മുട്ടിയിട്ടുള്ള പ്രതിരോധം; ഇത്തവണയും പര്യടനത്തിൽ ആദ്യം ഒരിന്നിങ്സിൽ 100 പന്തുകൾ നേരിട്ട താരമായി പുജാര
ആദ്യഓവറിൽ പൃഥ്വി ഷാ ഔട്ടായപ്പോൾ ക്രീസിലെത്തിയ പുജാര ഒരറ്റത്ത് പാറ പോലെ നില കൊണ്ടു. 40 റൺസെടുക്കാനായി പുജാര പ്രതിരോധിച്ച പന്തുകളുടെ എണ്ണമാവട്ടെ 160 ഉം!
രാഹുൽ ദ്രാവിഡിനു ശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ മറ്റൊരു വന്മതിലെന്നാണ് ചേതേശ്വർ പുജാര അറിയപ്പെടുന്നത്. ആസ്ട്രേലിയക്കെതിരേ നടന്നു കൊണ്ടിരിക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിലും പുജാര ചെറുത്തുനിൽപിന്റെ വന്മതിലായപ്പോൾ നേടിയത് മറ്റൊരു അപൂർവറെക്കോർഡ്.
ആദ്യഓവറിൽ പൃഥ്വി ഷാ ഔട്ടായപ്പോൾ ക്രീസിലെത്തിയ പുജാര ഒരറ്റത്ത് പാറ പോലെ നില കൊണ്ടു. 40 റൺസെടുക്കാനായി പുജാര പ്രതിരോധിച്ച പന്തുകളുടെ എണ്ണമാവട്ടെ 160 ഉം!
ഇതോടെ ഈ ടെസ്റ്റ് പരമ്പരയില്‍ ആദ്യമായി 100 പന്തുകള്‍ നേരിട്ട താരമായി അദ്ദേഹം മാറുകയും ചെയ്തു. 2018-19ലെ അവസാന പര്യടനത്തിലും ആദ്യം ഇന്നിങ്സിൽ നേരിട്ട ബോളുകളുടെ എണ്ണത്തില്‍ സെഞ്ച്വറി തികച്ചത് അദ്ദേഹം തന്നെയാണ്. ഈ പരമ്പരയിലും പുജാര ഇതാവര്‍ത്തിക്കുകയായിരുന്നു. 500ലേറെ റണ്‍സുമായി കഴിഞ്ഞ പര്യടനത്തില്‍ ടീമിന്റെ ടോപ്സ്കോററായിരുന്നു പുജാര.
ഓസീസിനെതിരെ അവരുടെ നാട്ടില്‍ നടന്ന ടെസ്റ്റുകളില്‍ 100ല്‍ അധികം ബോളുകള്‍ നേരിട്ട ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ ആറാംസ്ഥാനത്താണ് പുജാര. 12 തവണ 100ല്‍ കൂടുതല്‍ ബോളുകള്‍ കളിച്ച രാഹുല്‍ ദ്രാവിഡാണ് ഈ ലിസ്റ്റിലെ ഒന്നാമന്. മറ്റൊരു ഇതിഹാസമായ സച്ചിന് ടെണ്ടുല്‍ക്കര്‍ തൊട്ടുതാഴെയുണ്ട്. 11 തവണ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ 100ലേറെ പന്തുകള്‍ നേരിട്ടു.വിശേഷിപ്പിക്കപ്പെടുന്ന വിവിഎസ് ലക്ഷ്മണിനാണ് മൂന്നാംസ്ഥാനം. ഒമ്പതു തവണയാണ് അദ്ദേഹം 100ലേറെ പന്തുകള്‍ കളിച്ചത്. ഇത്ര തന്നെ തവണ 100ല്‍ അധികം ബോളുകള്‍ നേരിട്ട നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കാണ് നാലാംസ്ഥാനം.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
പുജാരയുടെ ആ ഇഴച്ചിൽ ഫിഫ്റ്റിയും 66 (237) പാഴായില്ല; സൗരാഷ്ട്രയ്ക്ക് കന്നി രഞ്ജി കിരീടം ലഭിച്ച വഴി ഇതാണ്
എനിക്കിവിടെ മാത്രമല്ല, അങ്ങ് കൗണ്ടിയിലുമുണ്ട് വേണ്ടപ്പെട്ടവര്‍! IPL ടീമിലില്ലെങ്കിലും പുജാര ആ സമയത്ത് കളത്തിലിറങ്ങും
ഫോമില്ലായ്മ കാരണം ശൈലി മാറ്റേണ്ടത് 'മാടമ്പള്ളി'യിലെ പുജാരയല്ല, കോഹ്ലിയാണ്!
1999 ലെ പെർത്ത് ടെസ്റ്റ്, അക്തറിന്റെ മാരകവേഗം; നേരിട്ടതിലെ വേഗമേറിയ പന്തുകളോർമിച്ച് പോണ്ടിങ്