക്കൊണ്ട് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!