ഒച്ചിന് പോലും ഇതിലും വേഗമുണ്ടെന്ന് വിമർശനം; ഇത്തവണ പുജാര തിരുത്തിയത് തന്റെ റെക്കോർഡ് തന്നെ
അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ ആരാധകരില്‍ നിന്നും പുജാരയ്ക്കു വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്നു. പുജാരയുടെ സ്ലോ ഇന്നിങ്സിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
ഓസീസിനെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ചേതേശ്വര്‍ പുജാര തിരുത്തിയത് സ്വന്തം റെക്കോര്‍ഡ് തന്നെ. ടെസ്റ്റ് കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ ഫിഫ്റ്റിയാണ് പുജാര നേടിയത്. 174 ബോളുകളാണ് 50 റണ്‍സ് തികയ്ക്കാന്‍ അദ്ദേഹത്തിനു വേണ്ടി വന്നത്.
നേരത്തെ 2018ല്‍ സൗത്താഫ്രിക്കയ്ക്കെതിരേ 173 ബോളുകളില്‍ ഫിഫ്റ്റിയെന്ന സ്വന്തം റെക്കോര്‍ഡ് ആണ് അദ്ദേഹം പഴങ്കഥയാക്കിയത്. 50 റണ്‍സെടുത്ത ഉടനെ പുജാരയെ പേസര്‍ പാറ്റ് കമ്മിന്‍സ് പുറത്താക്കുകയും ചെയ്തു. ഫിഫ്റ്റി തികച്ച ശേഷം രണ്ടു ബോളുകളുടെ ആയുസ് മാത്രമേ പുജാരയ്ക്കുണ്ടായുള്ളൂ. തുടര്‍ച്ചയായ നാലാം ഇന്നിങ്സിലാണ് പുജാരയെ കമ്മിന്‍സ് പുറത്താക്കിയത്.
അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ ആരാധകരില്‍ നിന്നും പുജാരയ്ക്കു വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്നു. പുജാരയുടെ സ്ലോ ഇന്നിങ്സിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഓസ്ട്രേലിയയുടെ മുന്‍ ക്യാപ്റ്റനുമായ റിക്കി പോണ്ടിങ് അടക്കമുള്ളവർ അദ്ദേഹത്തിന്റെ മെല്ലെപ്പോക്ക് സമീപനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!
Related Stories
എനിക്കിവിടെ മാത്രമല്ല, അങ്ങ് കൗണ്ടിയിലുമുണ്ട് വേണ്ടപ്പെട്ടവര്‍! IPL ടീമിലില്ലെങ്കിലും പുജാര ആ സമയത്ത് കളത്തിലിറങ്ങും
ഫോമില്ലായ്മ കാരണം ശൈലി മാറ്റേണ്ടത് 'മാടമ്പള്ളി'യിലെ പുജാരയല്ല, കോഹ്ലിയാണ്!
കാളകൾക്കൊപ്പം 100 മീറ്റർ പിന്നിടാൻ വെറും 9.55 സെക്കന്റ്; ഗൗഡയുടെ ഓട്ടം ഉസൈൻ ബോൾട്ടിനെ വരെ പിറകിലാക്കും!
ഇതാണ് ശരിക്കും തീയുണ്ട; ശ്രീലങ്കൻ ബോളർ എറിഞ്ഞ പന്തിന്റെ വേഗത 175 കിമീ!