സിദ്ദുവിനൊപ്പം ക്യാപ്റ്റന്‍ അമരിന്ദറിന്റെ ഉച്ചയൂണ്; എന്തുകൊണ്ട് പഞ്ചാബ് കോണ്‍ഗ്രസില്‍ ഇത്ര പ്രസക്തി
കൂടിക്കാഴ്ചയെ കുറിച്ച് സംസാരിക്കാന്‍ സിദ്ദു തയ്യാറായില്ല. ചിത്രങ്ങള്‍ക്കും നിന്നുകൊടുത്തില്ല. ഉച്ചയൂണിന്റെ ചിത്രം മുഖ്യമന്ത്രിയുടെ ഓഫീസും പുറത്തുവിട്ടില്ല.
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് ക്രിക്കറ്റില്‍നിന്ന് രാഷ്ട്രീയത്തിലേക്ക് വന്ന നവജ്യോത് സിങ് സിദ്ദുവിനെ ഉച്ചയൂണിന് ക്ഷണിച്ചത് പഞ്ചാബ് കോണ്‍ഗ്രസില്‍ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ശ്രദ്ധേയ ചര്‍ച്ചയാകുന്നു. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ സിദ്ദു നേരത്തെ അമരിന്ദര്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു. പിന്നീട് അമരിന്ദറുമായി തെറ്റി മന്ത്രിസഭയില്‍നിന്ന് ഒഴിഞ്ഞു. അന്ന് തുടങ്ങിയതാണ് പാര്‍ട്ടിക്കുള്ളിലെ അവരുടെ വൈരം. ഇതില്‍ മഞ്ഞുരുകി എന്നതാണ് ഉച്ചയൂണിന് അമരിന്ദര്‍ ക്ഷണിച്ചതിന്റെ നേര് ചിത്രം.
പഞ്ചാബ് കോണ്‍ഗ്രസില്‍ അതിശക്തനാണ് ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വലിയ ക്ഷീണമുണ്ടാക്കിയപ്പോള് അതിന്റെ കോട്ടമില്ലാതെ പിടിച്ചുനിന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി. പക്ഷെ സിദ്ദുവുമായുള്ള തര്‍ക്കം പാര്‍ട്ടിയുടെ ഘടനയില്‍ തന്നെ വിള്ളലുണ്ടാക്കും എന്ന ഘട്ടമെത്തി. അതുകൊണ്ടുതന്നെ കഴിഞ്ഞ മൂന്ന് മാസമായി ഇരുവരെയും യോജിപ്പിക്കുന്നതിനുള്ള തീവ്ര ശ്രമങ്ങള്‍ പാര്‍ട്ടി തലത്തില്‍ നടക്കുന്നു. അതിന്റെ ഏതാണ്ട് വിജയകരമായ പര്യവസാനമാണ് ക്യാപ്റ്റന്റെ ഉച്ചയൂണ് മേശയില്‍ സിദ്ദുവിനുള്ള വിരുന്നൂട്ട്.
സംസ്ഥാന കോണ്‍ഗ്രസിന്റെ ചുമതലയിലുള്ള ഹരിഷ് റാവത്തിന്റെ തീവ്ര ശ്രമത്തിലൂടെയാണ് ഒത്തുതീര്‍പ്പിനുള്ള സാഹചര്യം ഒരുങ്ങിയത്. 2022ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ കോണ്‍ഗ്രസിലെ ജനസ്വാധീനമുള്ള രണ്ട് നേതാക്കളുടെ ഐക്യം പ്രധാനമാണ്. പരോള്‍ ഗ്രാമത്തില്‍ അമരിന്ദറിന്റെ ഫാം ഹൗസിലായിരുന്നു ഉച്ചയൂണ്.
It was a warm & cordial luncheon meeting that saw CM @capt_amarinder and Navjot Singh Sidhu discuss a host of important political matters of Punjab and national interest. The two leaders spent a pleasant over an hour sharing thoughts on vital issues. @sherryontopp @INCIndia pic.twitter.com/Xul7mUsVSx
— Raveen Thukral (@RT_MediaAdvPbCM) November 25, 2020
'വളരെ ഊഷ്മളമായ കൂടിക്കാഴ്ചയായിരുന്നു ക്യാപ്റ്റന്‍ അമരിന്ദറും നവജോത്് സിങ് സിദ്ദുവും തമ്മില്‍ നടത്തിയത്. പഞ്ചാബിലെ പ്രധാന രാഷ്ട്രീയ പ്രശ്നങ്ങളും ദേശീയ താല്പര്യമുള്ള വിഷയങ്ങളുമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ചയിലെ ചര്‍ച്ച. രണ്ട് നേതാക്കളും ഒരു മണിക്കൂര്‍ നേരം അവരുടെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു'.- മുഖ്യമന്ത്രിയുടെ മീഡിയ ഉപദേശകന് രവീണ് തുക്രാല്‍ ട്വീറ്ററില്‍ ഇങ്ങനെ കുറിച്ചു.
പഞ്ചാബില്‍ ഇപ്പോള്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകും എന്നതായിരുന്നു ചര്‍ച്ചാ വിഷയം എന്നാണ് പുറത്തുവരുന്ന വിവരം. കൂടിക്കാഴ്ചയെ കുറിച്ച് സംസാരിക്കാന്‍ സിദ്ദു തയ്യാറായില്ല. ചിത്രങ്ങള്‍ക്കും നിന്നുകൊടുത്തില്ല. ഉച്ചയൂണിന്റെ ചിത്രം മുഖ്യമന്ത്രിയുടെ ഓഫീസും പുറത്തുവിട്ടില്ല.
2017ല്‍ അധികാരത്തില്‍ തിരിച്ചെത്തിയ അമരിന്ദര്‍ സിങ് മന്ത്രിസഭയില്‍ സിദ്ദുകൂടി ഉണ്ടായിരുന്നു. രണ്ട് കൊല്ലം പിന്നിട്ട് 2019 ല്‍ അഭിപ്രായ ഭിന്നതയില്‍ സിദ്ദു രാജിവെച്ചു. മന്ത്രിസഭയിലേക്കുള്ള സിദ്ദുവിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുന്നതാണ് കൂടിക്കാഴ്ചയെന്നാണ് പൊതു വിലയിരുത്തല്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മോശം പ്രകടനത്തിന്റെ പേരില്‍ ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് സിദ്ദുവിനെ വിമര്‍ശിച്ചിരുന്നു. ഇക്കാരണത്താലായിരുന്നു മന്ത്രിസഭയില്‍നിന്നുള്ള രാജി.
സിദ്ദുവിന്റെ ഒഴിവ് പക്ഷെ അമരിന്ദര്‍ നികത്തിയില്ല. തിരിച്ചുവരവിനായി ആ കസേര ഒഴിച്ചിട്ടു. 18 മന്ത്രിമാരെ വെക്കാന്‍ ചട്ടമുണ്ടെങ്കിലും 17 പേര് മാത്രമാണ് ക്യാപ്റ്റന്റെ മന്ത്രിസഭയിലുള്ളത്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!