'ലൂഡോയി'ലേക്ക് പരിഗണിച്ചിരുന്നത് പേളിയെ അല്ല, മറ്റൊരു മലയാളി നടിയെ; അനുരാഗ് ബസു
പേളിയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ഈ ചിത്രം. ഷീജ തോമസ് എന്ന മലയാളി നഴ്സിനെയാണ് പേളി അവതരിപ്പിക്കുന്നത്.
'ലൂഡോ' എന്ന ചിത്രത്തിലേക്ക് മലയാളി താരം പേളിക്ക് പകരം പരിഗണിച്ചത് മറ്റൊരു നടിയെയാണെന്ന് സംവിധായകൻ അനുരാഗ് ബസു. ബോളിവുഡിലെ മുൻനിര അഭിനേതാക്കൾക്കൊപ്പം മലയാളി താരം പേളി മാണി അഭിനയിച്ച ചിത്രമാണിത്.
നെറ്റ്ഫ്ലിക്സിലൂടെ റിലീസായ ചിത്രമാണ് ലൂഡോ. പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചന്, രാജ് കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, സാനിയ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സുരേഷ് എന്നിവർ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പേളിയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ഈ ചിത്രം. ഷീജ തോമസ് എന്ന മലയാളി നഴ്സായാണ് പേളി അഭിനയിക്കുന്ന കഥാപാത്രം.
മലയാളത്തിലെ തന്നെ മറ്റൊരു നായികയെയായിരുന്നു 'ലൂഡോ'യ്ക്ക് വേണ്ടി കാസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍, നായികയാക്കാൻ ആലോചിച്ചിരുന്ന നടിയുമായി പേളി നടത്തിയ ഒരു അഭിമുഖം കണ്ടു. ആ അഭിമുഖം കണ്ടതോടെ തന്റെ കഥാപാത്രത്തിന് മികച്ചത് പേളിയാണെന്ന് തോന്നി. അങ്ങനെയാണ് തീരുമാനം മാറ്റിയതെന്ന് അനുരാഗ് ബസു ദ ക്വിന്റിനോട് പറഞ്ഞു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!