Rainbow Laces Photos: മഴവില്‍ നിറമേന്തുന്ന പ്രീമിയര്‍ ലീഗ്
എല്ലാ കായിക വിനോദങ്ങളിലും ലെസ്ബിയന്‍, ഗേ, ബൈ സെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍, ക്വീര്‍ എന്നിവര്‍ അടങ്ങുന്ന ലൈംഗിക ന്യൂനപക്ഷത്തെ കൂടി ഉള്ക്കൊളളിക്കണമെന്ന സന്ദേശമുയര്‍ത്തിയാണ് റെയിന്‍ബോ ലേസസ് ക്യാംപെയ്ന് ലോകവ്യാപകമായി അരങ്ങേറുന്നത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടക്കം നിരവധി ടീമുകള്‍ അടുത്തിടെ മത്സരത്തിന് ഇറങ്ങിയത് മഴവില്‍ നിറത്തിലുളള ഷൂ ലേസുകളാല് ബൂട്ടുകള്‍ മുറുക്കിയും ക്യാപ്റ്റന്മാര് മഴവില്‍ നിറത്തിലെ ആംബാന്‍ഡുകള്‍ അണിഞ്ഞുമായിരുന്നു. കൂടാതെ ഗ്യാലറിയിലും കോര്‍ട്ടിന്റെ വശങ്ങളിലെ ഫ്ളാഗുകളിലും മഴവില്‍ നിറം കാണാമായിരുന്നു.റെയിന്‍ ബോ ലേസസ് 2020 എന്ന ക്യാംപെയ്നിന്റെ ഭാഗമായിരുന്നു ഇത്. കായിക വിനോദങ്ങളിലെ ലിംഗസമത്വത്തെ ഞങ്ങള്‍ പിന്തുണക്കുന്നു എന്നാണ് റെയിന്‍ ബോ ലേസസ് ക്യാപെയ്ന്റെ ഭാഗമാകുന്നതിലൂടെ ഫുട്ബോള്‍ ക്ലബ്ബുകള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം.
എല്ലാ കായിക വിനോദങ്ങളിലും ലെസ്ബിയന്‍, ഗേ, ബൈ സെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍, ക്വീര്‍ എന്നിവര്‍ അടങ്ങുന്ന ലൈംഗിക ന്യൂനപക്ഷത്തെ കൂടി ഉള്ക്കൊളളിക്കണമെന്ന സന്ദേശമുയര്‍ത്തിയാണ് റെയിന്‍ബോ ലേസസ് ക്യാംപെയ്ന് ലോകവ്യാപകമായി അരങ്ങേറുന്നത്. കഴിഞ്ഞവര്‍ഷവും നിരവധി ഫുട്ബോള്‍ ക്ലബ്ബുകള്‍ റെയിന്‍ബോ ലേസസ് ക്യാംപെയ്നെ പിന്തുണച്ചിരുന്നു. മഴവില്‍ നിറങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ ലോഗോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചതില്‍ ലിവര്‍പൂള്‍ ഫുട്ബോള്‍ ക്ലബ്ബിനെതിരെ ആരാധകരില്‍ ഒരു വിഭാഗവും രംഗത്ത് എത്തിയിരുന്നു. ഇത്തവണത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ റെയില്‍ ബോ ലേസസ് ചിത്രങ്ങള്‍ കാണാം.















ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!