हिंदीEnglishதமிழ்മലയാളം
നരേന്ദ്രമോഡിയെ അഭിനന്ദിച്ച് ആദ്യമായി സൂപ്പര്‍ താരം തന്നെ രംഗത്തെത്തിയതോടെ രജനിയുടെ ട്വീറ്റിനു നേരെ ശക്തമായ ആക്രമണങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്
'പ്രിയപ്പെട്ട നരേന്ദ്രമോഡി, ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. താങ്കള്‍ നേടിയിരിക്കുന്നു.'
രജനികാന്തിന്റെ ട്വീറ്റ് വൈറലാവുന്നു. ഭരണത്തുടര്‍ച്ച ഏതാണ്ടുറപ്പിച്ച നരേന്ദ്രമോഡിയ്ക്ക് അഭിനന്ദന ട്വീറ്റുമായി സൂപ്പര്‍ താരം രജനികാന്ത് രംഗപ്രവേശം ചെയ്തിരിക്കുന്നു.
Respected dear @narendramodi ji
— Rajinikanth (@rajinikanth) May 23, 2019
hearty congratulations ... You made it !!! God bless.
രജനി തന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് സൂചനകള്‍ ഇടയ്ക്ക് നല്‍കിയിരുന്നെങ്കിലും ഇതുവരെയും ദേശീയരാഷ്ട്രീയത്തിലുള്ള തന്റെ പിന്തുണ ആര്‍ക്കെന്ന് ഇതുവരെയും പ്രഖ്യാപിച്ചിരുന്നില്ല. ഈ ഇലക്ഷനില്‍ കമല്‍ ഹാസന്റെ പാര്‍ട്ടി സജീവമായി പങ്കെടുത്തെങ്കിലും രജനികാന്ത് ലോകസഭാ ഇലക്ഷനില്‍ മത്സരരംഗത്തുമുണ്ടായിരുന്നില്ല. എങ്കിലും ഇടയ്ക്കെങ്കിലും ചില വിഷയങ്ങളിലുള്ള രജനിയുടെ നിലപാട് ബി ജെ പി യോട് ചായ്വുണ്ടെന്ന് എതിരാളികള്‍ ആരോപിച്ചിരുന്നു, മുമ്പ്.
ഇപ്പോള്‍ നരേന്ദ്രമോഡിയെ അഭിനന്ദിച്ച് ആദ്യമായി സൂപ്പര്‍ താരം തന്നെ രംഗത്തെത്തിയതോടെ രജനിയുടെ ട്വീറ്റിനു നേരെ ശക്തമായ ആക്രമണങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്. ഒരു മണിക്കൂര്‍ മുമ്പ് പോസ്റ്റിയ ട്വിറ്റര്‍ സന്ദേശത്തിനു താഴെ അഭിനന്ദനങ്ങളും എതിര്‍പ്പുകളുമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ് ഈ ട്വീറ്റ്.
Next Story