തെലുങ്കിലെ മുൻനിര നായകന്മാരിൽ ഒരാളായ പവൻ കല്യാൺ ഡബിൾ റോളിൽ വരുന്നു. ഹരിഷ് ശങ്കർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലാണ് അദ്ദേഹം ഇരട്ട വേഷത്തിൽ എത്തുന്നത്.
സിനിമയിൽ അച്ഛൻ,മകൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവൻ തന്നെയാണ്. സിനിമയുടെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. പവൻ കല്യാണിന്റെ ഏറ്റവും വലിയ ഹിറ്റായ ഗബാര്‍ സിംഗിന്റെ സംവിധായകനാണ് ഹരിഷ് ശങ്കര്‍.
സിനിമയില്‍ ഫ്ലാഷ് ബാക്ക് രംഗങ്ങളിലായിരിക്കും പവൻ കല്യാണ്‍ അച്ഛൻ കഥാപാത്രമായി എത്തുക. മകൻ കഥാപാത്രമായിട്ടാണ് ഭൂരിഭാഗം രംഗങ്ങളിലും അദ്ദേഹം അഭിനയിക്കുക. പൂജ ഹെഗ്ഡെയെയാണ് സിനിമയില്‍ നായികയായി പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ട്.
സിനിമയിലെ മറ്റ് അഭിനേതാക്കളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ചിത്രീകരണം ഉടൻ തുടങ്ങും. ഹിറ്റ് ഗാനങ്ങളുടെ സംഗീത സംവിധായകനായ ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിര്‍വഹിക്കുക.
Related Stories
ആട് തോമയെ വീണ്ടും കാണാം; രണ്ട് കോടി ചെലവിൽ സ്ഫടികം റീ റിലീസിനൊരുങ്ങുന്നു
'മുഴുവൻ പേര് വിജയ് ദീനാനാഥ് ചൗഹാൻ, 36 വയസ് 9 മാസം 8 ദിവസം.'; പെരുന്തച്ചനെ മറികടന്ന ഈ ഡയലോഗിന് 3 പതിറ്റാണ്ടായി
'ഭാഗി 3' യില്‍ ജാക്കി ഷ്റോഫും മകൻ ടൈഗർ ഷ്റോഫും ഒന്നിക്കുന്നു
ലൂസിഫർ റീമേക്കിൽ 'സ്റ്റീഫൻ നെടുമ്പള്ളി'യാവാൻ പവൻ കല്യാണിന് ആഗ്രഹമുണ്ടെങ്കിൽ ഞാൻ വഴിമാറിക്കൊടുക്കും