പ്യുകോസ്കി സെഞ്ച്വറിയോ, ഡബിള്‍ സെഞ്ച്വറിയോ നേടാതിരുന്നത് പന്തിന്റെ ഭാഗ്യം; പോണ്ടിങ് പറയുന്നു
പ്യുകോസ്കിയുടെ ക്യാച്ചുകള്‍ പാഴാക്കിയപ്പോള്‍ അതിനു തനിക്കും ടീമിനും വലിയ വില നല്‍കേണ്ടി വരുമെന്നു പന്ത് ചിന്തിച്ചിരിക്കാം. പോണ്ടിങ് പറയുന്നു.
ഓസീസിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ മോശം വിക്കറ്റ് കീപ്പിങിന്റെ പേരില്‍ വിമര്‍ശനങ്ങളേറ്റു വാങ്ങിയ ഇന്ത്യൻ കീപ്പർ റിഷഭ് പന്തിന് ഉപദേശവുമായി മുൻ ഓസീസ് ക്യാപ്റ്റനും പന്തിന്റെ ഐപിഎൽ ടീമായ ഡൽഹിയുടെ കോച്ചുമായ റിക്കി പോണ്ടിങ് രംഗത്ത്. പന്തിന്റെ വിക്കറ്റ് കീപ്പിങ് ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നും ഇതിനു വേണ്ടി താരം ശ്രമിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് റിക്കി പോണ്ടിങ്.
ടെസ്റ്റിലെ അരങ്ങേറ്റത്തിനു ശേഷം ലോക ക്രിക്കറ്റില്‍ മറ്റേതൊരു വിക്കറ്റ് കീപ്പറേക്കാള്‍ കൂടുതല്‍ ക്യാച്ചുകള്‍ പാഴാക്കിയത് റിഷഭ് പന്തായിരിക്കും. പ്യുകോസ്കിയുടെ ക്യാച്ചുകള്‍ പാഴാക്കിയപ്പോള്‍ അതിനു തനിക്കും ടീമിനും വലിയ വില നല്‍കേണ്ടി വരുമെന്നു പന്ത് ചിന്തിച്ചിരിക്കാം. പോണ്ടിങ് പറയുന്നു.
റിഷഭ് പന്ത് നഷ്ടപ്പെടുത്തിയത് രണ്ടു സിംപിള്‍ ക്യാച്ചുകളാണ്. അവ തീര്‍ച്ചയായും പിടികൂടേണ്ടവ തന്നെയായിരുന്നു. രണ്ടു തവണ പുറത്താവലില്‍ നിന്നും രക്ഷപ്പെട്ട പ്യുകോസ്കി സെഞ്ച്വറിയോ, ഡബിള്‍ സെഞ്ച്വറിയോ നേടാതിരുന്നത് പന്തിന്റെ ഭാഗ്യം. പോണ്ടിങ്ങ് ചൂണ്ടിക്കാട്ടുന്നു.
പ്യുകോസ്കി 26 റണ്‍സ് മാത്രമെടുത്തു നില്‍ക്കവെയായിരുന്നു പന്ത് ആദ്യ ക്യാച്ച് പാഴാക്കിയത്. ആര് അശ്വിന്റെ ബൗളിങില്‍ അനായാസം പിടികൂടേണ്ടിയിരുന്ന ബോള്‍ പന്ത് നഷ്ടപ്പെടുത്തുകയായിരുന്നു. ബാറ്റില്‍ ഉരസി നീങ്ങിയ ബോള്‍ പന്തിന്റെ കൈകളില്‍ പോലും തട്ടാതെയാണ് നിലത്തുവീണത്. മുഹമ്മദ് സിറാജിന്റെ ഓവറിലായിരുന്നു പന്ത് അടുത്ത ക്യാച്ച് കൈവിട്ടത്. അപ്പോള്‍ 32 റണ്‍സെടുത്തു നില്‍ക്കുകയായിരുന്നു താരം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
ഗായത്രീല് വരുമ്പോ സോമേട്ടനും പുതുമുഖായിരുന്നല്ലോ! പന്തിനെ പ്രതിരോധിച്ച് ഗവാസ്കര്‍
ബുംമ്രയും ഷമിയുമൊക്കെ ഉള്ളത് ശരി; പക്ഷേ, മികച്ച ബോളിങ് നിര ഓസീസിന്റേതെന്ന് പോണ്ടിങ്
പോണ്ടിങ്ങിന് കോച്ചായി സച്ചിൻ; മെൽബണിൽ നടക്കാനിരിക്കുന്നത് ഇതിഹാസസംഗമം
പന്താണ്, പ്രതിഭയുടെ കൂടാരമാണ്; അവൻ തിരിച്ചുവരും: റിക്കി പോണ്ടിങ്