കേന്ദ്രത്തെ മറികടക്കാന്‍ ബദല്‍ നിയമം കൊണ്ടുവന്ന ആദ്യ സംസ്ഥാനമായി പഞ്ചാബ്; സോണിയ പറഞ്ഞത് യാഥാര്ഥ്യമാമാക്കി ക്യാപ്റ്റന്‍
സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ ശിരോമണി അകാലിദള്‍ ബാദല്‍ വിഭാഗവും ബദല്‍ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പഞ്ചാബിലും ഹരിയാനയിലും രാജ്യത്തെ മറ്റ് ഭാഗങ്ങളിലും വലിയ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടയില്‍ ബദല്‍ ബില്ലുകള്‍ പാസാക്കി പഞ്ചാബ് നിയമസഭ. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ബദല്‍ നിയമം കൊണ്ടുവരണമെന്ന് എഐസിസി അധ്യക്ഷ സോണിയ ഗാന്ധി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ് സര്‍ക്കാര്‍ ബദല്‍ ബില്ലുകള്‍ അവതരിപ്പിപ്പിച്ചത്.

കേന്ദ്ര നിയമത്തിനെതിരെ പഞ്ചാബ് നിയമസഭ ആദ്യം പ്രമേയം പാസാക്കി. പിന്നാലെ മൂന്ന് ബില്ലുകളും പാസാക്കി. കേന്ദ്ര കര്‍ഷക നിയമത്തെ മറികടക്കാന്‍ പുതിയ നിയമം കൊണ്ടുവന്ന ആദ്യ സംസ്ഥാനമായി പഞ്ചാബ്.
. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ ശിരോമണി അകാലിദള്‍ ബാദല്‍ വിഭാഗവും ബദല്‍ നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം കൊണ്ടുവന്ന നിയമത്തില്‍ പ്രതിഷേധിച്ച് നരേന്ദ്രമോദി മന്ത്രിസഭയില്‍നിന്ന് ഏക മന്ത്രിയെ പിന്‍വലിച്ച അകാലിദല്‍ എന്‍ഡിഎ മുന്നണി ബന്ധം ഉപേക്ഷിച്ചിരുന്നു.
പഞ്ചാബ് അവതരിപ്പിച്ച മൂന്ന് ബില്ലുകള്‍
- ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് (പ്രമോഷന് ആന്‍ഡ് ഫെസിലിറ്റേഷന്‍) സ്പെഷ്യല്‍ പ്രൊവിഷന്‍സ് ആന്‍ഡ് പഞ്ചാബ് അമന്‍ഡ്മെന്റ് ബില്‍ 2020
- എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് (സ്പെഷ്യല്‍ പ്രൊവിഷന്‍സ് ആന്‍ഡ് പഞ്ചാബ് അമന്റ്മെന്റ്) ബില്‍ 2020
- ഫാര്‍മേഴ്സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫം സെര്‍വീസസ് (സ്പെഷ്യല്‍ പ്രൊവിഷന്‍സ് ആന്‍ഡ് പഞ്ചാബ് അമന്റ്മെന്റ്) ബില്‍ 2020.
കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് നിയമങ്ങളായിരുന്നു കര്‍ഷകരുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയത്. ആഴ്ചകളായി തുടരുന്ന പ്രതിഷേധത്തിന് കോണ്‍ഗ്രസ് ശക്തമായ പിന്തുണ നല്‍കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പഞ്ചാബില്‍നിന്ന് ഹരിയാനയിലേക്ക് നേരത്തെ ട്രാക്ടര്‍ റാലി സംഘടിപ്പിച്ചിരുന്നു. പാര്‍ലമെന്റിന് അകത്തും പുറത്തും അതിശക്തമായ പ്രതിഷേധങ്ങള്‍ തുടന്നതിനിടയില്‍ സെപ്തംബര്‍ 29ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അതില്‍ ഒപ്പുവെച്ച് നിയമമായി മാറുകയും ചെയ്തു.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമത്തിലൂടെ കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് നല്ല വില ഉറപ്പിക്കുന്നതിനുള്ള വിലപേശല്‍ പോലും നഷ്ടപ്പെടും എന്നതാണ് പ്രധാന പരാതി. കോര്‍പ്പറേറ്റുകള്‍ക്കും അവരുടെ ഏജന്റുമാര്‍ക്കും കാര്‍ഷിക വിപണിയില്‍ മേല്‍ക്കൈ കിട്ടാവുന്നതും അംഗീകൃത വ്യാപാര കേന്ദ്രമായ മാണ്ഡികളെ ഒഴിവാക്കി കോര്‍പ്പറേറ്റുകള്‍ക്ക് എവിടെ വച്ചും വ്യാപാരം നടത്താന്‍ അനുമതി നല്കുന്നതുമാണ് കേന്ദ്രം പാസാക്കിയ നിയമം. ഈ വ്യവസ്ഥകളെ മറികടക്കുന്നതിനുള്ളതാണ് അമരീന്ദര്‍ സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് ബദല്‍ ബില്ലുകള്‍.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!