ഡിയഗോ, ഒരു ദിവസം നമുക്കവിടെ ഒരുമിച്ച് പന്ത് തട്ടാനാവുമെന്ന് വിശ്വസിക്കുന്നു
മറഡോണയുടെ വിയോഗത്തിൽ പെലെയുടെ അനുശോചനസന്ദേശവും ഏറെ ഹൃദയസ്പർശിയായിരുന്നു. എന്തൊരു സങ്കടകരമായ വാർത്തയാണിത്. എനിക്ക് നഷ്ടപ്പെട്ടത് എന്റെ ഏറ്റവും അടുത്ത സുഹൃത്തിനേയാണ്. ലോകത്തിന് ഒരു ഇതിഹാസത്തേയും.
കാല്പ്പന്തുകളിയുടെ പൊതുനിയമങ്ങളെ വാക്കുകൊണ്ടും കാലുകൊണ്ടും തച്ചുടച്ച് ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ഫുട്ബോള് പ്രതിഭയായി വളർന്ന ഡീഗോ അമാന്റോ മറഡോണയുടെ ജീവിതകഥ ആരെയും ഒരു ത്രില്ലർ സീരീസ് കണ്ടതിന്റെ ആവേശം കൊള്ളിക്കും. പെലെ എന്ന പേരിനൊപ്പം തന്നെ കട്ടയ്ക്ക് മറഡോണ ഇടം പിടിച്ചപ്പോൾ ഒരു കാലത്തെ ഫുട്ബോൾ ചർച്ചകളൊക്കെയും ഇരുവരേയും ചേർത്തായിരുന്നു. ഫുട്ബോൾ ചർച്ചകളിൽ ആരാണ് കേമൻ എന്നതിനെക്കുറിച്ച് പുറത്ത് ചർച്ചകൾ നടക്കുമ്പോഴെല്ലാം ഇരുവരും പരസ്പരം ബഹുമാനിക്കുന്ന ഉറ്റസുഹൃത്തുക്കൾ കൂടിയായിരുന്നു.
Que notícia triste. Eu perdi um grande amigo e o mundo perdeu uma lenda. Ainda há muito a ser dito, mas por agora, que Deus dê força para os familiares. Um dia, eu espero que possamos jogar bola juntos no céu. pic.twitter.com/6Li76HTikA
— Pelé (@Pele) November 25, 2020
മറഡോണയുടെ വിയോഗത്തിൽ പെലെയുടെ അനുശോചനസന്ദേശവും ഏറെ ഹൃദയസ്പർശിയായിരുന്നു. എന്തൊരു സങ്കടകരമായ വാർത്തയാണിത്. എനിക്ക് നഷ്ടപ്പെട്ടത് എന്റെ ഏറ്റവും അടുത്ത സുഹൃത്തിനേയാണ്. ലോകത്തിന് ഒരു ഇതിഹാസത്തേയും. ഇനിയുമൊരുപാട് പറയാനുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ വിയോഗം താങ്ങാനുള്ള ശക്തി ദൈവം നൽകട്ടെ. ആ ലോകത്ത് ഒരു ദിവസം നമുക്കൊന്നിച്ച് ഫുട്ബോൾ കളിക്കാനാവുമെന്ന് വിശ്വസിക്കുന്നു, ദിയഗോ. അനുശോചനക്കുറിപ്പിൽ പെലെ കുറിച്ചത് ഇങ്ങനെ.
കഴിഞ്ഞ മാസമായിരുന്നു ബ്രസീലുകാരനായ പെലെയുടെയും അർജന്റീനക്കാരനായ മറഡോണയുടെയും 80 ാമത്തേയും 60 ാമത്തേയും പിറന്നാൾ. അന്നും പെലെ കഴിഞ്ഞ മറഡോണയുടെ ജൻമദിനത്തിൽ നിങ്ങളുടെ ജീവിതയാത്ര ഇനിയുമൊരുപാട് നീളട്ടെ എന്നും ഇനിയുമൊരു പാട് പുഞ്ചിരികൾ വിരിയട്ടെ എന്നും ആശംസിച്ചിരുന്നു.
ഫിഫ ഇരുവരേയുമാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കളിക്കാരായി തെരഞ്ഞെടുത്തത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!