പേര് പ്യുകോസ്കി, വരവറിയിച്ച് ഓസീസ് ജഴ്സിയിലെ അരങ്ങേറ്റം
ഏറെ വെല്ലുവിളികളെ അതിജീവിച്ചാണ് പ്യുകോസ്കി സിഡ്നി ടെസ്റ്റിനുള്ള ടീമിലെത്തിയത്. നേരത്തേ ഇന്ത്യ എയ്ക്കെതിരായ പരിശീലന മല്‍സരത്തില്‍ ഓസ്ട്രേലിയന്‍ എ ടീമിനായി ബാറ്റ് ചെയ്യവെ ബോള്‍ ഹെല്‍മറ്റില്‍ തട്ടി പ്യുകോസ്കിക്കു പരിക്കേറ്റിരുന്നു.
അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ വരവറിയിച്ച് ആസ്ട്രേലിയന്‍ ഓപണര്‍ വില്‍ പ്യുകോസ്കി. ഇന്ത്യക്കെതിരേ സിഡ്നിയില്‍ നടന്നു കൊണ്ടിരിക്കുന്ന ടെസ്റ്റില്‍ ഓസീസിനായി ആദ്യ ഇന്നിങ്സില്‍ നവദീപ് സെയ്നിയുടെ പന്തിൽ പുറത്താവുന്നതിനു മുമ്പ് ഫിഫ്റ്റിയടിച്ചാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ സാന്നിധ്യമറിയിച്ചത്.
ഇതോടെ കന്നി ടെസ്റ്റില്‍ തന്നെ ഫിഫ്റ്റിയടിച്ച അഞ്ചാമത്തെ ഓസീസ് ഓപ്പണറായി പ്യുകോസ്കി മാറി. മൂന്നു വര്‍ഷത്തിനു ശേഷമാണ് ഓസീസിന്റെ ഒരു ഓപ്പണര്‍ കന്നി ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ ഫിഫ്റ്റിയടിച്ചത്. 2018ല്‍ നിശ്ചിത ഓവര്‍ ടീം ക്യാപ്റ്റനായ ആരോണ്‍ ഫിഞ്ചായിരുന്നു അവസാനമായി അരങ്ങേറ്റ ടെസ്റ്റില്‍ ഫിഫ്റ്റി നേടിയത്.
ഏറെ വെല്ലുവിളികളെ അതിജീവിച്ചാണ് പ്യുകോസ്കി സിഡ്നി ടെസ്റ്റിനുള്ള ടീമിലെത്തിയത്. നേരത്തേ ഇന്ത്യ എയ്ക്കെതിരായ പരിശീലന മല്‍സരത്തില്‍ ഓസ്ട്രേലിയന്‍ എ ടീമിനായി ബാറ്റ് ചെയ്യവെ ബോള്‍ ഹെല്‍മറ്റില്‍ തട്ടി പ്യുകോസ്കിക്കു പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നു ആദ്യത്തെ രണ്ടു ടെസ്റ്റുകള്‍ താരത്തിനു നഷ്ടമാവുകയും ചെയ്തു. ഒടുവില്‍ മൂന്നാം ടെസ്റ്റില്‍ അരങ്ങേറാന്‍ അവസരം ലഭിച്ചപ്പോള്‍ ഫിഫ്റ്റിയുമായാണ് പ്യുകോസ്കി ഇതാഘോഷിച്ചത്.
ചെക്കോസ്ലൊവാക്യൻ വേരുകളുള്ള പ്യുകോസ്കിയുടെ പിതാവായ ജേൻ സെർബിയയിൽ നിന്നും ആസ്ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
കപിലിന്റെ ചെകുത്താൻമാരെപ്പോലെ ഹർമൻപ്രീത് കൗറിന്റെ പിള്ളേർ ഗോലിയാത്തിനെ മലർത്തിയടിക്കുമോ?
പൂനം യാദവിന്റെ മാന്ത്രിക സ്പെൽ; ഒറിജിനൽ ചീട്ടുകൊട്ടാരം പോലെ തകർന്ന് ലോകചാംപ്യൻമാർ
ആ കട്ടിൽ കണ്ട് ആരും പനിക്കേണ്ട; പെയ്നിനെ മാറ്റാൻ ഉദ്ദേശമില്ലെന്ന് ലാംഗർ
സംഗക്കാര കീപ്പറാവട്ടെ, കോഹ്ലി ക്യാപ്റ്റനും; പോണ്ടിങ്ങിന്റെ ഈ ദശകത്തിലെ ടീം