'ഞാൻ ഐസലേഷനിൽ പ്രവേശിച്ചു', ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല; പൃഥ്വിരാജ്
കൊച്ചിയിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് . ഇത്തരമൊരു സാഹചര്യം ഉണ്ടായിരിക്കുന്നതിനാൽ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. തന്റെ രോഗാവസ്ഥയെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്.
നടൻ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ‘ജനഗണമന’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ചിത്രത്തിന്റെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
കൊച്ചിയിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ്. ഇത്തരമൊരു സാഹചര്യം ഉണ്ടായിരിക്കുന്നതിനാൽ ഷൂട്ടിങ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. തന്റെ രോഗാവസ്ഥയെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്.
കൊവിഡ് മാനദണ്ഡങ്ങളെല്ലാം കർശനമായി പാലിച്ചുകൊണ്ടാണ് തങ്ങൾ ഷൂട്ടിങ് ആരംഭിച്ചത്. ചിത്രീകരണം തുടങ്ങുന്നതിന് മുൻപ് എല്ലാവരും കൊവിഡ് ടെസ്റ്റിന് വിധേയരായിരുന്നു. കോർട്ട് റൂം ഷൂട്ട് കഴിഞ്ഞതിന്റെ അവസാനദിവസം വീണ്ടും ടെസ്റ്റ് നടത്തി. അപ്പോഴാണ് ടെസ്റ്റ് റിസൽട്ട് പോസിറ്റീവ് ആയതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ ഐസലേഷനിൽ പ്രവേശിച്ചിരിക്കുകയാണെന്നും തനിക്ക് ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല, മറ്റ് ബുദ്ധിമുട്ടുകളുമില്ല എന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി. താനുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവരോടെല്ലാം ടെസ്റ്റ് നടത്താനും ഐസൊലേഷനിൽ പോകാനും നടൻ ആവിശ്യപെട്ടിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!