21 മരണത്തിന് ശേഷം പ്രധാനമന്ത്രി സമാധാനത്തിന് ആഹ്വാനം ചെയ്തു; 'ശാന്തിയും സാഹോദര്യവും നിലനിര്‍ത്തണം'
ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ നിരന്തരം കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്. സമാധാനം പുനസ്ഥാപിക്കാന്‍ പൊലീസും മറ്റ് ഏജന്‍സികളും അശ്രാന്ത പരിശ്രമത്തിലാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മൂന്ന് ദിവസമായി തുടരുന്ന കലാപത്തില്‍ 21 പേര് കൊല്ലപ്പെട്ടതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമാധാനാഹ്വാനം. ശാന്തിയും സാഹോദര്യവുമാണ് നമ്മുടെ ധാര്‍മികതയുടെ മുഖമുദ്രയെന്ന് പ്രാധനമന്ത്രി ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു.
Peace and harmony are central to our ethos. I appeal to my sisters and brothers of Delhi to maintain peace and brotherhood at all times. It is important that there is calm and normalcy is restored at the earliest.
— Narendra Modi (@narendramodi) February 26, 2020
Had an extensive review on the situation prevailing in various parts of Delhi. Police and other agencies are working on the ground to ensure peace and normalcy.
— Narendra Modi (@narendramodi) February 26, 2020
ശാന്തിയും സമാധാനവുമാണ് നമ്മുടെ ധാര്‍മികതയുടെ മുഖമുദ്ര. ഡഹല്ഹിയിലെ സഹോദരി സഹോദരന്മാരോട് സമാധാനം കാത്തുസൂക്ഷിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ശാന്തതയും സ്വാഭാവികതയും എത്രയും വേഗം പുനഃസ്ഥാപിക്കണം. - പ്രധാനമന്ത്രി പറഞ്ഞു.
ഡല്‍ഹിയിലെ സംഘര്‍ഷങ്ങള്‍ നിരന്തരം കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്. സമാധാനം പുനസ്ഥാപിക്കാന്‍ പൊലീസും മറ്റ് ഏജന്‍സികളും അശ്രാന്ത പരിശ്രമത്തിലാണ് എന്നും പ്രധാനമന്ത്രി പറഞ്ഞു.
ബുധനാഴ്ചാണ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ആദ്യം സംഘര്‍ഷം ഉണ്ടായത്. 22 പേര് ഇതുവരെ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റിണ്ട്. അനേകം വ്യാപാര സ്ഥാപനങ്ങളും കടകളും കത്തിനശിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുന്ന് ഫലപ്രദമായ ഇടപെടല്‍ ഉണ്ടായില്ലെന്ന വിമര്‍ശനം ശക്തമാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു. അമിത്ഷാ രാജിവെക്കണമെന്നും സോണിയാഗാന്ധി ആവശ്യപ്പെട്ടുകയുണ്ടായി. സംഘര്ഷസാധ്യതയുണ്ടാകുമ്പോള് തന്നെ സര്‍വ കക്ഷി സമാധാന യോഗം വിളിക്കേണ്ടതായിരുന്നു. സര്‍ക്കാര്‍ അത് ചെയ്തില്ലെന്നും സോണിയ കുറ്റപ്പെടുത്തി.
സ്ഥിതിഗതികള്‍ ശാന്തമാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും കോടതി ഇതുസംബന്ധിച്ച് കര്‍ശന നിര്‍ദേശങ്ങള്‍ നല്കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!