ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിച്ച ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് പകരക്കാരനായി ബോക്സിങ് ഡേ ടെസ്റ്റിൽ അജിങ്ക്യ രഹാനെയാണ് ഇന്ത്യൻ ടീമിനെ നയിക്കാൻ പോവുന്നത്. വലിയ വെല്ലുവിളികളാണ് രഹാനെക്ക് മുന്നിലുള്ളത്. ഒന്നാം ടെസ്റ്റിലെ ദയനീയ തോൽവിയിൽ നിന്ന് ടീമിന് തിരിച്ചുവരേണ്ടതുണ്ട്. കോഹ്ലിക്ക് പുറമേ വിശ്വസ്തനായ പേസർ മുഹമ്മദ് ഷമിയും പരിക്ക് മൂലം പിൻമാറി.