മെസിയുടെ ചാമ്പ്യൻസ് ലീഗ് റെക്കോഡ് മറികടന്ന് എംബാപ്പെ
രണ്ട് ഗോളുകളോടെയാണ് എംബാപ്പെ ചാമ്പ്യൻസ് ലീഗ് റെക്കോഡ് സ്വന്തമാക്കിയത്. ഇതേ മത്സരത്തിൽ തന്നെ പിഎസ്ജിക്ക് വേണ്ടി 100 ഗോളുകൾ എന്ന നാഴികക്കല്ലും എംബാപ്പെപൂർത്തിയാക്കി.
ചാമ്പ്യൻസ് ലീഗിൽ 20 ഗോൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ഇനി പിഎസ്ജിയുടെ ഫ്രഞ്ച് സ്ട്രൈക്കർ കിലിയൻ എംബാപ്പെയ്ക്ക് സ്വന്തം. ബാഴ്സലോണയുടെ അർജന്റീനൻ സൂപ്പർതാരം ലയണൽ മെസിയുടെ റെക്കോഡാണ് 21കാരനായ എംബാപ്പെ മറികടന്നത്.
ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് മത്സരത്തിൽ ടർക്കിഷ് ക്ലബ്ബായ ഇസ്താൻബുൽ ബസാക്സെഹീറിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയ മത്സരത്തിലാണ് ഫ്രഞ്ച് താരം റെക്കോഡ് സ്വന്തമാക്കിയത്. ചാമ്പ്യൻസ് ലീഗിൽ ഇരുപത് ഗോളുകളെന്ന നാഴികക്കല്ല് പിന്നിടുമ്പോൾ എംബാപ്പെയുടെ പ്രായം 21 വയസ്സും 355 ദിവസവും. 22 വയസ്സും 266 ദിവസവും പ്രായമുള്ളപ്പോഴാണ് മെസി ഈ നാഴികക്കല്ല് പിന്നിടുന്നത്.
21y 355d - Kylian Mbappé has now scored 20 goals in the UEFA Champions League, becoming the youngest player in the competition's history to reach this goal tally. Phenomenon. pic.twitter.com/9w98vuphmP
— OptaJoe (@OptaJoe) December 9, 2020
രണ്ട് ഗോളുകളോടെയാണ് എംബാപ്പെ ചാമ്പ്യൻസ് ലീഗ് റെക്കോഡ് സ്വന്തമാക്കിയത്. ഇതേ മത്സരത്തിൽ തന്നെ പിഎസ്ജിക്ക് വേണ്ടി 100 ഗോളുകൾ എന്ന നാഴികക്കല്ലും എംബാപ്പെപൂർത്തിയാക്കി. 2018ൽ മൊണാകൊയിൽ നിന്ന് പിഎസ്ജിയിലേക്ക് എത്തിയ താരം ഇതിനോടകം തന്നെ ഫിഫ ലോകകപ്പും മൂന്ന് ഫ്രഞ്ച് ചാമ്പ്യൻഷിപ്പും നേടിക്കഴിഞ്ഞു.
ഒട്ടേറെ ഇതിഹാസങ്ങലെ മറികടന്നാണ് എംബാപ്പെ ചാമ്പ്യൻസ് ലീഗ് റെക്കോഡ് തിരുത്തിയെഴുതിയത്. റയൽ മാഡ്രിഡ് ഇതിഹാസം റൗൾ, ഇറ്റാലിയൻ സ്ട്രൈക്കർ അലസാണ്ടർ ഡെൽ പിയെറോ, റയലിന്റെ ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസേമ എന്നിവരാണ് മൂന്ന്, നാല് അഞ്ച് എന്നീ സ്ഥാനങ്ങളിലായ് ഉള്ളത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!