ഓക്സ്ഫോര്‍ഡ് വാക്സിന് പിഴവ്: ട്രയല്‍ രീതിയില്‍ ചോദ്യമുയര്‍ത്തി ശാസ്ത്രലോകം
ട്രയലില്‍ പങ്കെടുത്ത ഉപവിഭാഗത്തില്‍ വാക്സിന് ഡോസില്‍ ഉണ്ടായ വ്യത്യാസമാണ് ഒരുവിഭാഗം ശാസ്ത്രജ്ഞര്‍ ചോദ്യം ചെയ്തത്.
കൊവിഡ് വാക്സിന് വികസിപ്പിക്കുന്നതില്‍ ലോകത്ത് ഏറ്റവും മുന്നിലുള്ള ഒന്നായിരുന്നു ബ്രിട്ടനിലെ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയും അസ്ട്രാസെനേകയും ചേര്‍ന്നുള്ള പരീക്ഷണം. ലോകത്തെ ഏറ്റവും വലിയ വാക്സിന് നിര്‍മാണ കമ്പനിയായ ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അതിന്റെ നിര്‍മാണ പങ്കാളിയാണ്. ഹ്യൂമണ്‍ ട്രയലില്‍ ആദ്യം അവകാശപ്പെട്ട കൃത്യത ഇല്ലെന്ന് പിന്നീട് കമ്പനി തന്നെ വ്യക്തമാക്കി. ഇതോടെ ഓക്സ്ഫോര്‍ഡ് പരീക്ഷണത്തിന്റെ വിശ്വാസ്യത ശാസ്ത്ര ലോകം ചോദ്യം ചെയ്തു.
എന്തായിരുന്നു പിഴവ്?
വാക്സിന് 90 ശതമാനം ഫലപ്രദം എന്നായിരുന്നു കമ്പനിയുടെ അവകാശവാദം. പക്ഷെ ട്രയല്‍ രീതികളെ കുറിച്ച് കമ്പനി തന്നെ പിന്നീട് നടത്തിയ വെളിപ്പെടുത്തല്‍ അതിന്‍െ വിശ്വാസ്യത ചോദ്യം ചെയ്യാന്‍ കാരണമായി. കൃത്യത ഉറപ്പുവരുത്തുന്നിന് കൂടുതല്‍ പരീക്ഷണം നടത്തേണ്ടതുണ്ടെന്ന് സമ്മതിക്കേണ്ടിവുന്നു.
ട്രയലില്‍ പങ്കെടുത്ത ഉപവിഭാഗത്തില്‍ വാക്സിന് ഡോസില്‍ ഉണ്ടായ വ്യത്യാസമാണ് ഒരുവിഭാഗം ശാസ്ത്രജ്ഞര്‍ ചോദ്യം ചെയ്തത്. അര ഡോസ് നല്കിയവരില് 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തി. എന്നാല്‍ ഫുള്‍ ഡോസ് നല്‍കിയതില്‍ ഫലപ്രാപ്തി 62 ശതമാനം മാത്രമായിരുന്നു. ഇതാണ് കൃത്യതയെ കുറിച്ചുള്ള അവകാശവാദം ചോദ്യം ചെയ്യാന്‍ കാരണമായത്.
90 ശതമാനം ഫലപ്രാപ്തി കാണിച്ച ഉപഗ്രൂപ്പ് 50 വയസ്സില്‍ താഴെയുള്ള ആരോഗ്യവാന്മാരുടേത് ആയിരുന്നു. ഒരു പരീക്ഷണ വിജയമായി ഇതിനെ കാണാന്‍ കഴിയില്ലെന്നതാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍. ബ്രിട്ടനിലെയും ബ്രസിലീലിലെയും പരീക്ഷണത്തില്‍ ശരാശരി 70 ശതമാനം കൃത്യത നല്കി എന്നായിരുന്നു ഒടുവില്‍ അസ്ട്രാസെനേകയുടെ വിശദീകരണം. പരീക്ഷണത്തിലെ സുതാര്യതയില്ലായ്മാണ് ഈ വ്യത്യാസത്തിന് കാരണം എന്നാണ് വിമര്‍ശനം. ഇതിന് ശേഷം കൂടുതല്‍ ഹ്യൂമണ്‍ ട്രയല്‍ കമ്പനി നടത്തും എന്ന് കമ്പനി വ്യക്തമാക്കി. യുഎസ് ട്രയല്‍ സംബന്ധിച്ച വിവരങ്ങള്‍ വരുന്നതിന് മുമ്പേ തന്നെ ഫുള്‍ ഡോസില്‍ കൂടുതല്‍ പരീക്ഷണം നടത്തി വ്യക്തത വരുത്തും എന്നാണ് കമ്പനി പറയുന്നത്.
ഇന്ത്യയില്‍ എന്ത് സംഭവിക്കും
അസ്ട്രാസെനേകയുടെ വാക്സിന് ആണ് ഇന്ത്യയുടെയും പ്രതീക്ഷ. പൂനെയിലെ സെറം ഇസ്റ്റിറ്റിയൂട്ട് ഈ പരീക്ഷണ പാളിച്ചയില്‍ ആശങ്ക കണ്ടില്ല. ഇന്ത്യന്‍ ട്രയലുകളെല്ലാം വിജയകരമായി എന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചത്. ഏറ്റവും കുറഞ്ഞ ഫലപ്രാപ്തി 60-70 ശതമാനം ആണ്. വ്യത്യസ്ത പ്രായത്തിലും വ്യത്യസ്ത അളവിലും ഇത് നേരിയ വ്യത്യാസം കണ്ടേക്കാം എന്ന് മാത്രമാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിശദീകരണം. എല്ലാ മാനദണ്ഡങ്ങളും ചട്ടങ്ങളും പാലിച്ചാണ് ഇന്ത്യയിലെ പരീക്ഷണം പുരോഗമിക്കുന്നത് എന്നും കമ്പനി അറിയിച്ചു.
ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ പരീക്ഷണ പുരോഗതി വിലയിരുത്തി ഇന്ത്യയില്‍ അത് വിതരണം ചെയ്യുന്നതിന് മുന്നൊരുക്കങ്ങള്‍ നടത്താന്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പൂനെയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച് പ്രധാനമന്ത്രി നിര്‍മാണ പുരോഗതി വിലയിരുത്തുകയും ചെയ്തു. 2021 ജനുവരിയില്‍ ഇന്ത്യയില്‍ കൊവിഡ് മുന്‍നിര പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്സിന് നല്‍കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. കൂടുതല്‍ ട്രയല്‍ ആവശ്യമാണെന്ന് അസ്ട്രാസേനേക അറിയിച്ച സാഹചര്യത്തില്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ടൈം ലൈനില്‍ മാറ്റം വരുമോ എന്ന ആശങ്ക നിലനില്ക്കുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!