അഭ്യൂഹങ്ങൾക്ക് വിരാമം, രജനിയുടെ രാഷ്ട്രീയ പാർട്ടി ജനുവരിയില്, ജയിച്ച് മതേതര സര്ക്കാര് രൂപീകരിക്കുമെന്ന് താരം
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പിന്തുണയോടെ ഞങ്ങൾ വിജയിക്കുകയും സത്യസന്ധവും അഴിമതിയില്ലാത്തതും സുതാര്യവും മതേതരവുമായ ഒരു സർക്കാർ രൂപീകരിക്കുകയും ചെയ്യുമെന്നാണ് രജനിയുടെ വാക്കുകൾ.
ഏറെക്കാലത്തെ അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും ശേഷം നടൻ രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്. വരുന്ന ഡിസംബർ 31ന് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്ന തിയതി അറിയിക്കും. ജനുവരിയിലായിരിക്കും ഔദ്യോഗിക ചടങ്ങുകളെന്നാണ് വിവരം.
തമിഴ്നാട്ടിൽ ഏപ്രിൽ- മെയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും രാഷ്ട്രീയ ഉപദേശകനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം അദ്ദേഹം അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് രജനിയുടെ പ്രതികരണം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പിന്തുണയോടെ ഞങ്ങൾ വിജയിക്കുകയും സത്യസന്ധവും അഴിമതിയില്ലാത്തതും സുതാര്യവും മതേതരവുമായ ഒരു സർക്കാർ രൂപീകരിക്കുകയും ചെയ്യുമെന്നാണ് രജനിയുടെ വാക്കുകൾ.
ஜனவரியில் கட்சித் துவக்கம்,
— Rajinikanth (@rajinikanth) December 3, 2020
டிசம்பர் 31ல் தேதி அறிவிப்பு. #மாத்துவோம்_எல்லாத்தையும்_மாத்துவோம்#இப்போ_இல்லேன்னா_எப்பவும்_இல்ல ???????? pic.twitter.com/9tqdnIJEml
രജനിയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നാണ് രജനി മക്കൾ മൺട്രത്തിന്റെ (ആർഎംഎം) നേതാക്കൾ അറിയിച്ചത്. ഇത് തങ്ങൾക്ക് ദീപാവലി പോലെയാണെന്നും തലൈവർ രാഷ്ട്രീയത്തിലേക്ക് വരുന്നു. ഇന്ന് വലിയ ആഘോഷങ്ങൾ നടത്തുമെന്നും അവർ അറിയിച്ചു. കഴിഞ്ഞ മാസം 30 ന് ആരാധക സംഘടനയായ രജനി മക്കൾ മൺട്രത്തിന്റെ (ആർഎംഎം) നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.
രജനിയുടെ തീരുമാനം എന്തായാലും അതിനെ പിന്തുണയ്ക്കുമെന്നാണ് ആരാധകരും അറിയിച്ചത്. ജില്ലാ സെക്രട്ടറിമാരെ കണ്ടു, അവർക്ക് പറയാനുളളത് കേട്ടു. നിലപാടുകൾ വിശദീകരിച്ചെന്നും എന്ത് തീരുമാനമെടുത്താലും തനിക്കൊപ്പം നിൽക്കുമെന്ന് അവർ ഉറപ്പ് നൽകിയെന്നുമായിരുന്നു ഈ മീറ്റിങ്ങിനെക്കുറിച്ച് കോടാമ്പക്കത്ത് രജനി അറിയിച്ചത്.
പാർട്ടി രൂപീകരിച്ച് 234 നിയോജക മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് 2017ൽ രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു. പിന്നീട് താൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കില്ലെന്നും പാർട്ടിക്ക് നേതൃത്വം നൽകുക മാത്രമേ ചെയ്യുകയുളളൂവെന്നും ഈ വർഷം മാർച്ചിൽ രജനീകാന്ത് വ്യക്തമാക്കിയിരുന്നു.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!