ഒരു രൂപ ഉയര്‍ത്തിക്കാട്ടി പ്രശാന്ത് ഭൂഷണ്; കോടതിയലക്ഷ്യത്തിലെ വിധിക്ക് ശേഷം ആദ്യ പ്രതികരണം ട്വിറ്ററില്‍
ഒരു രൂപയാണ് കോടതി വിധിച്ച പിഴ. ഒടുക്കിയില്ലെങ്കില്‍ മൂന്ന് മാസം തടവ് അനുഭവിക്കണം. ഒപ്പം മൂന്ന് വര്‍ഷം അഭിഭാഷക വൃത്തിയില്നിന്നുള്ള വിലക്കും
എന്റെ അഭിഭാഷകനും മുതിര്‍ന്ന സഹപ്രവര്‍ത്തനുമായ രാജീവ് ധവാന് കോടതിയലക്ഷ്യ വിധി വന്നയുടന്‍ എനിക്ക് ഒരു രൂപ തന്നു. അത് സ്വീകരിക്കുന്നു.
ഒരു രൂപ ഉയര്‍ത്തിക്കാട്ടി, ധവാന് നല്കുന്ന ചിത്രത്തോടെ പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തു. കോടതിയലക്ഷ്യ കേസില്സുപ്രീംകോടതി വിധി വന്ന ശേഷമുള്ള ഭൂഷണന്റെ ആദ്യ പ്രതികരണമായിരുന്നു ഇത്.
My lawyer & senior colleague Rajiv Dhavan contributed 1 Re immediately after the contempt judgement today which I gratefully accepted pic.twitter.com/vVXmzPe4ss
— Prashant Bhushan (@pbhushan1) August 31, 2020
ഒരു രൂപയാണ് കോടതി വിധിച്ച പിഴ. ഒടുക്കിയില്ലെങ്കില്‍ മൂന്ന് മാസം തടവ് അനുഭവിക്കണം. ഒപ്പം മൂന്ന് വര്‍ഷം അഭിഭാഷക വൃത്തിയില്നിന്നുള്ള വിലക്കും. പ്രശാന്ത് ഭൂഷണല്‍ ഇതില്‍ ഏത് സ്വീകരിക്കും എന്ന് വ്യക്തമല്ല.

ജസ്റ്റിസ് അരുൺ മിശ്ര അടങ്ങുന്ന മൂന്ന് അംഗ ബെഞ്ചാണ് കേസിൽ ശിക്ഷ വിധിച്ചത്. സുപ്രീം കോടതിയ്ക്കും ചീഫ് ജസ്റ്റിസ് ബോബ്ഡെയ്ക്കുമെതിരായ രണ്ട് ട്വീറ്റുകളുടെ പേരിലാണ് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണെ സുപ്രീം കോടതി ശിക്ഷിച്ചത്.
Also Read: ഒരു രൂപ പിഴ അല്ലെങ്കില്‍ മൂന്ന് മാസം തടവ്; പ്രശാന്ത് ഭൂഷണ് ശിക്ഷ വിധിച്ച് സുപ്രീം കോടതി
വിചാരണയ്ക്കിടെ ട്വിറ്റുകളില്‍ മാപ്പ് പറയാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും 63 കാരനായ പ്രശാന്ത് ഭൂഷണ് വിസമ്മതിച്ചു. കോടതിയലക്ഷ്യ കേസിൽ മാപ്പ് പറയില്ലെന്ന് പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയിൽ നിരവധി തവണ ആവർത്തിച്ചിരുന്നു. താൻ വിശ്വസിക്കുന്നതാണ് ട്വീറ്റ് ചെയ്തത്. ഇക്കാര്യത്തിൽ ക്ഷമാപണം നടത്തിയാൽ അത് ആത്മാർത്ഥമല്ലായിരിക്കുമെന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കിയിരുന്നു. 'ഈ കോടതിയുടെ മുമ്പിലുള്ള, ഞാൻ സത്യമെന്ന് വിശ്വസിക്കുന്ന, ഒരു പ്രസ്താവന ഞാൻ പിൻവലിക്കുകയാണെങ്കിൽ, ആത്മാർത്ഥതയില്ലാത്ത ക്ഷമാപണം നടത്തുകയാണെങ്കിൽ, എൻ്റെ മനസാക്ഷിയെയും ഞാൻ ബഹുമാനിക്കുന്ന ജനാധിപത്യസ്ഥാപനത്തെയും അവഹേളിക്കുന്നതിനു തുല്യമാണെന്നു ഞാൻ കരുതുന്നു', പ്രശാന്ത് ഭൂഷൺ പറഞ്ഞു. ജനാധിപത്യ സ്ഥാപനം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു പരിശ്രമം ആയിട്ടാണ് ട്വീറ്റിനെ കാണേണ്ടത്. ഇത് കർത്തവ്യമായി കരുതുന്നതായും പ്രശാന്ത് ഭൂഷൺ പറഞ്ഞു. ഔദാര്യം വേണ്ടെന്നും കോടതി വിധിക്കുന്ന ഏതു ശിക്ഷയും ഏറ്റു വാങ്ങാൻ തയ്യാറാണെന്നും പ്രശാന്ത് ഭൂഷൺ നേരത്തെ പറഞ്ഞിരുന്നു.

പ്രശാന്ത് ഭൂഷണ് മുന്നറിയിപ്പ് മാത്രം നല്കി ശിക്ഷയില്‍നിന്ന് ഒഴിവാക്കണം എന്നായിരുന്നു അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലിന്റെ വാദം. ഭൂഷണന്റെ ട്വീറ്റുകള്‍ നീതിയുടെയും കോടതി നടത്തിപ്പിന്റെയും പുരോഗതിക്ക് ഗുണകരമാകുന്നതാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരനാണെന്നു ഇക്കഴിഞ്ഞ 14നാണ് സുപ്രീം കോടതി കണ്ടെത്തിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെക്കെതിരെയും മുൻ ചീഫ് ജസ്റ്റിസുമാർക്കെതിരെയും പ്രശാന്ത് ഭൂഷൺ ട്വിറ്ററിലൂടെ നടത്തിയ പരാമർശത്തിലാണ് കോടതിയുടെ കണ്ടെത്തൽ.
'അടിയന്തരവസ്ഥ പോലും ഇല്ലാതെ എങ്ങനെയാണ് ഇന്ത്യയിൽ ജനാധിപത്യം നശിപ്പിക്കപ്പെട്ടത് എന്നറിയാൻ ഭാവിയിലെ ചരിത്രകാരന്മാർ കഴിഞ്ഞ ആറ് വർഷ കാലത്തേക്ക് തിരിഞ്ഞു നോക്കുമ്പോൾ അവർ ഈ നാശത്തിൽ സുപ്രീം കോടതിയ്ക്ക് പ്രത്യേക പങ്ക് ഉള്ളതായി രേഖപ്പെടുത്തും. പ്രത്യേകിച്ചും കഴിഞ്ഞ നാല് ചീഫ് ജസ്റ്റിസുമാർക്ക്', പ്രശാന്ത് ഭൂഷൺ ഒരു ട്വീറ്റിൽ പറഞ്ഞതിങ്ങനെ. ലോക്ക് ഡൗണിനിടെ മാസ്കും ഹെൽമെറ്റുമില്ലാതെ ചീഫ് ജസ്റ്റിസ് ബോബ്ഡെ ബിജെപി നേതാവിൻ്റെ ആഡംബര ബൈക്കിലിരിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചു കൊണ്ടായിരുന്നു പ്രശാന്ത് ഭൂഷൻ്റെ മറ്റൊരു ട്വീറ്റ്. കോടതി പൂട്ടിയിടുകയും പൗരന്മാര്ക്ക് നീതിയുടെ അവകാശം നിഷേധിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഇത് എന്ന കുറിപ്പോടെയായിരുന്നു ട്വീറ്റ്. ഇതിനെതിരെ ജൂലൈ 22 നാണ് സുപ്രീംകോടതി പ്രശാന്ത് ഭൂഷണ് നോട്ടീസ് നൽകിയത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
"അധിക്ഷേപ" ട്വീറ്റ്: പ്രശാന്ത് ഭൂഷണിനും ട്വിറ്ററിനുമെതിരെ കോടതിയലക്ഷ്യ നടപടിയുമായി സുപ്രീം കോടതി
ഒരു രൂപ പിഴ അല്ലെങ്കില്‍ മൂന്ന് മാസം തടവ്; പ്രശാന്ത് ഭൂഷണ് ശിക്ഷ വിധിച്ച് സുപ്രീം കോടതി