സിനിമാ നിർമാതാവ് ചെറുപുഷ്പം ജോസഫ് ജെ. കക്കാട്ടിൽ അന്തരിച്ചു
വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. മലയാളത്തിലെ താരങ്ങളെ ഒക്കെ നായകന്മാരാക്കി ജോസഫ് ജെ. കക്കാട്ടിൽ സിനികൾ നിർമ്മിച്ചിട്ടുണ്ട്.
മലയാളത്തിലെ പ്രമുഖ സിനിമാർ നിർമ്മാതാവായിരുന്ന ജോസഫ് ജെ കക്കാട്ടിൽ നിര്യാതനായി. ഒട്ടേറെ ഹിറ്റ് ചലച്ചിത്രങ്ങളുടെ നിർമാതാവായിരുന്നു ജോസഫ് ജെ. കക്കാട്ടിൽ . ചെറുപുഷ്പം ഫിലിംസിന്റെ ഉടമയായിരുന്നു. ചെറുപുഷ്പം കൊച്ചേട്ടന് എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. 86 വയസ്സായിരുന്നു.
വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. മലയാളത്തിലെ താരങ്ങളെ ഒക്കെ നായകന്മാരാക്കി ജോസഫ് ജെ. കക്കാട്ടിൽ സിനികൾ നിർമ്മിച്ചിട്ടുണ്ട്. പ്രേംനസീർ, കമൽഹാസൻ, മധു, സുകുമാരൻ, മമ്മൂട്ടി, മോഹൻലാൽ,സുരേഷ് ഗോപി,ജയറാം, ശ്രീനിവാസൻ തുടങ്ങിയവരെയെല്ലാം നായകന്മാരാക്കി ചെറുപുഷ്പം സിനിമകൾ നിർമിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ പ്രധാന നിർമാതാക്കളായ സൂപ്പർഗുഡുമായി ചേർന്ന് ചെറുപുഷ്പം ഫിലിംസ് ഒട്ടേറെ ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്.
മുപ്പത് വർഷത്തിലേറെ മലയാള സിനിമാ നിർമ്മാണ രംഗത്ത് സജീമായിരുന്നു അദ്ദേഹം. എഴുപതുകളിലെ സിനിമയായ ‘അനാവരണം’ മുതൽ മുതൽ ‘നാടൻ പെണ്ണും നാട്ടുപ്രമാണിയും’ വരെ ഒട്ടേറെ ചലച്ചിത്രങ്ങൾ നിർമ്മിച്ചു. നിരവധി ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ സംവിധാന മികവിൽ ഒരുങ്ങിയവയാണ്. തുടര്‍ന്ന് നിദ്ര , വീട് , മൗനനൊമ്പരം ,ഇതിലെ ഇനിയും വരൂ , അനുരാഗി , പാവം പാവം രാജകുമാരന് എന്നീ ചിത്രങ്ങളുടെ നിർമാതാവ് ഇദ്ദേഹമായിരുന്നു.
ശ്രീദേവി, മധു എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ചെറുപുഷ്പം ഫിംലിംസ് നിര്‍മ്മിച്ച ‘ആ നിമിഷം’ വലിയ വിജയമായിരുന്നു. ഇദ്ദേഹം നിർമ്മിച്ച കമലാഹാസന്, മധു, ഷീല, സീമ എന്നിവർ കഥാപാത്രങ്ങളായി എത്തിയ ‘ഈറ്റ’യും വന്‍വിജയം കണ്ടു. മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക് ഭാഷകളിലും ചെറുപുഷ്പത്തിന്റെ സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. എ. വിൻസെന്റ്, ഭരതൻ, പി.ജി. വിശ്വംഭരൻ ശശികുമാർ, കമൽ തുടങ്ങിമലയാളത്തിലെ പ്രമുഖ സംവിധായകാരായ ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.
പാലായിലെ സിനിമയുടെ കേന്ദ്രമായാണ് ഇദ്ദേഹത്തിന്റെ പുലിയന്നൂരിലുള്ള വസതി അറിയപ്പെട്ടിരുന്നത്. നിരവധി സിനിമകളിലും ഈ വീട് ചിത്രീകരിച്ചിട്ടുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
തമിഴ് നടി പാർവൈ മുനിയമ്മ അന്തരിച്ചു
കൊറോണ : ബോളിവുഡിന് 800 കോടി രൂപയുടെ നഷ്ടം
'എനിക്ക് എന്റെ പഴയ ജീവിതം തിരിച്ചു വേണം'; മനസ്സ് തുറന്ന് വിജയ്
ത്രിശൂലമേന്തി നയൻതാര: പുതിയ ചിത്രം വരുന്നു