ഒരു കോടിയിൽ അയയാതെ നിർമാതാക്കൾ; ഒത്തുതീർപ്പ് ചർച്ച പരാജയം
നേരത്തെ ഷെയ്ന് നിഗം ഏഴ് കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം.നിർമ്മാതാക്കളുടെ കടുത്ത നിലപാട് വന്നതോടെയാണ് ചര്‍ച്ച വിജയമാകാഞ്ഞത്.
ഷെയ്ൻ നിഗം പ്രശ്നത്തിൽ പരിഹാരം കാണാനുള്ള ഒത്തുതീർപ്പ് ചർച്ച പരാജയം. താരസംഘടനയും നിർമാതാക്കളുടെ സംഘടനയും ഫെഫ്കയും ചേർന്ന് നടത്തിയ ചർച്ചയാണ് പരാജയമായത്.
ഷെയ്ൻ ഇപ്പോഴുള്ള വിലക്ക് പിൻവലിക്കില്ലെന്ന തീരുമാനത്തിലാണ് നിർമ്മാതാക്കളുടെ സംഘടന. ഷെയ്നോട് ആവശ്യപെട്ട നഷ്ടപരിഹാര തുക നൽകാത്ത പക്ഷം യാതൊരു സംയമനത്തിനും തയ്യാർ അല്ല എന്നാണ് നിർമാതാക്കളുടെ സംഘടന അറിയിച്ചത്. ഒരു കോടി രൂപയാണ് ആവശ്യപെട്ടത്. നേരത്തെ ഷെയ്ന് നിഗം ഏഴ് കോടി രൂപ നഷ്ടപരിഹാരം നല്‍കണം എന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം.
അമ്മയുടെ അംഗമാണ് ഷെയ്ൻ എന്നതിനാൽ അദ്ദേഹത്തെ സംരക്ഷിക്കേണ്ട ബാധ്യത സംഘടനയ്ക്കുണ്ട്. നഷ്ടപരിഹാരം വേണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യത്തിന് വഴങ്ങിയാൽ ഇതൊരു കീഴ്വഴക്കമാകാനുള്ള സാധ്യത കണക്കിലെടുത്തുമാണ് അമ്മ നഷ്ടപരിഹാര വിഷയത്തിൽ ഷെയ്ന് പിന്തുണയുമായി രംഗത്തെത്തിയത്.
ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട അമ്മ ഭാരവാഹികളായ ഇടവേള ബാബുവും ബാബു രാജും പ്രൊഡ്യൂസേഴ്സ് കൗൺസിൽ മുന്നോട്ട് വെച്ച ആവശ്യത്തിലെ അതൃപ്തി അറിയിച്ചു. ഷെയ്ന് ഉല്ലാസം സിനിമയുടെ ഡബിംഗ് പൂര്‍ത്തിയാക്കിയ ശേഷം ബാക്കി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാം എന്നായിരുന്നു നിർമാതാക്കളുടെ സംഘടന ആദ്യം പറഞ്ഞത്. എന്നാൽ ഇതിനോട് ചേർന്ന് നിൽക്കുന്ന പ്രവൃത്തി അല്ല ഇന്ന് സംഘടന പുറത്തെടുത്തത്. അമ്മ ഭാരവാഹികൾ പറയുന്നു. വരും ദിവസങ്ങളിൽ ഷെയ്ന് വേണ്ടി അമ്മ പ്രസിഡന്റായ മോഹൻലാൽ നേരിട്ട് ഇടപെട്ടേക്കും എന്നാണ് സൂചന.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!