'ജീവിതത്തെ നമുക്ക് തിരിച്ചു പിടിക്കാം';തനിക്കൊപ്പം നിന്നവരെ മറക്കാതെ പ്രകാശ് രാജ്
കൊറോണ വൈറസിന്റെ വ്യാപനം തടുക്കാൻ വേണ്ടി രാജ്യത്തിന് അകത്തും പുറത്തുമുള്ള തീയേറ്ററുകൾ അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ സിനിമാ വ്യവസായത്തെ ഇത് സാരമായ് തന്നെ ബാധിക്കും.
രാജ്യം ജനതാ കർഫ്യു ആചരിച്ച ദിനത്തിൽ മാതൃകാപരമായ നീക്കവുമായ് തമിഴ് താരം പ്രകാശ് രാജ് രംഗത്ത് വന്നു. തന്നെ സഹായിച്ച് തനിക്കൊപ്പം ജോലി ചെയ്യുന്നവരെ സാമ്പത്തികമായി പിന്തുണച്ചുകൊണ്ടാണ് താരത്തിന്റെ ഈ നീക്കം.ട്വിറ്ററിലാണ് താരം ഇക്കാര്യം കുറിച്ചത്.
പ്രകാശ് രാജിന്റെ ട്വീറ്റ് ഇങ്ങനെയാണ്:
'ജനതാ കർഫ്യു ദിനത്തിൽ ഞാൻ എന്റെ സേവിങ്സ് അക്കൗണ്ടിലേക്ക് നോക്കി. അക്കൗണ്ടിൽ നിന്നും ആവശ്യത്തിനുള്ള തുക എടുത്ത് എനിക്കൊപ്പം ഫാമിൽ, ഓഫീസിൽ, സിനിമ പ്രൊഡക്ഷനിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ ശമ്പള തുക മുൻകൂട്ടി നൽകി. മെയ് വരെയുള്ള അവരുടെ ശമ്പളമാണ് ഞാൻ മുൻകൂട്ടി നൽകിയത്. കൊറോണ കാരണം നിർത്തി വെക്കേണ്ടി വന്ന എന്റെ മൂന്ന് ചിത്രങ്ങളുടെയും സെറ്റിലുണ്ടായിരുന്ന ദിവസ വേദനം വാങ്ങികൊണ്ടിരുന്ന തൊഴിലാളികൾക്കും അവരുടെ ശമ്പളത്തിന്റെ പകുതി ഞാൻ മുൻകൂറായ് നൽകി. ഇതുകൊണ്ട് ഞാൻ നിർത്തില്ല ,എന്നാൽ കഴിയും വിധം ഞാൻ എല്ലാവരെയും സഹായിക്കും. ഞാൻ നിങ്ങളോടും അപേക്ഷിക്കുകയാണ് നിങ്ങളാൽ കഴിയും വിധം നിങ്ങൾക്ക് ചുറ്റുമുള്ള ഓരോരുത്തരെയും സഹായിക്കുക.ഈ പ്രതിസന്ധി ഘട്ടത്തിൽ ഒറ്റക്കെട്ടായ് നിന്നുകൊണ്ട് ജീവിതത്തെ നമുക്ക് തിരിച്ചു പിടിക്കാം.'
താരത്തിന്റെ ഈ ട്വീറ്റിന് ചുവടെ അദ്ദേഹത്തെ അഭിനന്ദിച്ച് കൊണ്ട് നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.
കൊറോണ വൈറസിന്റെ വ്യാപനം തടുക്കാൻ വേണ്ടി രാജ്യത്തിന് അകത്തും പുറത്തുമുള്ള തീയേറ്ററുകൾ അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ സിനിമാ വ്യവസായത്തെ ഇത് സാരമായ് തന്നെ ബാധിക്കും. കോവിഡ്-19 മഹാമാരിയിൽ നിന്നും ലോകം കരകയറിയതിന് ശേഷം സിനിമാ മേഖലയെ കുറിച്ചുകൂടി ചിന്തിക്കണം എന്ന് ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
#JanathaCurfew .. what I did today .. let’s give back to life .. let’s stand together.???????? #justasking pic.twitter.com/iBVW2KBSfp
— Prakash Raj (@prakashraaj) March 22, 2020
കൊവിഡ്- 19 സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ സ്ട്രീമിങ് സേവനദാതാവായ 'നെറ്റ്ഫ്ലിക്സ്' സിനിമയുമായി ബന്ധപ്പെട്ട തൊഴിലാളികളുടെ ക്ഷേമത്തിനായ് 100 മില്യൺ യു എസ് ഡോളർ ധനസഹായം വാഗ്ദാനം ചെയ്തിരുന്നു.
സിനിമ-ടെലിവിഷൻ മേഖലയിൽ ജോലി നഷ്ടപെട്ട തൊഴിലാളികളുടെ സഹായത്തിനായ് റിലീഫ് ഫണ്ട് രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
ഇനിയാർക്ക് വേണം ലേണിംഗ് ആപ്പ്? ഇനി പഠിക്കാം ഈസിയായി! ഔട്ട്ക്ളാസിൽ!